Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (ഭാഗം 2: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 09 November, 2020
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (ഭാഗം 2: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
ഭാഗ്യസുരഭില ഭാവിയായ്, ഗല്‍ഗാലില്‍
യാഗം കഴിച്ചു മടങ്ങിയതും

സാമൂലം സംഹരിക്കേണ്‍ടമാലേക്യരെ
ആമൂലമായെഴിവാക്കിയതും

    തങ്കത്തെ വെന്നിടും ദര്‍ശകന്നങ്കിയും
    ശങ്കകൂടാതഹോ ഭേദിങ്ങതും,

ആചാര്യവര്യരാമൊട്ടേറെ വന്ദ്യരെ
നീചരെപ്പോല്‍ കൊല ചെയ്യിച്ചതും

    കഷ്ടമായ്‌പ്പോയെന്നു ചൊല്ലാം നിസംശയം
    സ്രഷ്ടാവിന്നിഷ്ടമില്ലാത്ത കൃത്യം !

ഉന്നതസ്ഥാനം നാം പ്രാപിച്ചാല്‍ നിശ്ചയം
പിന്നെമറന്നും നാം നമ്മെത്തന്നെ.

    ശൗലിനു വന്നു ഭവിച്ചതും, മറ്റല്ല
    കാലക്കേടുണ്ടാക്കും തെറ്റുകളും,

ശൗലിന്റെ ദുഷ്ക്കൃതം കൊണ്‍ടു മഹേശ്വരന്‍
പാലകസ്ഥാനത്തു നിന്നവനെ,

    മാറ്റാനും പറ്റിയ മറ്റൊരു ദാസനെ
    എത്രയും സത്വരം വാഴിക്കാനും

ഈശന്റെയിഷ്ടത്തിനൊത്തൊരു ദാസനെ
യിശ്ശായിപുത്രനില്‍ കണ്‍ുെ ചാലെ.
 
"ദാവീദ'നന്തരം പട്ടാഭിഷിക്തനായ്
ദൈവാജ്ഞമൂലമതെത്ര, ചിത്രം !
രാജീവനേത്രനു, മാജാനു  ബാഹുവും
പൂജ്യനുമായ യിശ്ശായിസുദന്‍ 1
പേലവരൂപിയാം ദാവീദിതിന്നകം
ശൗലിന്റെ പുത്രിയ്ക്ക് ഭര്‍ത്താവായി,
ദാവീദു പിന്‍ഗാമിയാകുമെന്നായപ്പോള്‍
ഭൂപതി തെറ്റു ചെയ്‌തൊട്ടധികം
തന്നുടെ പിന്‍ഗാമിയായിത്തന്‍ പുത്രനും
പിന്നീടാ പിിന്‍ തുടര്‍ച്ചാകൃമത്തില്‍,
എന്നാളുും രജ്യമഭംഗം ഭരിക്കണ
മെന്നല്ലോ ഭൂപാലനാഗ്രഹിപ്പൂ !
ഇത്തരം ദുര്‍മ്മോഹം കൊണ്ടല്ലോ, മന്നവര്‍
വിത്തുനാശത്തിലിന്നെത്തിയതും,

ദാവീദ് ചൈതന്യ ധന്യനായ് ജീവിച്ചാല്‍
ഭാവിക്കതാപത്തായ്ത്തീരുമെന്നും,
ദൈവാഭിഷിക്തനാമാ യുവകേസരി
സര്‍വ്വവിധായുധ ഭൂഷിതനായ്,
തന്നോടു പോരാടുവാന്‍ മടിക്കില്ലെന്നും
തന്നെ നിഷ്ക്കാസിതനാക്കുമെന്നും,
ഒരാനും ശൂരനുമായ ഗോല്യാത്തിനെ
വീറുള്ളൊരേറിനാല്‍ തീര്‍ത്തതോര്‍ത്തും,   
ശൗലാകട്ടെപ്പോഴും തന്‍പ്രതിയോഗിയെ
കാലപുരിയ്ക്ക് പറഞ്ഞയപ്പാന്‍,
നിശ്ചയം ചെയ്തല്ലോ, കണ്ടുപായങ്ങളും
സ്വച്ഛമായ് രാജ്യം ഭരിക്കുവാനും,
പിന്നീടാ മന്നവന്‍ നേരം കളയാതെ
സൈന്യത്തെ ശക്തമായ് സജ്ജമാക്കി.

(തുടരും)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക