കോവിഡിന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും പ്രതിരോധ ശേഷി കൂട്ടാനും വൈറ്റമിന്‍ സി അത്യന്താപേക്ഷിതമാണ്. ഇതിന് ഭക്ഷണത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുക. കോവിഡ് പ്രതിരോധത്തിലും ചികില്‍സയില്‍ ഈ പോഷകത്തിന് ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത്.
വൈറ്റമിന്‍ സിയുടെ ഉപയോഗംശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കില്ല. രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കും. ഈ പോഷകം അമിതമായാലും വൃക്കയെ ബാധിക്കില്ല. വിഷമയമാകില്ല. എല്ലിനും പല്ലിനും ത്വക്കിനും ഉത്തമം.
കോവിഡ് വൈറസ് ശരീരത്തില്‍ എത്തുന്നതോടെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് ഓക്‌സിജനെ വഹിക്കാനുള്ള രക്തത്തിന്റെ ശേഷി കുറയ്ക്കും (ഓക്‌സിജന്‍ ക്യാരിയിങ് കപ്പാസിറ്റി). ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ കുറയുന്നതോടെ വൃക്ക, ഹൃദയം, കരള്‍, മസ്തിഷ്കം തുടങ്ങിയ സുപ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. ശരീരത്തിലെ ഓക്‌സിജന്‍, നൈട്രജന്‍ സ്പീഷീസിന്റെ ഉല്‍പാദനത്തെ ബാധിക്കുന്നതോടെ ശരീരത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ നഷ്ടമാകും. ഇത് ശരീരത്തിലെ ആന്റി ഓക്‌സിഡന്റും കുറയാന്‍ കാരണമാകും.
രോഗം തീവ്രമാകുന്നതോടെ ന്യൂമോണിയയും പിടിപ്പെടും. കോവിഡ് ബാധികരില്‍ 20 % ഈ ഘട്ടത്തില്‍ എത്തിയവരാണ്. അതുകൊണ്ടാണ് ഇവര്‍ക്ക് വെന്റിലേറ്ററിന്റെ സാഹായം വേണ്ടിവരുന്നത്.
കോവിഡിനെ ചെറുക്കാന്‍ ദിവസവും വൈറ്റമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.