എന്‍ഡിടിവിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്. ഓപ്പണ്‍ ഓഫര്‍ അവതരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)അനുമതി നല്‍കിയതോടെയാണ് ചാനലിന്റെ നിയന്ത്രണം പൂര്‍ണമായും ഗൗതം അദാനിയുടെ കൈകളിലേക്ക് എത്തുന്നത്.
എന്‍ഡിടിവി യുടെ 50 ശതമാനത്തില്‍ അധികം ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഈ നീക്കത്തിനാണ് സെബി ഇപ്പോള്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ആഗസ്റ്റില്‍ 29.8 % ഓഹരികള്‍ കരസ്ഥമാക്കിയതിന് പിന്നാലെ എന്‍ഡിടിവിയുടെ 26% ഓഹരികള്‍ കൂടി അദാനി വാങ്ങും.
അദാനി ഗ്രൂപ്പിന് ഒപ്പം, വിശ്വപ്രദാന്‍ കൊമ്മേര്‍ഷ്യല്‍ നെറ്റ്വര്‍ക്ക്, എ എം ജി മീഡിയ എന്നിവര്‍ ചേര്‍ന്നാണ് 1.67 കോടി ഓഹരികള്‍ വാങ്ങാന്‍ ശ്രമിക്കുന്നത്. ആദ്യ ഓഫര്‍ വെച്ചതിന്റെ കാലാവധി നവംബര്‍ ഒന്നിന് കഴിഞ്ഞിരുന്നു. ഒരു ഓഹരിക്ക് 294 രൂപ നിരക്കിലാണ് വാങ്ങുന്നത്. പുതിയ ഓഫര്‍ കാലാവധി നവംബര്‍ 22 മുതല്‍ ഡിസംബര്‍ അഞ്ചുവരെ യാണ്. പൊതു നിക്ഷേപകര്‍ക്ക് 38.55 % ഓഹരി വിഹിതം ഉണ്ട്.
adani-group-gets-approval-for-ndtv-open-offer-boosting-takeover-bid