കണ്ട
കാട്ടുചെടികൾ-
ക്കിടയിലായ്,
ചുറ്റും
വളളിപ്പടർപ്പിന്നരികിലായ്
കുറ്റിക്കാട്ടിലൊറ്റ-
യ്ക്കാണാരും
നട്ടു നനയ്ക്കാതെ
പൂവിട്ട തെച്ചി ഞാൻ.
ഗന്ധമില്ലൊട്ടും,
ഉൾപ്പൂ തുളുമ്പും
മകരന്ദ ഗന്ധംമുണ്ടാം.
ആർത്തടുക്കും
തേനീച്ചയ്ക്കല്പ
ദാഹമാറ്റാനുമീ
തുച്ഛജന്മം..!
കാവിലെ,
കരിങ്കാളിക്ക്
ചാർത്തുവാൻ,
വേണമെന്റെ
കടുംചോപ്പു പൂക്കൾ..
പിച്ചിമലരിന്നും
മുല്ലയ്ക്കുമില്ലാത്ത
ഭാഗ്യം
കൊച്ചു ജന്മത്തിൽ
കൈവന്ന പുണ്യം...!
POEM REMANY AMMAL KAATTUTHECHI