Image

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

Published on 27 July, 2019
ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി
ന്യൂയോര്‍ക്ക്: എ.കെ.എം.ജി കണ്‍വന്‍ഷനില്‍ ഡോക്ടര്‍മാരിലെ എഴുത്തുകാര്‍ക്ക് വേദിയൊരുക്കിയ സാഹിത്യ സമ്മേളനം ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ക്കിടയില്‍ കുളിര്‍കാറ്റ് വീശിയ അനുഭവമായി.

സഹോദരിയുടെ കിഡ്നി സ്വീകരിച്ച് 25 വര്‍ഷം പിന്നിടുന്ന ഡോ. രവീന്ദ്രനാഥനും 93 പേറ്റന്റുകള്‍ നേടിയ ചാര്‍ലി കണ്ണങ്കേരിയും തങ്ങളുടെ പുസ്തകങ്ങള്‍ അവതരിപ്പിച്ചത് ഹ്രുദ്യമായി

ഫ്ളോറിഡയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. രവീന്ദ്രനാഥന്റെ രണ്ടാമത്തെ പുസ്തകം 'സെക്കന്‍ഡ് ചാന്‍സ് : എ സിസ്റ്റേഴ്സ് ആക്ട് ഓഫ് ലവ്' അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങളാണ്. സ്റ്റെതസ്‌കോപ്പിന്റെ അപ്പുറത്തും ഇപ്പുറത്തും നില്‍ക്കേണ്ടിവന്നയാളെന്നാണു അദ്ധേഹത്തെ വിശേഷിപ്പിച്ചത്

പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത വെജിറ്റേറിയനായ തനിക്ക് നാല്‍പ്പത്തിയേഴാം വയസില്‍ കിഡ്നി മാറ്റിവെയ്ക്കേണ്ടി വന്ന അവസ്ഥ അദ്ദേഹം വിവരിച്ചു. മൂത്ത സഹോദരി നാട്ടില്‍ നിന്നു വന്ന് കിഡ്നി നല്‍കി. വിസയ്ക്ക് ചെന്നൈ കോണ്‍സുലേറ്റില്‍ ചെന്നപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. കിഡ്നി കൊടുക്കുന്നത് ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തി. എന്നാല്‍ തന്റെ ഹൃദയം കൊടുക്കേണ്ടിവന്നാല്‍ അതിനും മടിക്കില്ലെന്നായിരുന്നു സഹോദരിയുടെ മറുപടി.

കിഡ്നി മാത്രമല്ല, രണ്ടു തവണ ഹാര്‍ട്ട് അറ്റാക്കും മറ്റു പലവിധപ്രശ്നങ്ങളും നേരിട്ടപ്പോഴും ഡോ. നാഥന്‍ പ്രതീക്ഷ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു. എല്ലാ പ്രശ്‌നങ്ങളും തന്റെ മേല്‍ വന്നു പതിക്കുന്നു എന്ന തോന്നല്‍ അദ്ധേഹത്തെ നിരുല്‍സാഹപ്പെടുത്തിയില്ല.മരുന്നിനു മാത്രമല്ല ശക്തി. കുടുംബത്തിന്റെ പിന്തുണ, പോസിറ്റീവായ ചിന്താഗതി എന്നിവയൊക്കെ രോഗത്തില്‍ നിന്നു വിമുക്തി നേടാന്‍ സഹായിക്കും-അദ്ധേഹം പറഞ്ഞു. പ്രതീക്ഷ രോഗിക്കു കുറിച്ചു കൊടുക്കുന്നവരാകണം (പ്രിസ്‌ക്രൈബ്) ഡോക്ടര്‍മാര്‍.

അതു പോലെ നമ്മുടെ ശരീരത്തെ നാം വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ദൈവം അത് സൃഷ്ടിച്ചത് അത്രയേറെമഹനീയമായാണ്. അതിനറിയാം കാര്യങ്ങലെ എങ്ങനെ നേരിടണമെന്നത്

ഇത്രയേറെ പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും അവ അതീജീവിച്ച് ജീവിതത്തിലേക്കും പ്രാക്ടീസിലേക്കും മടങ്ങിവന്നു. കടംകഥയെ വെല്ലുന്ന സംഭവകഥയാണു തന്റേത്. അടുത്തയിടയ്ക്ക് റിട്ടയര്‍ ചെയ്തു.

അവയവ മാറ്റത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവയവം ദാനം ചെയ്തില്ലെങ്കില്‍ ഒരാളോടൊപ്പം എട്ടുപേര്‍ കൂടിയാണ് മരിക്കുന്നതെന്നാണ് പറയുന്നത്. കിഡ്നി നല്‍കിയതുകൊണ്ട് ഇപ്പോള്‍ 80 വയസ്സുള്ള തന്റെ സഹോദരിക്ക് പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടരുത്. തുടക്കം മുതല്‍ തന്റെ ഭാര്യ ഡോ. സുശീല നല്‍കിയ പിന്തുണയും അദ്ദേഹം നന്ദിപൂര്‍വ്വം സ്മരിച്ചു.

പുസ്തകം പഠന വിഷയമാക്കിയ ഡോ. നിഷാ പിള്ളയും അവയവദാനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഡോ. സുശീലക്കു അഭിവാദ്യവുമര്‍പ്പിച്ചു

ഡോ. വെങ്കട് അയ്യര്‍ എഴുതിയ ഡിസിഷന്‍ മേയ്ക്കിംഗ് ഇന്‍ ക്ലിനിക്കല്‍ സര്‍ജറി എന്ന പുസ്തക്ം വിദ്യാര്‍ത്ഥികള്‍ക്കും ഇന്റേണ്‍സിനും പ്രൈമറി കെയര്‍ പ്രാക്ടീണര്‍മാര്‍ക്കും ഉപയോഗപ്രദമായ ഒരു ഗൈഡാണ്. പ്രായോഗികമായി കാര്യങ്ങള്‍ ചെയ്യുന്നത് അതില്‍ വിശദീകരിച്ചിരിക്കുന്നു. ഇത് എഴുതാനുള്ള പ്രചോദനം ഡോ. നാഥനും ഡോ. അതുല്‍ ഗൊവണ്ടയുമാണെന്നു അദ്ധേഹം പറഞ്ഞു. മെഡിക്കല്‍ രംഗത്തെ പ്രശ്‌നങ്ങള്‍ അദ്ധേഹം സരസ മധുരമായി അവതരിപ്പിച്ചു

പുസ്തകത്തില്‍ നിന്നു ലഭിക്കുന്ന തുക എ.കെ.എം.ജിക്ക് നല്‍കും.

എഞ്ചിനിയറായ ചാള്‍സ് കണ്ണങ്കേരിലിന്റെ 'ഇന്‍വെന്റര്‍ ഇന്‍ യു' എന്ന പുസ്തകം തന്റെ കണ്ടുപിടുത്തങ്ങളും മറ്റും വിവരിക്കുന്നു. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കുന്ന പല ഉപകരണങ്ങളും പ്രക്രിയകളുമൊക്കെ അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്.

കമ്പനിയില്‍ ജോലിക്കിടയിലാണ് ഈ കണ്ടുപിടുത്തങ്ങള്‍. അവയുടെ പേറ്റന്റ് അദ്ദേഹത്തിന്റെ പേരിലാണെങ്കിലും അതില്‍ നിന്നുള്ള വരുമാനവും ഉത്പാദിപ്പിക്കാനുള്ള അവകാശവും കമ്പനിക്കാണ്.

ആര്‍ക്കും കണ്ടുപിടുത്തം നടത്താം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തുവയസ്സുള്ള കാന്‍സര്‍ രോഗിയായ കുട്ടി ബാക്ക് പാക്കില്‍ ഐ.വിക്കുള്ള ബാഗ് തൂക്കാനുള്ള സംവിധാനത്തിന് പേറ്റന്റ് എടുത്തു. നടക്കുമ്പോഴും മറ്റും ബാഗ്പിടിച്ചുകൊണ്ട് നടക്കുന്ന അസൗകര്യമാണ് ആ കുട്ടിയെ പുതിയ കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചത്

ഒരു കാര്യത്തിന് ഉപയോഗിക്കുന്ന വസ്തു മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോ എന്നു നോക്കുന്നതും കണ്ടുപിടുത്തത്തിന് കാരണമാകാം. ഉദാഹരണത്തിനു സെല്‍ഫോണ്‍ ആദ്യകാലത്ത് ഫോണ്‍ ചെയ്യാന്‍ മാത്രമാണ് ഉപയോഗിച്ചത്. ഇന്നത് എന്തെല്ലാം കാര്യത്തിന് ഉപയോഗിക്കുന്നു.

തീക്ഷണമായ താത്പര്യവും വിജയിക്കുന്നതുവരെ പരിശ്രമിക്കാനുള്ള മനസ്സും കണ്ടുപിടുത്തത്തിന് ശ്രമിക്കുന്നയാള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.

ഈ പുസ്തകം തത്വചിന്താപരതയോടെ എഴുതിയിട്ടുള്ളതാണ്- ഡോ നിഷാ പിള്ള ചൂണ്ടിക്കാട്ടി. നാം നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ചില കാര്യങ്ങള്‍ കണ്ടു പിടിച്ച വ്യക്തിയാണ് ഇതെന്നു വിശ്വസിക്കാനാവുന്നില്ലെന്നും ഡോ. നിഷാ പിള്ള ചൂണ്ടിക്കാട്ടി.
read also
മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി
https://www.emalayalee.com/varthaFull.php?newsId=192007

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
https://www.emalayalee.com/varthaFull.php?newsId=192005

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്
https://www.emalayalee.com/varthaFull.php?newsId=192004

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി
https://emalayalee.com/varthaFull.php?newsId=191868

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

https://emalayalee.com/varthaFull.php?newsId=191860

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍
https://emalayalee.com/varthaFull.php?newsId=191621

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)
https://emalayalee.com/varthaFull.php?newsId=191551

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം


ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായിഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായിഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി
Join WhatsApp News
കോരസൺ 2019-07-27 15:34:59
കോരസൺ 

ഞാൻ വളരെ പ്രതീക്ഷയോടെയാണ് ഒരു ഇന്ത്യൻ ഡോക്ടറിനെ കാണാൻ പോയത്. അന്ന് വാഷിങ്ങ്ടണിൽ അത്രയധികം പരിചയക്കാരില്ല. ഇന്ത്യൻ ഡോക്ടർമാരെപ്പറ്റി മറ്റു പ്രൊഫെസ്സറന്മാരും നല്ല മതിപ്പു പറയാറുമുണ്ട്. അങ്ങനെയാണ് ഒരു ഇന്ത്യൻ ഡോക്ടറെ കണ്ടുപിടിച്ചത്.  

വളരെ സന്തോഷമായി ഇറങ്ങിപ്പോകുന്ന ഒരു വെള്ളക്കാരനും കുടുംബവും. ഡോക്ടർ അവരോടു വളരെ തൃപ്തികരമായി ഇടപെടുകയും സന്തോഷമാക്കി പറഞ്ഞയക്കുകയും ചെയ്തു.

പിന്നീട് ഇറങ്ങിവന്ന കറുത്ത വർഗക്കാരനും കുടുംബവും അതിലും പെരുത്ത സന്തോഷത്തിലാണ് ഡോക്ടറെ കണ്ടിട്ട് ഇറങ്ങിപ്പോയത്.

അങ്ങനെ വളരെ സന്തോഷത്തോടെ കയറിച്ചെന്ന ഇന്ത്യക്കാരനായ എന്നെ വല്ലാതെ നീരസപ്പെടുത്തിക്കളഞ്ഞു ആ ഡോക്ടർ. ഇനി ഒരിക്കലും അയാളെ കാണില്ല എന്ന് തീർച്ചപ്പെടുത്തി.

കൂടുതൽ പറയേണ്ടല്ലോ. ഇത് എവിടെയെങ്കിലും ഒന്ന് എഴുതണം എന്നു അദ്ദേഹം പറഞ്ഞു. ഇയ്യിടെ അമേരിക്കയിലെ ഒരു പ്രിതിഭാശാലിയായ പ്രൊഫസ്സർ ഷെയർ ചെയ്ത ഒരു സംഭവം.
വിദ്യാധരൻ 2019-07-27 22:59:55
കാരുണ്യത്തിന്റ കണിക ഹൃദയത്തിൽ സൂക്ഷിക്കാത്തവർ ആതുരരംഗത്ത് പ്രവർത്തിക്കാതിരിക്കുക .   അത് വൈദ്യന്മാരായാലും, പരികർമ്മിണികളായാലും  .  ഇവിടെ ഡോക്റ്റർ രവീന്ദ്രനാഥ് രോഗത്തിന്റെ തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോയതുകൊണ്ട്, അദ്ദേഹത്തിന് ഒരു പക്ഷെ ഒരു രോഗി അരികിലെത്തുമ്പോൾ, ആ വ്യക്തിയുടെ ആന്തരീക സംഘര്ഷത്തെ മനസ്സിലാക്കാൻ കഴിയുമായിരിക്കും. (പുസ്തകത്തിന്റെ ശീർഷകം നന്നായിരിക്കുന്നു ) കേരളത്തിൽ പലപ്പോഴും ഡോക്ട്ർ എന്ന പദവി സമുന്നത സ്ഥാനത്തിന്റ ഒരു ചിഹ്നമാണ് . അതിന് വേണ്ടി അവർ കാശുകൊടുത്ത് മെഡിക്കൽ കോളേജിൽ ചേരും.  അങ്ങനെയുള്ള  ചില അവന്മാരും അവളുമാരും  ഈ നാട്ടിലും കടന്നു കൂടിയിട്ടുണ്ട്   അവരുടെ  അടുത്തു ചെല്ലുന്നതിന് മുൻപ് ആ വൈദ്യരെ കുറിച്ച് ശരിയായി അന്വേഷണം നടത്തിയിരിക്കുക . ചെന്ന് 'കോരസാവസ്ഥ' ഉണ്ടാകാതിരിക്കാൻ ഇത് സാഹായകമായിരിക്കും .  ഇന്ന് അമേരിക്കയിലുള്ള മിക്ക വൈദ്യന്മാരുടേയും  രൂപരേഖ ലഭ്യമാണ് .  കേരളത്തിൽ ഒരു വൈദ്യന്മാരും രോഗിക്ക് രോഗത്തെ കുറിച്ച് വ്യക്തമായി ഒരു വിവരണം കൊടുക്കില്ല എന്നാണ് പലരും പറയുന്നത് .  തൻറെ ദിവ്യമായ കരസ്പർശം കൊണ്ടാണ് രോഗിക്ക് സൗഖ്യമാകുന്നതെന്നുള്ള ഒരു തെറ്റ്ധാരണ ഉണ്ടാക്കി, തൻറെ സിംഹാസനത്തിൽ ഒരു ദൈവമായി വിലസാനാണോ അതോ രോഗികളുടെ എണ്ണക്കൂടുതലും കൊണ്ടും, രോഗത്തെ കുറിച്ച് രോഗിക്ക് ഒരു ധാരണ ഇല്ലാത്തതുകൊണ്ടുമാണോ ഇങ്ങനയൊക്കെ സംഭവിക്കുന്നതെന്ന് വ്യക്തമല്ല .  അഹന്തകൊണ്ട് ഒരുത്തനും,  വൈദ്യനായാലും, ശാസ്ത്രജ്ഞനായാലും, എഞ്ചിനിയറായാലും, ഗാനഗന്ധർവ്വനായാലും എഴുത്തുകാരനായാലും , കവിയായാലും  ജീവിതത്തിൽ ശോഭിക്കാൻ സാധിക്കുകയില്ല .   

ചെന്നായിൻ ഹൃത്തിനും ഹാ, ഭൂവി നരഹൃദയ -
             ത്തോളമയ്യോ, കടുപ്പം 
വന്നിട്ടില്ലാ-ഭുജിപ്പൂ മാനുജനെ മനുജൻ ;
             നീതി കൂർക്കം വലിപ്പൂ 
നന്നാവില്ലീ പ്രപഞ്ചം, ദുരയുടെ കൊടിയേ
             പൊങ്ങൂ, നാറ്റം സഹിച്ചും 
നിന്നീടാനിച്ഛയെന്നോ ? മടയ മനുജാ നീ       
             പോകൂ മിണ്ടാതെ ചാകൂ (ചങ്ങമ്പുഴ കൃഷ്ണപിള്ള )

ചെന്നായുടെ ഹൃദയത്തിനുപോലും ഭൂമിയിൽ മനുഷ്യഹൃദയത്തോളം കാഠിന്യം വന്നിട്ടില്ല . ഇവിടെ മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുകയാണ് . നീതിയാണെങ്കിൽ കൂർക്കം വലിക്കുകയും ചെയ്യുന്നു.  ഈ ലോകം എവിടെ നാന്നാവാനാണ് ? അത്യാഗ്രഹത്തിന്റെ കൊടിയാണ് ഇവിടെ പൊങ്ങുന്നത് . അതിന്റെ ദുർഗന്ധം സഹിച്ചു നിൽക്കാനാണോ നിങ്ങളുടെ ഭാവം . മനുഷ്യ നീ കടന്നു പോകു ഒന്നും പുലമ്പാതെ പോയി മരിക്കൂ .

കാരുണ്യത്തിന്റെ അർഥം തിരയുന്നവർ , ഡോക്‌ടർ രവീന്തർനാഥിന്റെ സഹോദരിയുടെ ഹൃദയ വിശാലയതയിലേക്ക് നോക്കിയാൽ മതി .വൃക്കയോ ഹൃദ്യമോ നൽകി സഹോദരന്റെ ജീവനെ രക്ഷിക്കാൻ  മനസ്സുള്ള സഹോദരി.  ഇന്ന് മതവും, രാഷ്ട്രീയവും, ആതുരശിശ്രൂഷ മണ്ഡലങ്ങളൂം പരാജപ്പെടുന്നങ്കിൽ അതിന് കാരണം കരുണയെന്ന സുകുമാര ഗുണം നഷ്ടമായിപ്പോയതുകൊണ്ടാണ്. എന്നാൽ ഇന്ന് ലോകം ആശ്ലേഷിക്കുന്നതോ കാപട്യത്തിന്റെയും വഞ്ചനയുടെയും അധർമ്മത്തിന്റെയും മാർഗ്ഗങ്ങൾ.

കാരുണ്യം തേടിവരുന്നവനെ ആട്ടിഓടിക്കുന്ന ഒരു ലോകം നമ്മളുടെ മുന്നിൽ വളർന്നു പന്തലിക്കുന്നു 

ഉള്ളത്തിൽക്കനിവൊട്ടുമെന്നിയതിനീ-
         ചത്വത്തൊടും നല്ല തേൻ 
തുള്ളിക്കൊത്തു മതൃത്തെഴും മൊഴിയൊടും
         നഞ്ചൊത്ത നെഞ്ചത്തൊടും 
കള്ളം തന്നെ നിറഞ്ഞു നേരകലെയായി 
         തന്നെഭരിപ്പാൻ സ്വയം 
തള്ളിക്കേറുമൊരുത്താനാകിലിവിടെ 
         സ്സൗഖ്യം  നിനക്കും സഖേ !  ( ഒരു എഴുത്ത് -കുമാരനാശാൻ )

 
കോരസൺ 2019-07-28 07:46:26
ശ്രീ വിദ്യാധരൻ , തങ്ങളുടെ 'കോരസാവസ്ഥ' എന്ന പ്രയോഗം എനിക്ക് നന്നേ ബോധിച്ചിരിക്കുന്നു. 
'കോരസാവസ്ഥ' യിൽ ഞാൻ വിരൽ ചൂണ്ടിയ ഡോക്ടർ ഒരു ഇന്ത്യക്കാരനാണ് , മലയാളിയല്ല എന്നുകൂടി ചേർക്കണമെന്ന് വാഷിഗ്ടണിലുള്ള പ്രൊഫസർ പറഞ്ഞു. 

താങ്കൾ കോറിയിട്ട സത്യം (ഇന്ന് മതവും, രാഷ്ട്രീയവും, ആതുരശിശ്രൂഷ മണ്ഡലങ്ങളൂം പരാജപ്പെടുന്നങ്കിൽ അതിന് കാരണം കരുണയെന്ന സുകുമാര ഗുണം നഷ്ടമായിപ്പോയതുകൊണ്ടാണ്. എന്നാൽ ഇന്ന് ലോകം ആശ്ലേഷിക്കുന്നതോ കാപട്യത്തിന്റെയും വഞ്ചനയുടെയും അധർമ്മത്തിന്റെയും മാർഗ്ഗങ്ങൾ) അടിസ്ഥാനപരമായി ഇന്നത്തെ സമൂഹത്തിന്റെ അപചയമാണ് തുറന്നുകാട്ടുന്നത്.

ഒരു വലിയ കൂട്ടം കാര്യസാധ്യത്തിനായി തൊഴില്‍പരമായ ഗർവിനെ പുകഴ്ത്തുകയും, ഭയപ്പെടുത്തുന്ന, നന്മ വറ്റിയ ആത്മീയ മേലാളന്മാർക്കു മുന്നിൽ കമഴ്ന്നു വീഴാൻ ഒരു ജ്യാളതയും കാട്ടാതിരിക്കയും ചെയ്യുന്നത് അവരുടെ ജീവനു നേരിടേണ്ട കഠിന സമ്മർദ്ദം മൂലമാവണം. ഇവരില്ലാതെ തനിക്കു നിലനിൽക്കാനാവില്ല എന്ന ചിന്ത രൂഢമൂലമാക്കിയ സമൂഹം എങ്ങനെ ഈ വിഷമ വൃത്തത്തിൽനിന്നു എന്നെങ്കിലും മോചിക്കപ്പെടുമോ ? 

കോരസൺ 
From Experience 2019-07-28 10:39:06
കേരളത്തിൽ അമ്മയുടെ അസുഖവുമായി ഒരു ഡോക്ടറെ കാണാൻ പോയി .  അമേരിക്കയിൽ ഒരു നഴ്സായി വളരെ വർഷം ജോലിചെയ്തു പരിചയം ഉള്ളതുകൊണ്ടും, ഡോക്ടറോട് ചില ചോദ്യങ്ങൾ ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു .  അതോടെ സംഗതിയാകെ മാറി. നിങ്ങളെന്താണ് എന്നെ പഠിപ്പിക്കാൻ നോക്കുകയാണോ ? എന്ന് തുടങ്ങി പലതും .  മലയാളി ഡോക്ടർന്മാർ പലരിലും ഈഗോ വളരെ മുൻപന്തിയിലാണ് .  ഇത് ഇല്ലായ്മ ചെയ്യാൻ ഇൻ സേവിക്കുകൾ കൊണ്ട് സാധ്യമാണ് 

Joseph 2019-07-28 12:38:01
ആദ്യമായി ഡോക്ടർ രവീന്ദ്രനും അദ്ദേഹത്തിന്റെ സഹോദരിക്കും എന്റെ വക അഭിവാദനങ്ങൾ അർപ്പിക്കട്ടെ. ഒരു നല്ല ഡോക്ടറുടെ പ്രവർത്തനമണ്ഡലങ്ങളെ സമൂഹത്തിന് കാഴ്ചവെക്കാൻ സഹായിച്ച ആ ധീര സഹോദരിയെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവില്ല. 

ഡോക്ടർമാരിൽ എഴുത്തുകാരില്ലെന്നുള്ള ഒരു സാങ്കല്പികത ('concept) എനിക്കുണ്ടായിരുന്നു. അതുകൊണ്ട് 'ഇ-മലയാളിയുടെ' ഈ സ്പെഷ്യൽ ലേഖനം വായിക്കാതിരിക്കുകയായിരുന്നു. മാത്രമല്ല, ഇന്ത്യയിൽ ജീവിച്ച ഇന്ത്യൻ ഡോക്ടർമാർ പൊതുവെ സാധാരണ ജനങ്ങളിൽനിന്നും അകന്നു ജീവിക്കാനും ആഗ്രഹിക്കുന്നു. അതുമൂലം സാധാരണക്കാരുടെ വികാരങ്ങളെ അവർക്ക് മനസിലാക്കാൻ സാധിക്കാതെയും വരുന്നു. മലയാളി ഡോക്ടർമാരുടെ പെരുമാറ്റ രീതി പൊതുവെ മര്യാദയില്ലാത്തതും പരുഷമായിട്ടുള്ളതായിരിക്കും. അമേരിക്കയിൽ വളർന്ന മലയാളികളിലെ യുവ ഡോക്ടർമാരിൽ അത്തരം കർശനപെരുമാറ്റം കാണുന്നില്ല. ഡോക്ടർമാരുടെ സംഘടന ഈ പൊതുജനവികാരങ്ങൾ ചർച്ച ചെയ്യുന്നത് നന്നായിരിക്കും. 

ഇന്നലെ നടന്ന എന്നെസംബന്ധിച്ച ഒരു ചെറിയ സംഭവം ഇവിടെ കുറിക്കട്ടെ! എന്റെ പല്ലിനു 'ക്രൗൺ' ഇടാൻ അത്യാവശ്യമായി ഒരു ഡെന്റിസ്റ്റിന്റെ സമീപം പോവേണ്ടി വന്നു. ഒരു ആഫ്രോ അമേരിക്കനായിരുന്നു ഡെന്റിസ്റ്റ്. 'ക്രൗൺ' ഇടുന്ന ഒരുക്കങ്ങൾക്കായി 'അനിസ്‌തേഷ്യയും' തന്നു. ലോക്കൽ അനിസ്തീഷ്യ തന്നതുമൂലം ഞാൻ തിരിച്ചു കാറിൽ സുരക്ഷിതമായി എത്തിയോ എന്നറിയാൻ അദ്ദേഹത്തിൻറെ സെക്രട്ടറി വീട്ടിൽ ഫോൺ ചെയ്ത് അന്വേഷിക്കുകയും ചെയ്തു. ഇത്തരം വൈകാരിക സന്ദർഭങ്ങൾ ഒരു ഡോക്ടറുമായി രോഗിക്ക് മാനസികമായ അടുപ്പം ഉണ്ടാക്കുകയും ചെയ്യും. അഹന്തയുള്ളവർ ഡോക്ടറായാലും മന്ത്രിയായായാലും 'പാഴ് ജന്മങ്ങൾ' എന്ന് മാത്രമേ പറയാൻ സാധിക്കുള്ളൂ. 

ശ്രീ കോരസൺ എഴുതിയപോലുള്ള അനുഭവകഥകൾ പലർക്കും പലതും പറയാൻ കാണും. ചില ഡോക്ടർമാരുടെ മനസു വളരാതെ അതിനുള്ള പ്രതിവിധി കണ്ടുപിടിക്കുക എളുപ്പമല്ല. പാകതയില്ലാത്ത പെരുമാറ്റം ചിലരുടെ മാനസിക രോഗംകൂടിയാണ്. അങ്ങനെയുള്ള ഡോക്ടർമാർ ചീകത്സിച്ചിട്ടുവേണം രോഗികൾക്ക് ആതുര ശുശ്രുഷകൾ നൽകാൻ! 'മറ്റുള്ളവർക്ക് ബഹുമാനം നൽകിയിട്ടു സ്വയം ബഹുമാനം നേടൂ'! 
It is compassion 2019-07-28 15:17:57
If you were to comb through scientific literature, you may notice that there’s something capable of reducing post-operative pain, boosting the survival chance of cancer patients, lowering the mortality rate in high risk cardiac patients and cutting the hospitalization rate for diabetics. As if that wasn’t enough, it also boosts the immune system.

So what is this mysterious substance? It’s compassion, or better still, compassionate doctors. Before you stop reading, don’t make the mistake of confusing compassion with pity or commiseration.

Compassion isn't a single, sympathetic utterance, but is rather made up of presence and engagement that suffuses an entire conversation.

The importance of compassion may unsettle doctors who think their duty is to be technically proficient and up-to-date, those who think that it’s a natural quality you either have or don’t have, as well as certain ethicists who think that doctors need to maintain a professional distance from their patients.

But it is central to the welfare of patients. Dr. Robert Youngson, an anaesthesiologist, has launched a campaign to make healthcare more compassionate. According to his research, there are two type of doctors who fit the profile:

1) Empathetic doctors: those who naturally grasp that the whole point of empathy is to focus attention on the patient.

2) Doctors who have successfully attended a doctor patient communication skills course. Communication skills can be taught.

For example, a good technique for showing compassion, is simple: 3 T’s. Talk or listen, take time and touch. Merely taking the time to talk and listen to patients is comforting, as is a doctor’s touch.

Moreover, we must leave our empathetic abilities to guide us through our work, we should develop our compassion as a gift everyone can use.

How many doctors have become cold and distant after losing their freedom and being forced to work as small cogs in a big machine? How many students have become unenthusiastic or demotivated before even getting their medical degree? This is a pedagogical mistake due to a depersonalizing education system: unconcerned and unable to give full support to students, leaving them alone and without a role model.

Scientific literature proves that this argument can be applied both to single professionals and organisations. Personality, values and behavior reflect individual performances, which are the road to failure or success for each organisation. The doctor-patient relationship is part of the healing process.

Biologically speaking, empathy can be explained by "Mirror neurons." These are a type of brain cell that fires when someone performs an action, and also when a person watches someone else performing the same action.

They were discovered back in the 90s, by a team of Italian researchers who found individual neurons in the brains of monkeys that fired both when the monkeys grabbed an object and also when the monkeys watched another primate grab the same object.

But mirror neurons also exist in the brain areas that are in charge of emotions.

This means that we are able to recognize other people’s emotions simply by observing them. When we observe someone, these mirror neurons are activated and allow us to at least partly feel the emotions that the person we are observing is feeling.

These “emphatic” mirrors are triggered both when we experience an emotion and when we observe somebody who is experiencing the same emotion. This extraordinary achievement provides the neurophysiological grounds for empathy.

“It’s the relationship that heals”, says Dr. Irvin D. Yalom, Psychiatry professor at Stanford University; he underlines the importance of qualitative relationships over theory. A relationship is strictly personal, a good relationship is based on care and the will to relieve patients’ suffering.

According to the American psychologist Carl Rogers, there are three main ingredients to a good doctor-patient relationship: empathy, honesty and genuineness.

Rollo May, psychologist and theologian, applies the Greek word “agape” or the Latin “caritas” to compassion to underline what is essential in a therapeutic relationship: an emotion of regard and affection (it applies to both “agape” and “caritas”). He shares the Royal College of General Practitioners’ (RCGP) point of view, whose motto is: “Cum Scientia caritas - Compassion with Knowledge”. It all seems to fit.

If we work on patient-centered care, if the patient himself feels that he’s taken seriously and the doctor addresses his needs, this will lead to reduced healthcare waste.

Our purpose is to stimulate a debate on how to improve medical training, given the positive results of the researches; a debate on being both up-to-date and compassionate.

At the edge of the Fourth Industrial Revolution, a wave of digital-era change, compassion is still a valuable tool for those who want to shape innovations rather than being overwhelmed by them. (Posted by Anthappan)
വ്യാജനായിരിക്കും 2019-07-28 16:00:16
റാഞ്ചി (ജാര്‍ഖണ്ഡ്): വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് ഗര്‍ഭനിരോധന ഉറ നിര്‍ദേശിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലയിലെ ഘാട്ട്ശില സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് അന്വേഷണം.

അഷ്‌റഫ് ബാദര്‍ എന്ന ഡോക്ടറുടെ അടുത്താണ് ക്ലാസ് ഫോര്‍ ജീവനക്കാരിയായ യുവതി ചികിത്സയ്ക്കായി എത്തിയത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ നല്‍കിയ ചീട്ടുമായി മരുന്ന് കടയിലെത്തിയപ്പോഴാണ് ഡോക്ടര്‍ മരുന്നായി കുറിച്ചത് കോണ്ടമാണെന്ന് മനസ്സിലാകുന്നത്. അവര്‍ പിന്നീട് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പരാതി നല്‍കിയിരുന്നു.

പിന്നീട് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച മെഡിക്കല്‍ സംഘം വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് അഷ്‌റഫ് ബാദര്‍ ജോലി ചെയ്യുന്നത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഇയാള്‍ ആരോപണം നിഷേധിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക