അമ്മയ്‌ക്കൊരു ദിനം, അച്ഛനൊരു ദിനം
കമിതാക്കള്‍ക്കൊരു ദിനം, ഇന്നിതാ
ദൈവത്തിന് നന്ദി ചൊല്ലാനുമൊരു ദിനം.
ആപത്തു രോഗമിവയൊക്കെ നമുക്ക് പശ്ചാ
ത്താപത്തിനുള്ളവഴിയെന്നു നിനച്ചുകൊണ്ട്
പാപത്തില്‍ നിന്നുകരകേറുകയെങ്കിലെല്ലാ
ത്താപത്തിനും ശനശനൈ പരിഹാരമുണ്ടാം.
കാലേയെണീറ്റുമൈവത്തെ
ചേലേയൊന്നു വിളിക്കുകില്‍
മേലേമേലേവരും ദു്വഖം
മാലേറ്റാതെയകന്നു പോം.
ഈ മഹാമാരിയുടെ മദ്ധ്യത്തില്‍ഇത്രകാലം ജീവനോടിരിപ്പാന്‍ ഇടയാക്കിയദൈവത്തിന് നന്ദി നല്‍കേണ്ട ദിനങ്ങളാണിവ.
1789 ല്‍ അമേരിക്കയില്‍ പ്രഖ്യാപിതമായ "താങ്ക്‌സ്ഗിവിംഗ് ദിനം', നവമ്പര്‍ അവസാന വ്യാഴാഴ്ച സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങളായി ആഘോാഷിക്കുന്ന സുദിനമാണ്, പക്ഷേ വേദനയിലൂടെയും കണ്ണീരിലൂടെയും കടന്നു പോകുന്ന ഈ ദിനങ്ങളില്‍ ആ പരാശക്തിയില്‍ അഭയംതേടുകയാണ് കരണീയം. ഏതുനിരീശ്വരവാദിയും ഈശ്വരാ എന്നു വിളിച്ചുപോകുന്ന ഈ കാലയളവില്‍ നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെയോര്‍ത്ത് നന്ദിയുള്ളവരായിരിക്കാം.!
Happy Thanksgiving !!