Image

തോക്കുകള്‍ ഭരിക്കുന്നു (ജി. പുത്തന്‍കുരിശ്)

Published on 26 May, 2022
തോക്കുകള്‍ ഭരിക്കുന്നു (ജി. പുത്തന്‍കുരിശ്)

മായാതെ നില്ക്കുന്നാ പിഞ്ചുമുഖങ്ങള്‍ മുന്നില്‍
മായുമോ അതു മനസ്സില്‍ നിന്ന് എന്നേലും?

വിടരാന്‍ വെമ്പിയ പൂമൊട്ടുകാളാണവരൊക്കെയും 
അടര്‍ത്തി നശിപ്പിച്ചവ തോക്കിനാലൊരു കശ്മലന്‍

എത്രനാള്‍ ഇങ്ങനെ കാണണം കൂട്ടകുരുതികള്‍ കൂട്ടരെ,
ചിത്രങ്ങള്‍ കുട്ടികള്‍ വെടിയേറ്റു മരിച്ചു വീഴുന്നതിന്‍?

ഒന്നല്ല രണ്ടല്ല നൂറു കണക്കിനു ഈവിധം ജീവിതം
ഛിന്നി ചിതറുന്നു തടയുവാനാവാതെന്നും കണ്മുന്നില്‍.

ചേതനയറ്റു മരച്ചു മാതാപിതാക്കള്‍ നില്ക്കുമ്പോള്‍
ചേതം'നമ്മള്‍ക്കിതിലെന്തന്ന്' ഗണ്ണിന്റെലോഭികള്‍!

'മനോരോഗികളാണ് ഇതിനൊക്കെ കാരണം ഉടന്‍
മനോരോഗത്തിന് ചികത്സ തുടങ്ങണം സര്‍വ്വര്‍ക്കും.'

നാണംകെട്ട ചില രാഷ്ട്രീകോമരങ്ങള്‍ പുലമ്പുന്നു;
പ്രാണന്‍വിട്ട് മരിപ്പോരേക്കാള്‍ അധികാരമവര്‍ക്ക് ശ്രേഷ്ടം!

ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍
ജനങ്ങളെ അമ്മാനമിട്ടാടുന്ന വിരോധാഭാസം!

എത്രനാളിങ്ങനെ കഴുതകളായിരിക്കണം ജനങ്ങളെ,
എത്രനാളീ രാഷ്ട്രീയധമരെ മുതികിലേറ്റി നടക്കണം?

ഇരിക്കണോ നാം കാത്തിരിക്കണോ ഇവരെ തുരത്തുവാന്‍ 
മരണം നമ്മുടെ വാതിലില്‍ വന്നു മുട്ടും വരെയും?

 

Join WhatsApp News
Thomas 2022-05-26 13:11:48
A good poem which captures the situation and emotions of the nation.
Sudhir Panikkaveetil 2022-05-26 22:39:21
ഇന്നത്തെ സാഹചര്യത്തിൽ ചെമ്മീനിലെ പരീക്കുട്ടി കടാപ്പുറത്ത് ചങ്ക് പൊട്ടുമാറു പാടി പാടി നടന്ന മാതിരി കവികൾ ഇങ്ങനെ പാടി പാടി ക്ഷീണിക്കയേയുള്ളു. കഴുതകൾക്ക് ഇപ്പോഴും യജമാനന്റെ വിഴുപ്പും താങ്ങി നടക്കാനാണിഷ്ടം. സമ്മദ്ധിദായക അധികാരം ജനങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും (കഴുതയ്ക്ക് ബുദ്ധിയില്ലെന്നാണല്ലോ ബുദ്ധിയില്ലാത്ത മനുഷ്യർ പറയുന്നത്.) ശ്രീ പുത്തൻ കുരിശ് തന്റെ കവിതയിലൂടെ വായനക്കാരെ ഉണർത്തുന്നു. കവിക്ക് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക