Image

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

പോള്‍ ഡി. പനയ്ക്കല്‍ Published on 26 October, 2019
ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.
ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും ലോകത്തെ മറ്റെല്ലാ വംശക്കാരെക്കാള്‍ സാധ്യത കൂടുതലുള്ളവരാണ് ഇന്‍ഡ്യന്‍ വംശക്കാര്‍. ചെറുപ്രായത്തില്‍ ഹൃദയാഘാതം മൂലം മരിച്ചവരുടെ കണക്കിലും ഇന്‍ഡ്യക്കാര്‍ 15 മുതല്‍ 20 ശതമാനം വരെ മുന്നിലാണ്. ഇന്‍ഡ്യ, സിങ്കപ്പൂര്‍, യു.കെ. കാനഡ, യു.എസ്. എന്നിവിടങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ ഈ വസ്തുതകളെ സ്ഥിരീകരിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ കുടിയേറിയ ഇന്‍ഡ്യന്‍ വംശക്കാരുടെ ജീവിതശൈലികള്‍ അവരുടെ അപായ സാധ്യതകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ജന്മസിദ്ധമായ ഹൃദ്രോഗ സാധ്യതയെ കുറിച്ചുള്ള അറിവും ആരോഗ്യപരിപാലനവും ഇന്‍ഡ്യന്‍ വംശക്കാരുടെ ജീവിതക്രമത്തില്‍ ഗൗരവമായയി പരിഗണിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സാമ്പത്തികനിലയിലും മറ്റെല്ലാ വംശക്കാരെക്കാളും മുന്നിലുള്ളവരാണ് അമേരിക്കയിലെ ഇന്‍ഡ്യക്കാര്‍. ആരോഗ്യപരിപാലനത്തില്‍, പക്ഷെ, അവര്‍ പിന്നില്‍ തന്നെ.

സാമൂഹികാവബോധം ഉണര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും(INANY) നോര്‍ത്ത് ഹെംപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ഒരു വിദഗ്ദ്ധ ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു. ഹൃദ്രോഗം, അഡല്‍ട്ട് വാക്‌സിനേഷന്‍ എന്നിവയും മുഖ്യധാരാ സമൂഹത്തിലെന്നപോലെ ഇന്‍ഡ്യന്‍ സമുദായത്തിലും നിലനില്‍ക്കുന്ന വിഷാദരോഗവും ആത്മഹത്യയും എന്നിവയാണ് വിഷയങ്ങള്‍. റിസ്‌ക്കുകളെ അറിഞ്ഞ് മുന്‍കരുതലെടുക്കുകയെന്നതാണ് വിദ്യാഭ്യാസ സെമിനാര്‍ ബോധവല്‍ക്കരണത്തിലൂടെ സെമിനാര്‍ സംഘാടകര്‍ ഉദ്ദേശിക്കുന്നത്.

ന്യൂയോര്‍ക്ക് ക്യൂന്‍സിലെ 206-12 ഹില്‍സൈഡ് അവന്യൂവിലെ രാജധാനി റെസ്‌റ്റോറന്റിന്റെ പാര്‍ട്ടി ഹാളില്‍ ഒക്ടോബര്‍ 27 ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമുതല്‍ ഏഴുവരെയാണ് സെമിനാര്‍. ഡോ.ശ്രീറാം നായ്ഡു, ഡോ.സോളിമോള്‍ കുരുവിള, സൈക്കാട്രിക് നഴ്‌സ് പ്രാക്റ്റീഷ്ണര്‍ ജെസ്സി കുര്യന്‍ എന്നിവര്‍ വിഷയങ്ങളെ അവതരിപ്പിച്ചു സംസാരിക്കും.

പൊതുസമൂഹത്തെയാണ് സെമിനാര്‍ ഉദ്ദേശിക്കുന്നത്. പങ്കെടുക്കുന്ന നഴ്‌സുമാര്‍ക്ക് മൂന്നു മണിക്കൂറിന്റെ കണ്ടിന്യുയിംഗ് എജുക്കേഷന്‍ ക്രെഡിറ്റ് നല്‍കും. കോഫി, റിഫ്രെഷ്‌മെന്റ്‌സ്, ഡിന്നര്‍ എന്നിവയും ഉണ്ടായിരിക്കും. പ്രവേശനം ഫ്രീ ആണ്. INANY നേതൃത്വം എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

പോള്‍ ഡി. പനയ്ക്കല്‍

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക