നിന്റെ നെഞ്ചിലെ മിടിപ്പായി
എനിക്ക് വീണ്ടും വീണ്ടും പിറക്കണം
ഏഴല്ല, എഴുന്നൂറു
ജന്മങ്ങളിൽ..
രാത്രിയിൽ വിരിയുന്ന
പൂക്കളുടെ ഗന്ധമെന്നെ മത്തുപിടിപ്പിക്കുമ്പോൾ
അതു നിന്നോടൊത്തെനിക്കാസ്വദിക്കണം
മഴയുടെ കുളിരിൽ,
എന്നെ ചുറ്റിവരിയും നിൻ കരങ്ങളാണെന്നെ
ശക്തയാക്കുന്നത്...
എന്നെക്കാൾ ഞാൻ നിന്നെ സ്നേഹിച്ചു ...
പകരമായി നീയെനിക്കു നിന്റെ
ഓർമ്മകൾ മാത്രം സമ്മാനിച്ചു..
ഇപ്പോഴും രക്തം കിനിയുന്ന ഹൃത്തിന്
വീണ്ടുമൊരിക്കൽക്കൂടി നിന്നെ കാണുവാൻ മോഹം...
സ്വർഗ്ഗ കവാടത്തിനൊരു ചെറുവാതിലുണ്ടെങ്കിൽ
അതൊന്നു തുറക്കുമോ..?