മൗനത്തിനൊരു ഭാഷയുണ്ട്,
വേദനയിൽ കുതിർന്ന,
വായിക്കാൻ കഴിയാത്ത,
മൊഴിയുണ്ട് ....
നിശ്ശബ്ദതക്കുണ്ടു ശബ്‌ദം;
അതു ഹൃദയത്തിൻ നിശ്ചലത പോലെ
താളവും ലയവുമില്ലാത്ത ഗാനം പോലെ
ഒട്ടിപ്പിടിച്ച ഘടികാര സൂചിപോലെ
ഒന്നു തൊട്ടാലുണർണീടും ...
വിഷാദ താഴ്വരയിലെ ഇലയനക്കമില്ലാത്ത
മരങ്ങളിൽ തളിരിട്ട നിറമില്ലാത്ത
പൂവുകൾ പോലെ
എന്റെ മൗനത്തിനുത്തരം
നിനക്കു മാത്രമേയറിയൂ...
അയക്കാത്ത കത്തുകൾക്ക്
മറുപടി കാത്തിരിക്കുന്ന പോലെ
ഈ മൗനത്തിനുത്തരവും വേണ്ടാ..
മൗനം പാലിക്കാം നമുക്ക്.
ഒന്നുമിണ്ടിയാൽ
എന്തെങ്കിലുമൊക്കെ പറയേണ്ടി വന്നലോ
എന്റെ കണ്ണൂനീർ നീ കാണാതിരിക്കാൻ
തുടരാം മൗനം നമുക്കിനിയും.. ...!