ഇന്നു തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ മതത്തിലെ ദൈവത്തിനെ കുറിച്ച് എനിക്ക് കുഞ്ഞിലെ പോലും ഒരു തരം അകൽച്ച ആണ് ഉണ്ടായിരുന്നത് ...
രാവിലെ എഴുന്നേറ്റ് നിസ്കരിക്കാതത്തിന് എണ്ണയിൽ പൊരികുന്ന ദൈവം, നോമ്പ് പിടിക്കാതെ ഇരുന്നാൽ ഖബറിൽ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ദൈവം.... അങ്ങനെ ക്രൂരനായ എന്തോ ആണ് ദൈവം എന്നത് ആയിരുന്നു എൻ്റെ കൺസെപ്റ്റ്. .
എൻ്റെ മതത്തിലെ ദൈവത്തിനു രൂപം ഇല്ല... പക്ഷേ കുഞ്ഞ് മനസ്സ് അല്ലേ, അത് രൂപങ്ങൾ ഭാവനയിൽ സൃഷ്ടിക്കും....
എൻ്റെ കുഞ്ഞു മനസ്സിൽ എൻ്റെ മത ദൈവത്തിനു എൻ്റെ സ്കൂൾ പ്രിൻസിപ്പൽ nte രൂപം ആയിരുന്നു.
എന്തിനും ഏതിനും പിടിച്ച് ചൂരൽ കഷായം നൽകുന്ന, സ്കൂൾ മൊത്തം ചൂരലും ആയി പതുങ്ങി നടന്നു പിള്ളേരെ പിടിച്ച് അടിക്കുന്ന പ്രിൻസിപ്പാൾ... അതായിരുന്നു എൻ്റെ മനസ്സിലെ ദൈവം....
ഒരിക്കലും എനിക്ക് സ്നേഹിക്കാൻ കഴിയാത്ത ഒരു സങ്കല്പം....
എൻ്റെ ക്ലാസിലെ തന്നെ ക്രിസ്ത്യൻ വിശ്വാസികൾ അവരുടെ ദൈവത്തെ യേശു അപ്പച്ചൻ എന്നൊക്കെ വിളിച്ച് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ, ആ സ്നേഹം ഉള്ള ദൈവം എനിക്ക് ഇല്ലാതെ പോയതിൽ വിഷമം തോന്നിയിരുന്നു ...
സിനിമകളിൽ ഒരു കൂട്ട് കാരനോട് എന്നോണം ശ്രീ കൃഷ്ണ ഭഗവാനോട് കാര്യങ്ങൽ ഒക്കെ പറയുന്ന നായിക നായകന്മാരെ സിനിമയിൽ കാണുമ്പോഴും ഇതേ നഷ്ട ബോധം എനിക്ക് ഉണ്ടായിരുന്നു...
ക്ലാസ്സിലെ ടീച്ചർമാർ പ്രിൻസിപ്പാൾ നൊടു പറഞ്ഞ് അടി വാങ്ങി തരും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത് പോലെ രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കൈകാൽ കഴുകി എന്തിന് എന്ന് പോലും അറിയാതെ നിസ്കരിച്ചില്ല എങ്കിൽ എൻ്റെ ദൈവം പിടിച്ച് നരകത്തിലെ വിറക് ആക്കും എന്ന് പേടിപ്പിക്കുന്ന ഉസ്താദുമാരും വീട്ടിലെ മുതിർന്നവരും ...
ചിലപ്പോഴൊക്കെ കാണുന്ന സിനിമകളിൽ ഉള്ള വില്ലന്മാരും ആയിട്ട് ആയിരുന്നു എൻ്റെ ദൈവത്തെ എൻ്റെ മനസ്സിൽ കണ്ടിരുന്നത്...
രൂപം ഇല്ലെന്ന് പറഞ്ഞാലും നമ്മുടെ കൊച്ചു മനസ്സിൽ ദൈവം എന്നതിന് എങ്ങനെ പോയാലും ഒരു രൂപം രൂപപ്പെടും....
ഈ ക്രൂരനായ വില്ലനിൽ നിന്ന് രക്ഷിക്കാൻ വന്ന നായകൻ്റെ role ആയിരുന്നു എൻ്റെ മനസ്സിൽ മുഹമ്മദ് നബിക്ക്...
മരണ കിടക്കയിൽ പോലും ഈ വില്ലനിൽ നിന്ന് നമ്മളെ രക്ഷിക്കാൻ പ്രാർത്ഥിച്ച ത്യാഗ മനസ്സ് ഉള്ള നായകൻ ആയിരുന്നു നബി...
ഇന്നും മുസ്ലിം വിശ്വാസികൾ എന്ത് കൊണ്ട് നബിയെ വിമർശിച്ചാൽ പ്രകോപിതരാകുന്നു, ദൈവത്തെ വിമർശിച്ചാൽ ഒരു പ്രകോപനവും ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരവും ഇത് ആകാം...
മുസ്ലിങ്ങളുടെ ഉപബോധ മനസ്സിൽ ദൈവം എന്നത് നമ്മളെ പിടിച്ച് വറുക്കാൻ കാത്തിരിക്കുന്ന വില്ലൻ/സ്കൂൾ principal എന്ന സങ്കല്പവും, നബി ഈ ദൈവത്തിൻറെ പീഡനത്തിൽ നിന്ന് നമ്മളെ രക്ഷിക്കാൻ വന്ന സൂപ്പർ ഹീറോയും ആണ്...
വില്ലനെ വിമർശിച്ചാൽ ഒന്നും തോന്നില്ല
നായകനെ വിമർശിച്ചാൽ ഫാൻസ് ഇളകും...
ചിലപ്പോൾ വയലെൻ്റും ആകും....
...
മുൻ-മുസ്ലീങ്ങൾ- പ്രേരകശക്തി2021-12-28 10:59:27
പുരോഗമന ചിന്തകളെ കുറിച്ച് മേനി നടിക്കുമ്പോഴും പച്ചയായ മതാധിഷ്ഠിത, യാഥാസ്തിക സമൂഹം തന്നെയാണ് നാം എന്നതാണ് വസ്തുത. പൗരോഹിത്യത്തെയും, അന്ധവിശ്വാസങ്ങളെയും, മാത്രം വിമർശിച്ച്, മതത്തിന്റെ ഉൾക്കാമ്പിൽ തൊടാതെ അങ്ങനെ സേഫ് സോണിൽ ഇരിക്കുകയാണ് നാം പലപ്പോഴും.
യൂറോപ്യൻ രാജ്യങ്ങളിലേത് പോലെ ശക്തവും യുക്തിഭദ്രവുമായ മതവിമർശനം വളരെ വൈകി മാത്രമാണ് കേരളത്തിൽ എത്തുന്നത്. അതുകൊണ്ടുതന്നെ, മതം ഉപേക്ഷിക്കുന്നവർ കേരളത്തിൽ ഇന്നും ന്യൂനപക്ഷമാണ്. അത്തരം വ്യക്തികൾക്കും അവരുടെ വാക്കുകൾക്കും പൊതുസമൂഹത്തിൽ സ്വീകാര്യത കിട്ടിതുടങ്ങിയത് തന്നെ അടുത്ത കാലത്ത് മാത്രമാണ്. ഉദാഹരണം ഈ.എ. ജബ്ബാർ മാഷ്, സി. രവി ചന്ദ്രൻ, ജാമിത ടീച്ചർ, ലിയാഖത്ത് അലി, ആരിഫ് ഹുസൈൻ, ജസ്ല, സുറുമി തുടങ്ങിയവർ.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി വരികയാണെന്നതിന് ഉദാഹരണമെന്നോണം മതം വിടുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. മതം വിടാൻ തീരുമാനിച്ചു കൊണ്ട് ഉർഫി ജാവേദ് എന്ന സെലിബ്രിറ്റി നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇസ്ലാമിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും
താൻ ഒരിക്കലും ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കില്ലെന്നുമാണ് ബിഗ് ബോസ് ഒടിടി താരം ഉർഫി ജാവേദിന്റെ തുറന്നു പറച്ചിൽ. തന്റെ അഭിപ്രായം പുറം ലോകം അറിഞ്ഞത് മുതൽ സാമൂഹിക മാധ്യമങ്ങളിൽ താൻ ആക്രമിക്കപ്പെടുകയാണെന്നും ഉർഫി ജാവേദ് കൂട്ടിച്ചേർക്കുന്നു. ഇതിന് പിന്നിൽ മുസ്ലീം നാമധാരികളാണെന്നാണ് അവർ പറയുന്നത്.
ക്ലബ് ഹൌസ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന മതവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലതും ആധുനിക ഇസ്ലാമിക രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ, സ്ത്രീകളോട് സ്വീകരിക്കപ്പെടുന്ന ഇസ്ലാമിക നിയമങ്ങളേയും അതിന്റെ ആചാരങ്ങളേയും കേന്ദ്രീകരിച്ചുള്ള വിമർശനങ്ങൾ, പാശ്ചാത്യനാടുകളിലെ മുസ്ലിം കുടിയേറ്റക്കാരുടെ അക്രമങ്ങൾ തുടങ്ങിയവയൊക്കെയാണ്. മതം ഉപേക്ഷിക്കുന്നതിനുള്ള ബൗദ്ധിക പ്രക്രിയയ്ക്ക് തിരി കൊളുത്താൻ ഇത്തരം ചർച്ചകൾ വഴിവെയ്ക്കുന്നുണ്ട് എന്നത് ഇസ്ലാമിക പണ്ഡിതർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മതം വിടുന്നവരുടെ സംഖ്യ കൂടുന്നതിന്റെ അടിസ്ഥാനത്തിൽ എക്സ്-മുസ്ലിംസ് എന്ന സംഘടന തന്നെ കേരളത്തിൽ സംസ്ഥാന തലത്തിൽ തന്നെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. മതപരമായ ആചാരങ്ങൾ ഉപേക്ഷിച്ചത് മൂലമുള്ള ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ ഇത്തരം പരസ്പര പിന്തുണാ ശൃംഖലകൾ ആവശ്യമാണെന്നാണ് ഇവരുടെ പക്ഷം. മുസ്ലിം സമുദായത്തിനുള്ളിലെ ആന്തരിക ജീര്‍ണതകളെ തുറന്നു കാട്ടിക്കൊണ്ട് സാർവത്രിക മാനുഷിക മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഏകീകരണത്തിന്റെയും ഏറ്റവും ശക്തമായ പിന്തുണക്കാരായി ഈ മുൻ-മുസ്ലീങ്ങൾ നിലകൊള്ളുന്നത് മതം വിടാനാഗ്രഹിക്കുന്ന പുതിയ തലമുറയെ ധൈര്യപ്പെടുത്തുന്ന പ്രേരകശക്തിയാണ്.
-naradhan
NOONE ABOVE LAW2021-12-29 20:12:10
Ex-White House, DOJ officials urge Supreme Court to reject Trump effort to stymie Jan. 6 probe. A group of former executive branch lawyers on Wednesday urged the Supreme Court to reject an effort by former President Trump to hamper the House committee investigation into the deadly Jan. 6 attack on the Capitol.
The group of legal heavyweights, comprising a half dozen former White House and top Justice Department lawyers who served under Republican presidents, argued in an amicus brief that Trump's assertion of executive privilege over his administration's records is outweighed by congressional investigators' pursuit of the facts surrounding the Trump-inspired insurrection.
"Congress is now investigating those events and determining how to prevent unsuccessful candidates from attempting to undermine our democracy in the future," they wrote. "Amici believe that the documents at issue should be turned over given, among other things, the importance of the House investigation into the January 6th attack and the current president's reasonable determination that executive privilege should not be asserted in this case."
നക്ഷത്രങ്ങളെസ്വപ്നംകണ്ടകുട്ടി2021-12-30 11:50:42
നക്ഷത്രങ്ങളെ സ്വപ്നം കണ്ട പെണ്‍കുട്ടി; കണ്ടെത്തിയത് ക്ഷീരപഥത്തിലെ കാണാക്കാഴ്ചകള്‍
ക്ഷീരപഥത്തിന്റെ രണ്ട് സ്പൈറല്‍ ആമുകളെ തമ്മില്‍ ക്രോസ് ചെയ്ത് ബന്ധിപ്പിക്കുന്ന നീണ്ട നേര്‍ത്ത മേഘപടലങ്ങള്‍ തരംഗങ്ങളായി ഉണ്ടെന്ന് ആദ്യമായി കണ്ടെത്തുന്നത് മലയാളിയായ വീണ വി എസ് എന്ന ജ്യോതിശാസ്ത്രജ്ഞയാണ്.
കോട്ടയം വടവാതൂരില്‍ ഉള്ള വീടിന്റെ ടെറസില്‍ കിടന്ന് ആകാശത്തെ നക്ഷത്രങ്ങളെ അസൂയയോടെ എന്നും നോക്കുമായിരുന്നു വീണ എന്ന കൊച്ചു പെണ്‍കുട്ടി. ഓറിയോണ്‍ പോലുള്ള നക്ഷത്ര സമൂഹങ്ങളെ ആകാശത്ത് കണ്ടെത്താന്‍ അമ്മ കൈരളിയാണ് വീണയെ ആദ്യം പഠിപ്പിച്ചത്. അന്ന് നക്ഷത്രങ്ങളെ തൊടാന്‍ അതിയായി ആഗ്രഹിച്ച വീണ, ഇന്ന് ജ്യോതിശാസ്ത്ര രംഗത്തെ തന്നെ പുതിയ കണ്ടെത്തല്‍ കൊണ്ടു ഞെട്ടിച്ച മികച്ച ശാസ്ത്രജ്ഞയായി വളര്‍ന്നു. വീണ വി എസ് എന്ന കോട്ടയംകാരി ആകാശത്തെയും നക്ഷത്രങ്ങളെയും കൈയ്യെത്തി പിടിച്ച കഥ സയന്‍സ് ഇന്‍ഡിക്കയോട് പങ്കുവയ്ക്കുന്നു.
'കുഞ്ഞുനാള് മുതല്‍ നക്ഷത്രങ്ങളും ആകാശവുമായിരുന്നു എന്നും സ്വപ്നം കണ്ടിരുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും ആകാശം നോക്കി കിടക്കുന്നതായിരുന്നു. അമ്മയാണ് ജ്യോതിശാസ്ത്രജ്ഞയായാല് ഇതെല്ലാം അടുത്ത് കാണാം എന്നു പറഞ്ഞു തന്നത്. ക്ലാസിലെ ഒരു സാധാരണ കുട്ടിയായിരുന്ന എനിക്ക് പക്ഷേ അതിനെല്ലാം സാധിക്കുമോ എന്ന് സംശയിച്ചവരുണ്ട്. ശാസ്ത്രജ്ഞരാവാന്‍ എക്സ്ട്രാ ബ്രില്യന്റ്സ് വേണം എന്നെല്ലാം ഞാനും ഒരിക്കല്‍ കരുതിയിരുന്നു. തരക്കേടില്ലാതെ പഠിക്കുമായിരുന്നതുകൊണ്ട് പത്തിലും പന്ത്രണ്ടിലും നല്ല മാര്‍ക്ക് കിട്ടി. അപ്പോഴെല്ലാം മനസ്സില്‍ അസ്ട്രോണമി മാത്രമായിരുന്നു,' വീണ പറയുന്നു.
വീട്ടുകാരും വീണയുടെ ആഗ്രഹങ്ങള്‍ക്ക് മികച്ച പിന്തുണ നല്കി. പക്ഷേ പ്ലസ്ടുവിന് ശേഷം എന്ത് പഠിക്കണം, ഈ മേഖലയില്‍ എങ്ങനെ മുന്നേറാന്‍ കഴിയുമെന്നൊന്നും ധാരണയില്ലായിരുന്നു. ഇന്നത്തെ പോലെ ഇന്റര്‍നെറ്റും ഒന്നും സുലഭമായിരുന്നില്ല. അതുകൊണ്ടുതന്നെ അന്ന് എല്ലാവരും ചിന്തിക്കുന്നത് മെഡിസിന് അല്ലെങ്കില്‍ എന്‍ജിനിയറിങ് കോഴ്സുകളെക്കുറിച്ച് മാത്രമാണ്. അസ്ട്രോണമി എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലരും അസ്ട്രോളജി എന്നു വരെ തെറ്റിദ്ധരിക്കുമായിരുന്നു. അത്രയേറെ ആളുകള്‍ക്കും ഇതേക്കുറിച്ചുള്ള പരിജ്ഞാനം കുറവായിരുന്നു-വീണ ഓര്‍ത്തെടുക്കുന്നു.
'നമ്മുടെ നാട്ടിലെ അന്നത്തെ രീതിയനുസരിച്ച് അത്യാവശ്യം മാര്‍ക്കുള്ള എല്ലാവരും പോകുന്ന വഴിക്ക് ഞാന്‍ നടക്കാത്തതിന് എന്നെ അതിശയത്തോടെ നോക്കിയവരുണ്ട്. അച്ഛന്റെയും അമ്മയുടേയും സഹപ്രവര്‍ത്തകരുടെ മക്കള്‍ അടക്കം എല്ലാവരും മെഡിസിനും എന്ജിനിയറിങ്ങിനും പോയപ്പോള്‍ ഞാന്‍ ബിരുദത്തിനു പോയതിനെ പരിഹസിച്ചവരുണ്ട്. പക്ഷേ എന്റെ ലക്ഷ്യം അറിയാവുന്ന വീട്ടുകാര്‍ നല്കിയ പിന്തുണയാണ് എന്നെ ഇവിടെയെത്തിച്ചത്.' #milkyway #galaxy #astronomy #astrophysics #astrophysicist #scienceindica
Read More @ https://www.scienceindica.com/.../young-scientist-veena... [copied & posted by chanakyan]
ക്നാനായ വാദം ശരിയോ?2021-12-30 11:54:52
തോമാശ്ലീഹാ വന്നിട്ടില്ല എന്ന ക്നാനായ വാദം ശരിയോ?
വന്നത് ക്നായിത്തൊമ്മൻ മാത്രമോ?
സീറോ മലബാർ ക്നാനായയുടെ പദവികൾ അടിച്ചു മാറ്റിയോ?
തുടങ്ങി ക്നാനായ വംശീയതയും, ക്നാനായ ചരിത്രവും തമ്മിൽ ഉള്ള വിശകലനം....
JSL ക്ലബ്ഹൗസ് ചർച്ച ചെയുന്നു....
"ക്നാനായ സഭയുടെ 72 പദവികളും സിറോ മലബാർ അടിച്ച് എടുത്തോ?"
ക്നാനായ, സിറോ മലബാർ സഭ വിഭാഗങ്ങളിലെ പരിഷ്കരണവാദികൾ ആയവരും, പാരമ്പര്യവാദികളായവരും ഉൾപ്പെടെ പങ്കെടുക്കുന്നു....
ഡിസംബർ 30 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് JSL ക്ലബ്ഹൗസിൽ....
ചർച്ചയിൽ പങ്കെടുക്കാനും അഭിപ്രായങ്ങൾ രേഖപെടുത്താനും ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.....
ചർച്ചയുടെ ലിങ്ക് 👇
https://www.clubhouse.com/join/jsl/AFEyXlkJ/maQZOg6z
RAJU THOMAS2021-12-30 14:55:48
എത്ര സത്യാത്മകം! എത്ര ധീരം! എന്നാൽ, അഭിപ്രായങ്ങൾ ചിന്തനീയമാണെങ്കിലും അവയെഴുതിയവർ തങ്ങളുടെ പേര് വയ്ക്കാത്തതാണ് എന്റെ പ്രശ്നം. അതൊരു പ്രശ്നംതന്നെയാണെന്ന്... അത് ഈമലയാളി ഇനിയെങ്കിലും അറിയുക... അടുത്തവർഷമെങ്കിലും ആ defect മാറ്റി കൂടുതൽ തനിമ ആർജ്ജിക്കു. (Otherwise, "effect defective" as a Shakespeare character said.) ആരംഭംമുതലേയുള്ള ഈ ആശംസകന്റെ ഈ അഭ്യർത്ഥന കേൾക്കേണമേ !
NINAN MATHULLAH2021-12-30 17:13:20
Pride is the root cause of all problems- the feeling that I am better than you. The root cause of the division in Orthodox Church was also the same. Bishops from northern region were ruling the church for long time. When a bishop came from south the northerners couldn’t accept it that led to the division and Baba-Methran issue. Vattasseril Mar Divanyasus was from Mallappally from the southern region. Same situation now we see in Catholic Church. The current bishop in Kerala is from the south. Several channels catering to communal and racial/political forces are trying to exploit the situation through channel discussions to see that the influence of Catholic Church in Kerala is reduced through a division of the church.
ORTHODOX VISWASI2021-12-30 18:57:30
മത്തുള്ള അറിയുന്നതിന്,
ഓർത്തഡോൿസ് യാക്കോബായ തർക്കത്തെ പറ്റി
അറിയാൻ പാടില്ലാത്ത കാര്യങ്ങൾ വിളിച്ചു പറഞ്ഞു
സ്വയം പരിഹാസ്യൻ ആകാൻ ആണോ ഉദ്ദേശ്യം.
സഭയുടെ അധികാരപ്പെട്ട സമിതികൾ ജനാധിപത്യ
പരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയാണ്
തലവനെ തിരഞ്ഞെടുക്കുന്നത്.അല്ലാതെ തെക്ക് വടക്കു
നോക്കിയല്ല.
NINAN MATHULLAH2021-12-30 19:38:58
Looks like 'Viswasi' didn't read my comment and responded. I didn't say election was not democratic. Even now democratic election results some people have difficulty to accept as in Trump and Biden case.As an Orthodox Church member for 3o years I was following the Church politics ever. What I wrote is also what I read of it in several analysis, and also heard from my father. Besides Vattasseril Divanyassos was a member of my family from Mallappally.
Anonymous2021-12-30 20:16:50
പേരു വയ്ക്കാത്തതിനെ കുറിച്ച് രാജുതോമസ് എന്തിനാണ് മസിൽ പിടിക്കുന്നത്. അമേരിക്കയിലുള്ള പലരും ക്രിസ്ത്യാനികളുടെ പേരു വച്ച് കസറുന്നുണ്ട് . സിറ്റിസൺ ആയപ്പോൾ പോത്തൻ, ചാണ്ടി, ഇട്ടിച്ചെറിയാ ഒക്കെ റോബെർട്ടും പീറ്ററും ഷോൺ ഒക്കെ ആയി . ചിലർ പോത്തിന്റ സ്വഭാവം കാണിക്കുമ്പോൾ ചിലർ ചാണ്ടാൻ തുടങ്ങും . രാജു തോമസിന്റെ പേര് അതു തന്നയാണെന്ന് എന്താണ് പ്രൂഫ്. കോൺമാൻ ഒബാമയുടെ ബർത്ത് സർട്ടിഫിക്കറ്റ് ചോദിച്ചതുപോലെ ചോദിച്ചാൽ അത് ഇവിടെ പോസ്റ്റ് ചെയ്യുമോ ? പിന്നെ ഞങ്ങൾ മിസൈൽസ് അയക്കുമ്പോൾ അത് ഒളിഞ്ഞിരുന്നാണ് അയക്കുന്നത് . അത് ദേഹത്ത് കൊള്ളാതെ സൂക്ഷിക്കേണ്ടത് നിങ്ങളുടെ ചുമതല. ഇപ്പോൾ ഞാൻ ലോകത്ത് എല്ലാവരും ഉപയോഗിക്കുന്ന പേര് ഉപയോഗിക്കയാണ് . അനോണിമസ് . അതെ ഞാൻ മിസ്റ്റർ അനോണിമസ് ജസ്റ്റ് ലൈക്ക് പട്ടേൽ . ഓക്കേ മാർ. സ്മാർട്ട്. ഹാവ് എ ഗുഡ് ഡേ ബ്രോ .
Prasidhan2021-12-30 23:48:18
ശ്രീമാൻ രാജു തോമസ് ഇ മലയാളി എഴുത്തുകാർ
ഭാഷാപ്രയോഗങ്ങളിൽ വരുത്തുന്ന തെറ്റുകൾ
കണ്ടുപിടിച്ച് ഒരു ആശാനെപ്പോലെ തിരുത്താറുണ്ട്.
അങ്ങനെ ആശാൻ പള്ളിക്കൂടത്തിന്റെ ഒരു പടി കൂടി
കയറി പറയുന്നൂ . എടാ പിള്ളേരെ സ്വന്തം
പേര് വച്ചെഴുതു, എങ്കിലല്ലേ വല്ല അവാർഡോ
പുത്തനൊ ആരെങ്കിലും തരാൻ വിചാരിച്ചാൽ
അത് നിങ്ങൾക്ക് കിട്ടുകയുള്ളു. ശ്രീമാൻ രാജു തോമസ്
ഒരു നല്ല കാര്യം ചെയ്യുകയാണ്. അനോണിമസ്
ആശാനേ കാണാതെ പള്ളിക്കൂടത്തിൽ പമ്മി
നടക്കുക. കണ്ടുപിടിച്ചാൽ അങ്ങേരു ചെവി
പൊന്നാക്കുവേ...എന്റെ പേര് പ്രസിദ്ധൻ എന്നെഴുതുകയാണ്.
GRACEY.V.A, TX2021-12-31 11:04:54
WHO ARE YOU REALY? You need to prove who you are. You told me years ago in a meeting in Houston that you are a Catholic. Then in e malayalee you wrote you are a pento. I heard you are trying to join yohannan. Now you claim you are a member of Vattaseril family in Mallappally. Tell the truth. Your knowledge of orthodox church is wrong. Kallasery Bhava is from Kurichi, Kottayam, Vattakkunnel Bhava is from Kottayam. Kurilose &Didimos were from Kollam and Niranam. The present Bhava is from Vazoor Kottayam. So what is your point Mathulla?. You think you know everything and abuse anyone who criticize you as atheist, bjp, chorichil etc. Tell the truth.
NINAN MATHULLAH2022-01-01 22:58:17
Wish a Happy and Blessed New Year to all ‘emalayalee’ readers.
About Gracey, Texas, questions to me about my identity, misunderstandings are caused by communication problems. People don’t listen or read carefully or express clearly. It is a cosmopolitan problem. I don’t remember meeting a Gracey in Houston or telling that I am a Catholic. I never met or talked to Yohannan before and have not much control over what people think about me. I didn’t say I am a member of the Vattasseril family in Mallappally. I said Vattasseril Thirumeni was a member of my family from Mallappally. Usually I don’t discuss such things in public. As I was questioned about Church history I had to reveal the connection. I don’t believe in boasting about traditions but contributing what you can so that future generations will be proud of you.
The issue here is whether the Orthodox- Jacobite Church conflict is a north-south conflict or not. Context is the video in which Sri George Joseph is asking what is special about Catholics from Ernakulam-Angamally in the Holy Mass facing altar or the people issue. Historically the administrators of Malankara Church were by Aechdeacons from Pakalomattom family- one of the four Brahmin families converted by St. Thomas. The homeland of Pakalomattom family was Palayoor in the north (Trichur district). A branch of the family moved to Kuravilanghad near Kottayam, and from Kuravilanghad two brothers moved to Changanacherry and from Changanacherry they were brought to Mallappally 12 generations ago by Poovana Panicker the local ruler of Mallappally. I am the tenth generation from the younger brother and Vattasseril Thirumeni is from the other brother line. Every two years we have combined family meeting and our combined family history in Mallappally published in two volumes.
Starting from Thoma I in 1665 (before that, Archdeacons from Pakalomattom family ruling church) to Vattasseril Thirumeni the 15th in 1908 almost all leaders of the church were from the Pakalomattom family- some from the northern branch and some from the southern branch following the Archdeacon tradition. Even if from south, they had strong roots in the north. With hundreds of years of history in the south the northern family connections and political influence got reduced. This was a cause of worry for some in the north as historically it was the north that had more influence in church matters. Even now most of the support for the Jacobite Church is from the north and support for the Orthodox side from the south with few exceptions like Manarkadu (reasons are there for it)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല