കാലം തെറ്റി പെയ്തൊരാ പേമാരിയിൽ
ഉദകക്രിയ
ചെയ്തൊഴുക്കിയ ഓർമ്മകൾ
ഉയിർത്തെഴുന്നേല്ക്കുന്നു
തീരംതല്ലിയാർക്കുന്നു
പാടേ
കഴുകിക്കളഞ്ഞതാണെന്നിട്ടും ഓർമ്മയിലിപ്പോഴും
പേമാരി തുടരുന്നു..
കുത്തിയൊലിക്കുന്നു ..
മോഹത്തിൻ
വേരുകൾ കടപുഴക്കി
കരാളനൃത്തം തുടരുന്നു. !
.
അച്ഛനില്ലാത്തവൾ,
അരുമയാണവൾ,
അച്ഛന്നു പകരം ഞാനെന്നു
ചൊന്നയാൾ,
തഴുകേണ്ട കൈകളാൽ
തരംപാർത്തു വരിയവേ
കാമപ്പിശാചിന്റെ ദ്രംഷ്ടങ്ങളാഴ്ത്തവേ
മുറിഞ്ഞുപോയെന്റെ
ഹൃദയമന്ന്..
പുകഞ്ഞുപോയെന്റെ
മേനിയന്ന്,
വേദനകൊണ്ടു പിടയുമ്പോഴും
അലമുറയിട്ടു ഞാൻ
"അച്ഛാ"യെന്ന്..!
പെരുമഴയിപ്പോഴും തോർന്നിട്ടില്ല..
PUSH[PAMMA CHANDY POEM HEAVY RAIN