എനിക്കു വേണ്ടി മന്നിടം മനഞ്ഞുവച്ചു ഭാവനന്‍
എനിക്കുവേണ്ടി ജീവിതം ഒരുക്കിവച്ചു സര്‍വ്വഗന്‍
എനിക്കു ഭൂതലത്തിലിത്രനാള്‍ വരെ തുടര്‍ന്നിടാന്‍
അനാദ്യനന്തനായവന്‍ തുണച്ചതാല്‍ നമിച്ചിതേന്‍!
തിരിഞ്ഞു നോക്കിടുന്നു ഞാന്‍ കടന്നുപോന്ന വീഥിയില്‍
പിരിഞ്ഞു പോന്നിതെത്ര സ്‌നേഹമാര്‍ന്ന ബന്ധുമിത്രരെ
ഒരിക്കലും മറക്കുകില്ലയെന്നുരച്ചൊരാത്മജര്‍
ഒരിക്കലും തിരിച്ചു വന്നിടാതെയങ്ങകന്നു പോയ്.
ഗൃഹാന്തരീക്ഷമെപ്പോഴും പ്രശാന്തിയില്‍ നയിച്ചതും
സഹോദരങ്ങളേഴുപേരുമൊത്തു മോദമോടെഞാന്‍
അഹോ കഴിച്ചു വീടു വിട്ടകന്നു പോന്ന നാള്‍ വരെ
ഇഹത്തിലുള്ള ജീവിതത്തിലെത്ര നല്ല നാളുകള്‍!
പിതാവുതന്ന ശാസനങ്ങള്‍ മാതൃലാളനങ്ങളും
പ്രദോഷവേളയിങ്കലാര്‍ന്ന ദേവകീര്‍ത്തനങ്ങളും
പ്രതുഷ്ഠിയാര്‍ന്ന ശിഷ്ടജീവിതം നയിച്ചിടാനുമെന്‍
പിതാവെനിക്കു തന്നതാമനുഗ്രഹങ്ങളോര്‍ത്തിതേന്‍!
കരങ്ങലില്‍ തരുന്നു രാപ്പകല്‍ ഭവാന്റെ ദാനവും
ഒരിക്കലും നിലച്ചിടാത്ത പാരിതോഷികങ്ങളും
കരുത്തുനല്‍കിയപ്പോഴും പ്രശാന്തമായി ജീവിതം
നിരന്തരം തുടര്‍ന്നിതേന്‍, സ്തുതിച്ചിടുന്നു ദൈവമേ!
കഴിഞ്ഞുപോയിയെത്ര വത്സരങ്ങളെന്റെ വീഥിയില്‍
കുഴഞ്ഞു ജീവിതം തകര്‍ന്നുവെന്നു ഞാന്‍ നിനക്കിലും
തുഴഞ്ഞുനീങ്ങിയെത്ര ഘോരമാരിയോളമേതിലും
കഴിഞ്ഞിടുന്നു നിത്യവും മഹീപതീഹ നാശ്രയം!
സമോദമായി കാന്ത പുത്രരൊത്തു സ്വസ്ഥ ജീവിതം
സമാദരം നയിച്ചിടാനി 'കോവിഡി' ന്റെ നാളിലും
സനാതന്‍ കനിഞ്ഞു തന്റെ കാവലില്‍ കരുതിടും
സദാപിയിങ്കലര്‍പ്പിതം കഴിച്ചിടുന്നു സദ്രസം!
നിദാഘ മൊന്നുകൂടിയെന്റെ ജീവവേദി താണ്ടുവാന്‍
നിരഞ്ജനന്‍ ഒരുക്കിയോരി നാളിതിന്‍ നമോസ്തുതേ!
തമസ്സകന്നു ശാന്തിയാര്‍ന്നു ജീവിതം നയിക്കുവാന്‍
തമോധിനാഥപാദമിങ്കലര്‍പ്പിതം മല്‍ ജീവിതം!
(എന്റെ ജന്മദിനത്തില്‍(ജൂണ്‍ 16) ഒരു കൃതജ്ഞതാ ഗീതം)