രാജാവ് കൽപ്പിച്ചു -
ജനതയെ മൊത്തം
സമ്പന്നരാക്കണം.
മന്ത്രി പറഞ്ഞു -
അതിന് കാക്കത്തൊള്ളായിരവും
കുയിലയ്യായിരവും
പരുന്തുപന്തീരായിരവും
കുരുവി
പതിനായിരവുംകോടി
രൂപ വേണം .
രാജാവിന്റെ മുഖം വാടി -
പണം കൊടുത്തിട്ട് വേണ്ട.
ഉടൻ മന്ത്രി -
എങ്കിൽ നമുക്ക്
ദാരിദ്ര്യരേഖ
ഭൂമധ്യരേഖയിൽ നിന്ന്
മാറ്റി
കീഴേ ധ്രുവത്തിലാക്കാം