കാലത്തികവിങ്കല്‍ദിവ്യാവതാരമായ്
കാലിത്തൊഴുത്തിലൊരു പുണ്യജാതമായ്
ആലംബഹീനര്‍ക്കായ് ആശ്വാസമറ്റോര്‍ക്കായ്
ബേത്‌ലഹേമില്‍ പിറന്നല്ലോ,വിണ്‍നായകന്‍ !
പാപാന്ധകാരത്തെ ജീവിതഭാരത്തെ
പാടെ മായിക്കുവാന്‍ വിശ്വവെളിച്ചമായ്
പുല്‍ക്കൂട്ടിലുദിച്ചൊരാനവ്യതാരകം
പാരില്‍ പ്രഭാപൂരമായിന്നും ശോഭിപ്പൂ !
ആശയായ്, ആശ്വാസ, മാനന്ദമായെങ്ങും
അത്യുന്നതന്റെ തിരുപ്പിറവിയിന്നും
ആഗോളമായ് പെരുനാളായിഘോഷിക്കെ
അന്ധതമസ്സിന്നും മര്‍ത്യരെചൂഴുന്നു.
അന്നത്തെക്കാളുമീമന്നിടമിപ്പൊഴും
അന്ധകാരത്തിലമര്‍ന്നിടും നാളിലും
വന്നുദിച്ചീടണേദിവ്യനക്ഷത്രമായ്്
ചിന്നും പ്രകാശമായ്ശാന്തി പകരുകേ !
നിരാശ്രയര്‍ക്കിടയ്ക്കുത്വല്‍ നിവാസമെന്നറിഞ്ഞിതേന്‍
വരിച്ചിടുìതാഴ്മയാര്‍ന്നു നിന്ദ്യമായതൊക്കെ, തേ,
ദരിദ്രര്‍, ഹീനരേഴകള്‍വസിച്ചിടുന്നിടങ്ങളില്‍
നിരാമയന്റെദീപ്തിയത്രെ ക്രിസ്തുമസിന്‍ ധന്യത !
“സന്മനസ്സുള്ളോര്‍ക്കെല്ലാം ഭൂമിയില്‍സമാധാനം”
വിണ്‍മയര്‍ക്കൊപ്പം നാമുംസ്തുതികള്‍ കരേറ്റിടാം !
അന്ധകാരത്തിലമര്‍ന്നിടും നാളിലും
വന്നുദിച്ചീടണേദിവ്യനക്ഷത്രമായ്്
ചിന്നും പ്രകാശമായ്ശാന്തി പകരുകേ !'- Beautiful Wish!