Image

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

Published on 12 March, 2021
കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല
കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ലെന്ന് പഠനം. രണ്ടു ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ മാത്രമേ, പ്രതിരോധശക്തി ലഭിക്കൂ. കേരളത്തില്‍ ലഭ്യമായ വാക്‌സീനുകള്‍ക്ക് 70 മുതല്‍ 80% വരെയാണ് പ്രതിരോധശേഷി. അതായത്, കോവിഡ് വരാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാകില്ല. എന്നാല്‍ രോഗം വന്നാല്‍ ഗുരുതരമാകില്ല.

പ്രതിരോധശേഷി  ആര്‍ജിക്കുന്നത് ഓരോരുത്തരിലും വ്യത്യസ്തമായിട്ടായിരിക്കും. ചിലര്‍ക്ക് ആദ്യ ഡോസില്‍ത്തന്നെ പ്രതിരോധശക്തി ലഭിക്കും. ചിലര്‍ക്കു രണ്ടാമത്തെ ഡോസും കഴിഞ്ഞ് രണ്ടാഴ്ച വരെയെടുക്കും. സാധാരണ വൈറല്‍ രോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സീന്‍ 5 വര്‍ഷം മുതല്‍ ജീവിതകാലം മുഴുവന്‍ പ്രതിരോധശക്തി നല്‍കും. പക്ഷേ, കൊറോണ വൈറസിനു തുടര്‍ച്ചയായി ജനിതക വ്യതിയാനം സംഭവിക്കുന്നതിനാല്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. പിന്നീട് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടി വന്നേക്കാം.

കോവിഷീല്‍ഡ് വെക്ടര്‍ വാക്‌സീനാണ്. കോവിഡ് വൈറസിന്റെ ജനിതക തന്മാത്രയുടെ ഒരുഭാഗം ചിമ്പന്‍സികളില്‍ ജലദോഷപ്പനിയുണ്ടാക്കുന്ന അഡിനോ വൈറസ് വഴി കടത്തിവിടുകയാണ്. ആ വൈറസുകള്‍ക്കു പെറ്റുപെരുകാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. കോവാക്‌സീനില്‍ ജീവനില്ലാത്ത കോവിഡ് വൈറസിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. വാക്‌സീനെടുത്തതു കൊണ്ടു മാത്രം ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ പോസിറ്റീവ് ഫലം വരികയുമില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക