GOP Wall Of Cover-up Crumbles As McConnell Tightens Jan 6 Noose On Trump.
Months after opposing an independent commission to investigate the January 6 attack on the US Capitol, Senate Minority Leader Mitch McConnell now appears to fully support the House Select Committee’s investigation and that’s bad news for Donald Trump, MSNBC host Joe Scarborough explained Friday.
McConnell said he is closely watching the House panel’s investigation into the Jan. 6 insurrection, and is interested in learning who all the participants were in the deadly U.S. Capitol riot as House investigators revealed communications between former White House chief of staff Mark Meadows and lawmakers, Fox News hosts and others ahead of the insurrection and as the violent assault was underway.
During Friday’s edition of “Morning Joe,” Scarborough said that McConnell’s comments signal that the GOP congressional wall of cover-up protecting Trump is beginning to crack as Senate Republicans are starting to walk away from the former twice impeached
പെണ്ണെന്നാൽ എത്രയും പെട്ടെന്ന് വേറൊരു വീട്ടിലേക്ക് കെട്ടിച്ചു വിടേണ്ട 'ഉരുപ്പടി'യാണ് എന്ന ചിന്താഗതി തന്നെ മാറണം. അച്ഛൻ എന്ന ആണിൽ നിന്നും ഭർത്താവ് എന്ന ആണിലേക്ക്, എത്രയും നേരത്തെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടേണ്ട പ്രോപ്പർട്ടിയാണ് പെണ്ണ് എന്ന ആറ്റിട്യൂഡ് എന്ത് ഡീഗ്രേഡിങാണ് അവൾക്ക്.
പതിനെട്ട് വയസ്സിൽ കെട്ടിച്ചു വിടുന്നത് ശരിക്കും ഒരു തരം അടിമക്കച്ചവടം പോലല്ലേ. പെണ്ണ് പുറംലോകം കാണരുത്, അവൾ അവളായി ജീവിക്കുന്നത് ആണുങ്ങളുടെ പേടിസ്വപ്നം ആണല്ലോ. അവൾക്ക് ഇഷ്ടമുള്ള വസ്ത്രം, ഇഷ്ടമുള്ള ജോലി, സഞ്ചാരസ്വാതന്ത്ര്യം, ഇഷ്ടമുള്ള പങ്കാളികൾ, ഇതൊക്കെ തികഞ്ഞ അരാജകത്വത്തിലേക്ക് നയിക്കുമത്രേ. ഒരു പട്ടിക്കൂട്ടിൽ നിന്ന് മറ്റൊരു പട്ടിക്കൂട്ടിലേക്ക്, അത് മതി അവൾക്ക്.
'അവളുടെ കാര്യം കഴിയുന്ന വരെ ഒരു സമാധാനമില്ലാ' എന്നാരെങ്കിലും മകളെ കുറിച്ചോർത്ത് കണ്ണീരണിയുന്നത് കാണുമ്പോൾ ഇപ്പോൾ ദേഷ്യമാണ് വരാറ്. അങ്ങേയറ്റം പ്രോഗ്രസിവ് ആയ, പെൺകുട്ടികൾക്ക് അല്പസ്വല്പം സ്വന്തന്ത്ര്യമെല്ലാം കൊടുക്കുന്ന മഹാമനസ്കർ ആയിരിക്കും. പക്ഷേ ഒരു 25, 26 വയസ്സായിട്ടും കല്യാണത്തിന് അവൾ തല വെച്ചില്ലെങ്കിൽ, പിന്നെ ഇമോഷണൽ ബ്ലാക്ക്മെയ്ലിംഗ്, ആത്മഹത്യ ഭീഷണി, അച്ഛന് നീ കാരണം അറ്റാക്ക് വരും, എന്തൊക്കെയാണ്. ശരിക്കും നിങ്ങൾക്ക് എന്തിനാണ് പെണ്മക്കൾ, നന്നായിട്ട് ഗ്രൂം ചെയ്ത് വേറൊരു വീട്ടിലേക്ക് ദാനം ചെയ്യാനോ. How pathetic is that.
18ൽ നിന്ന് 21 ആയിരുന്നില്ല ആക്കേണ്ടിയിരുന്നത്. 26 കഴിഞ്ഞ് മതി. പഠിക്കാനുള്ളത് പഠിച്ച് കഴിഞ്ഞ്, സ്വന്തമായി സമ്പാദിച്ച് തുടങ്ങിയതിന് ശേഷം. കരിയർ എല്ലാം സെറ്റ് ആയെന്നു ഉറപ്പ് വരുത്തുക, ആവശ്യത്തിന് സേവിങ്‌സ് കയ്യിൽ വരട്ടേ. നിങ്ങൾക്ക് ജീവിതത്തിൽ എന്താണ് വേണ്ടത്, എന്താണ് വേണ്ടാത്തത് എന്ന് ഒരു വ്യക്തത വേണം. അതിപ്പോൾ പങ്കാളിയുടെ കാര്യത്തിലും വരണം, ഏത് തരത്തിലുള്ള ആൾ ആവണം എന്ന ധാരണ വേണ്ടേ. പുരുഷൻ തന്നെയാണ് പങ്കാളി ആയി വേണ്ടത് എന്ന് ഉറപ്പുണ്ടോ. സ്വന്തം ലൈംഗികതയെ കുറിച്ചും, പങ്കാളിയുടെ ലൈംഗികത ആയിട്ടുള്ള അതിന്റെ പൊരുത്തത്തെ കുറിച്ച് പോലും വ്യക്തത വരാതെ കെട്ടരുത്.
അതിന് പ്രണയിക്കണം, മനസ്സ് കൊണ്ടും ശരീരം കൊണ്ടും പരസ്പരം അറിഞ്ഞതിന് ശേഷം മാത്രമേ കല്യാണത്തിന് തല വെയ്ക്കാൻ പാടുള്ളൂ. അല്ലാതെ arranged marriage എന്ന പ്രകൃതിവിരുദ്ധ ഇടപാടിന് സ്വയം ബലി കൊടുക്കരുത്. പിന്നെ കരയേണ്ടി വന്നാൽ ഈ കെട്ടിച്ചു വിടുന്ന ആരും കൂടെ ഉണ്ടാവില്ല. തനിച്ചിരുന്ന് കരയണം. നിയമം കൊണ്ട് നിരോധിക്കേണ്ട ഒന്നാണ് arranged marriage എന്ന ഈ ബ്ലൈൻഡ് ചാൻസെടുക്കുന്ന സിസ്റ്റം. ആവശ്യത്തിലധികം രക്തസാക്ഷികൾ ആയി അതിന് ഈ നാട്ടിൽ.
18 വയസ്സിൽ കെട്ടിച്ചു വിടുന്ന ഒരു പെണ്ണിന്റെ കാര്യം ഓർത്തു നോക്കൂ. അവൾക്ക് അവൾ എന്താണെന്ന് പോലും അറിയുന്നുണ്ടാവില്ലാ. പഠനം പൂർത്തിയാക്കിട്ടുണ്ടാവില്ലാ. ഇനി പഠിക്കാനും, ജോലിക്ക് പോവാനും, സ്വന്തം കാലിൽ നിൽക്കാനും എല്ലാം കെഞ്ചണം. ഭർത്താവ് എന്ന ആണിന്റെയും അവന്റെ വീട്ടുകാരുടെയും അനുവാദം ചോദിക്കണ്ടേ. കഷ്ടം. അവൾ സ്വയം മനസ്സിലാക്കി വരുമ്പോളേക്കും ഇതവൾക്ക് പറ്റില്ലാ എന്ന് തോന്നിയാൽ, കല്യാണത്തിൽ നിന്നിറങ്ങാൻ പറ്റുമോ. സ്വന്തമായിട്ട് ഒരു ജോലിയുണ്ടോ, കയ്യിൽ അഞ്ച് പൈസ സമ്പാദ്യം ഉണ്ടോ. ഭർത്താവ് എന്നും രാത്രി വന്ന് റേപ്പ് ചെയ്യുന്നവൻ ആണെങ്കിലും, കുടിച്ചിട്ട് ഇട്ട് ചവിട്ടുന്നവൻ ആണെങ്കിലും, നമ്മളെ ഒരു മനുഷ്യനായിട്ട് അംഗീകരിക്കാത്ത വീട്ടുകാർ ആണെങ്കിലും, അത് തുടരേണ്ടി വരില്ലേ അവൾക്ക്. ജീവച്ഛവം പോലെ അങ്ങനെ മുന്നോട്ട് പോവുക, അല്ലെങ്കിൽ ഒരു ഓപ്‌ഷൻ ആത്മഹത്യ മാത്രം. അതിശയോക്തി അല്ലാ, ഇങ്ങനെ ചത്ത് ജീവിക്കുന്ന നിരവധി സ്ത്രീകളുണ്ട് നമുക്ക് ചുറ്റും.
മാര്യേജ് തന്നെ ഓപ്ഷനൽ ആക്കണം എന്നാണ് എന്റെ അഭിപ്രായം. എന്തിനാണ് ഇത് എല്ലാവരിലും അടിച്ചേൽപ്പിക്കുന്നത്. ഒരാൾക്ക് സ്വസ്ഥമായിട്ട് തനിയെ ജീവിക്കാൻ അവകാശമില്ലേ. ആഗ്രഹമുള്ളവർ കെട്ടിയാൽ മതിയെന്നെ, എന്തിനാ mandatory ആക്കുന്നത്. സമാധാനമായിട്ട് ജീവിക്കട്ടെ. അപ്പോൾ ലൈംഗിക അരാജകത്വം വന്നാലോ അല്ലേ. അതിന് ഡേറ്റിംഗ് ഉണ്ടല്ലോ. കാമുകൻ കാമുകി എന്നൊക്കെ കേൾക്കുമ്പോൾ പൊട്ടിത്തെറിക്കുന്നതും മുഖം ചുളിക്കുന്നതും നിർത്തി, കല്യാണം എന്ന എൻഡ് പോയിന്റ് വയ്ക്കാതെയുള്ള ചുമ്മാ അതിസുന്ദര പ്രണയങ്ങൾ അങ്ങ് നോർമലൈസ് ചെയ്യുക. പിന്നെ ഒരു അരാജകത്വവും വരില്ലാ. ഭൂമി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പൂങ്കാവനം ആയിമാറും.
Dr. Naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല