Image

ദോഷൈകദൃക്കുകൾ : പുഷ്പമ്മ ചാണ്ടി

Published on 02 September, 2022
ദോഷൈകദൃക്കുകൾ : പുഷ്പമ്മ ചാണ്ടി

ഒരാളിലും നന്മ കാണാത്തവർ..

ദോഷൈകദൃക്കുകൾ..

ദൈനംദിന ജീവിതത്തിൽ നാം ഇങ്ങനെയുള്ളവരെ  കണ്ടുമുട്ടാറുണ്ട്.

ഇവരുടെ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും നമ്മെ മിക്കപ്പോഴും സങ്കടപെടുത്തിക്കളയും..
സ്വന്തം ജീവിതത്തിൽ തൃപ്തിയില്ലാത്തവരാണ് ഇങ്ങനെയുള്ള ബഹുഭൂരിപക്ഷം ആൾക്കാരും. 

ഇവർ നമ്മളെ വിധിക്കുകയും നമ്മളേക്കുറിച്ചുളള അപവാദപ്രചരണങ്ങൾ നടത്തി നമ്മെ വല്ലാതെ തളർത്തിക്കളയകയും ചെയ്യും.

നമ്മുടെ ഏതെങ്കിലുമൊരാഗ്രഹം ഇവരോടു പറഞ്ഞെന്നിരിക്കട്ടെ, ഉടനെതന്നെ  അത്  അസാധ്യമാണെന്ന് അവർ ഉറപ്പിച്ചു പറയുകയും ലക്ഷ്യങ്ങളിൽ വിശ്വസിക്കുന്നതിൽ നിന്നും അവയെ പിന്തുടരുന്നതിൽ നിന്നും  നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും.

അവരുടെ നിലവാരത്തിലേക്ക് നമ്മെ കൊണ്ടുവരാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ഒരുപക്ഷേ ഇത്തരം വിഷലിപ്തരായ ആളുകൾ നമ്മളുടെ സഹപ്രവർത്തകരോ അല്ലെങ്കിൽ ഹൈസ്കൂളിലെ പഴയ സുഹൃത്തുക്കളോ ആയിരിക്കാം.  

അവർ നമ്മുടെ കുടുംബാംഗങ്ങളുമായിരിക്കാം.

ഇവർ ആരായാലും, നമ്മുടെ ലക്ഷ്യങ്ങൾ നേടുന്നതിനും,  സ്വപ്ന ജീവിതം കെട്ടിപ്പടുക്കുന്നതിനും നമ്മിലുളള ഊർജ്ജം, വിശ്വാസം, പ്രചോദനം, ആത്മവിശ്വാസം എന്നിവയെ ചോർത്തിയെടുക്കാനുള്ള ഒരു വല്ലാത്ത കഴിവ് ഇവർക്കുണ്ടായിരിക്കും.

നമ്മുടെ ജീവിതത്തിൽ ഇവർക്കല്പം സ്ഥാനം കൊടുത്താൽ, ഇവരുടെ വാക്കുൾക്കു വിലകൊടുത്താൽ ആ വലയത്തിൽനിന്നും, പുറത്തു കടക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും..

നമ്മൾ ചെയ്യേണ്ടത്,
ആദ്യമായി ഇങ്ങനെയുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ്. 
നമ്മുടെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അയൽക്കാർ, സുഹൃത്തുക്കൾ, 
പൗര സംഘടനയിലെ ആളുകൾ, മതഗ്രൂപ്പിലെ സഹപ്രവർത്തകർ തുടങ്ങിയവരുടങ്ങുന്നത്.

ലിസ്റ്റ് പൂർത്തിയായി
കഴിഞ്ഞാൽ, എപ്പോഴും നെഗറ്റീവായി ചിന്തിക്കുകയും,നമ്മേക്കുറിച്ചുളള  വിമർശനവും, പരാതികളും മാത്രം പറയുന്നവരുടെ പേരിനു നേർക്ക് ഒരു മൈനസ് ചിഹ്നം (-) ഇട്ടുവയ്ക്കുക., പോസിറ്റീവും പോഷണവും
പറയുന്നവരുടെ പേരിനു നേരെ ഒരു പ്ലസ് ചിഹ്നവും ( +) ..

ഇങ്ങനെ ചെയ്തു കഴിയുമ്പോൾ നമുക്കു തന്നെ മനസ്സിലാകും ആരാണ് നമ്മെ എപ്പോഴും നിരുത്സാഹപ്പെടുത്തുന്നവരെന്നും, മറ്റുള്ളവരെപ്പറ്റി ഏതുനേരവും   കുറ്റംപറഞ്ഞു നടക്കുന്നവരെന്നും.  

ഉറപ്പായും നമ്മളേപ്പറ്റിയും മറ്റുള്ളവരോട് ഇവർ ഇങ്ങനെതന്നെയാവും പറഞ്ഞു നടക്കുന്നത്. 
ഇതിവരുടെ സ്വഭാവ സവിശേഷതയാണ്.

ഇത്തരക്കാരുടെ 
സഹവാസത്തിലും സഹകരണത്തിലും നല്ലത് നമ്മൾ തനിയെ നമ്മുടെ സമയം ചിലവഴിക്കുന്നതാണ്. 

ഇതത്ര എളുപ്പമുള്ള കാര്യമല്ല,   പ്രത്യേകിച്ച് ഇത്തരമാളുകൾ നമ്മുടെ സഹപ്രവർത്തകരോ കുടുംബാംഗങ്ങളോ ആണെങ്കിൽ.
നമ്മുടെ ജീവിതത്തിൽ നിന്ന് ഇവരെ  പാടേ നീക്കം ചെയ്യാൻ സാധിച്ചെന്നു വരില്ല,  

കുറഞ്ഞത്, ഇത്തരക്കാരോടൊപ്പം ചെലവഴിക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനെങ്കിലും സാധിക്കണം.
കഴിയുന്നതും പോസിറ്റീവ് ചിന്താഗതിയുളള ആളുകളുമായി ചങ്ങാത്തം കൂടുകയും  സമയം ചിലവഴിക്കാൻ ശ്രമിക്കുകയും ചെയ്യുക.

നമ്മെ വിശ്വസിക്കുന്ന,  നമ്മുടെ  ഉന്നമനവും ഉയർച്ചയും കാംക്ഷിക്കുന്ന,  
നമ്മുടെ സ്വപ്നങ്ങൾ യാഥാര്‍ത്ഥ്യമാവാൻ പ്രോത്സാഹിപ്പിക്കുന്ന,
വിജയങ്ങളെ അഭിനന്ദിക്കുന്നവരുമായു
ളള സഹവർത്തിത്വത്തിന് 
ബോധപൂർവമായ ശ്രമം നടത്തുക.. 

നമ്മളോരോരുത്തരുടേയും ജീവിതത്തിൽ കൂടുതൽ വിജയവും സന്തോഷവും സമാധാനവും കൊണ്ടുവരുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗ്ഗങ്ങളാണിവ..

 

Join WhatsApp News
Maliakel Sunny 2022-09-02 10:19:01
Brilliant observation. Thank you .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക