കരുതിയതല്ലൊരുകവിതയിനിയുമെന്‍
വിരല്‍ത്തുമ്പിലൂടൊഴുകിയെത്തിടുമെന്നതോ! ,
സിരകളില്‍ ധമനികളില്‍പ്ലാക്കായ് ചേക്കേറും
കറകളെ നീക്കുവാന്‍ ഹൃദയം പിളര്‍ന്ന
കരവിരുതാര്‍ന്നൊരാ ഭിഷഗ്വരശ്രേഷ്ഠര്‍തന്‍
കരങ്ങളാല്‍ജീവസ്സുപകര്‍ന്നു സചേതനം
ഒരുതിരിനാളമായെരിവാനീ ജീവനെ
കരുണാമയനേ നീ തന്നതാല്‍ നമിപ്പിതേന്‍!
ഉരുകും കരളുമായ്്ചാതുര്‍ ദശനാളുകള്‍
നെരിപ്പോടിനൊപ്പമായ്കത്തിയെരിയുമൊരു
പരിതപ്തചിത്തവുമര്‍ത്ഥനാ മന്ത്രണവും
നുറുങ്ങുന്ന ചിത്തങ്ങള്‍ ദര്‍ശിക്കും സുരനാഥന്‍
മരണവക്ത്രത്തിന്നഗാഥ ഗര്‍ത്തത്തില്‍നിന്നും
തിരുക്കരം നീട്ടികരേറ്റുംശക്തിയേ നമോ!
അറിയുന്നു ഞാനിന്നശുശ്രൂഷാവ്യഗ്രരായ്
വിരവോടോടിയെത്തും നേഴ്‌സസും സേവകരും
ഒരു നിമിഷംപോലുംവൃഥാവിലാക്കീടാതെ
പരിചരിച്ചീടുമാസാന്ത്വന ലേപാമൃതം,
നിറയ്ക്കുന്നു മാനസേ ആശിസനിര്‍ഝരണി
അറിയുന്നു ഞാനിന്നാസേവന തന്രത!
മറക്കുന്നു സ്വയമവര്‍ നിസ്വാര്‍ത്ഥര്‍ നേഴ്‌സുമാര്‍
കരുണാര്‍ദ്ര മാനസര്‍മാലാഖാതുല്യരവര്‍ ;
തിരിനാളമായെരിഞ്ഞുസൗഖ്യം നിറയ്ക്കുവോര്‍
കരയുന്ന മാനസര്‍തന്‍ദൈന്യമുഖങ്ങളും
നിരാംലംബരായ്‌വിധിനല്‍കുംവിഹിതം കാക്കും
പരമ ദൈന്യത്തിന്റെ മനുഷ്യരൂപങ്ങളെ
നിരന്തരംദര്‍ശിക്കാമാസ്്പത്രികവാടത്തില്‍
നരജന്മത്തിന്നപാരദൈന്യംതിങ്ങുന്നിടം
ഒരുവനുംആരിലുംമേലല്ല, കാട്ടുന്നിടം
ഞരമ്പിലാഴ്ത്തുംസൂചിയിന്‍ ചുംബനത്തിലാരും
നിരായുധര്‍ ആരോഗ്യത്തിനുതുല്യമില്ലേതും
കരുണാര്‍ദ്രനാം ദൈവത്തെ തേടും അദേവരുും .
ഒരുദിനം കൂടിയീയാസ്പത്രിയിലീശ്വര
കരുണയ്ക്കു നന്ദിസ്തവങ്ങളുമായ് നില്പതേന്‍!
40 നീണ്ട കാതര ദിനങ്ങളിലെ ഒരു ഐ.സി.യു വാസത്തിന്റെ പ്രസഫുടിതം