മാണി സി കാപ്പനെതിരായ വഞ്ചനാ കേസില്‍ ഇടപെടലുമായി സുപ്രീം കോടതി. വഞ്ചനാ കേസിനെതിരെ കേരളാ ഹൈക്കോടതിയില്‍ മാണി സി കാപ്പന് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിത്.
കേസിലെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരന് മുംബൈ വ്യവസായി ദിനേഷ് മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്കി മാണി സി കാപ്പന് 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി.
നാല് മാസത്തിനുള്ളില്‍ ഹര്‍ജി തീര്‍പ്പാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം .
MANI C KAPPAN- CHEATING CASE- SUPREME COURT