ഡീസീസ് X എന്നു പേരിട്ടിട്ടുള്ള രോഗം കോവിഡ്- 19 നേക്കാള്‍ മാരകം. ഇനിയും വിശദാംശങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. ഈ രോഗത്തിന്റെ സാന്നിധ്യം ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കില്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെ പോലെ അതിവേഗം പടരുകയും എബോളയെ പോലെ മരണം വിതയ്ക്കുകയും ചെയ്യുന്ന രോഗമാണിത്.
കോംഗോയിലെ ഇന്‍ഗെന്‍ഡെയിലാണ് ഡിസീസ് X സംശയിക്കുന്ന ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും രക്തസ്രാവവുമുള്ള ഈ രോഗിയില്‍ എബോള അടക്കമുള്ള വിവിധ രോഗങ്ങളുടെ നിര്‍ണയത്തിനായി പരിശോധന നടത്തി. പക്ഷേ അതെല്ലാം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതോ മാരക രോഗമാകാമെന്ന സംശയമുയര്‍ന്നത്.
കോവിഡില്‍നിന്ന് വ്യത്യസ്തമായി 50 മുതല്‍ 90 വരെ ശതമാനം മരണ നിരക്ക് ഡിസീസ് ത ന് ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഈ രോഗം അതിമാരകമാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടെത്തിയ സംഘത്തിലെ മൈക്രോബയോളജിസ്റ്റ് പ്രഫ. ഷോണ്‍ ഷാക് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡിനെ പോലെ ജന്തുജന്യമായിരിക്കാം ഡിസീസ് X. ഇത് ഉള്‍പ്പെടെ നിരവധി ജന്തുജന്യ രോഗങ്ങളാണ് മനുഷ്യവംശത്തെ കാത്തിരിക്കുന്നതെന്നും തുംഫാം പറയുന്നു. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ ഇത്തരം നിരവധി വൈറസുകളുടെ പ്രഭവ കേന്ദ്രമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ിക്കാട്ടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല