ഡാളസ്: ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കരോള്‍ട്ടന്‍ സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. അതിവിപുലമായി നടത്തപ്പെടുന്ന ഈആഘോഷവേളയില്‍ റവ.മാത്യു ജോസഫ് ക്രിസ്തുമസ്ദൂത് നല്‍കും.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരിയായി സേവനം അനുഷ്ഠിച്ചുവരുന്ന റവ. മാത്യു ജോസഫ്, നല്ലൊരു വാഗ്മിയും, ഡാളസിലെ പ്രവാസി മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു ഫാമിലി കൗണ്‍സിലര്‍ കൂടിയാണ്.