കടന്നുപോയി വത്സരദ്വയമെതെത്ര സത്വരം
കഴിഞ്ഞതില്ല ദുഃഖഭാരമാറ്റുവാനിതേവരെ
പകുത്തുമാറ്റി ജീവിതത്തിന് നല്ല പാതിയെന്നതില്
അകം തകര്‍ന്നു ജീവിതം തുടര്ന്നിതേന് നിരന്തരം!
തിരിഞ്ഞുനോക്കിടുന്നു ഞാന്‍ കടന്നുപോന്ന വീഥിയില്‍
ഒരിക്കലും പിണക്ക?മോ വിരോധഭാഷ്യമൊന്നുമോ
നിറം കെടുത്തിടാത്തൊരെന്റെ ജീവവേദിയില് മുദാ
നിരാമയന് കനിഞ്ഞു തന്നു നന്മയാര്ന്ന കാന്തനെ !
READ PDF: https://emalayalee.b-cdn.net/getPDFNews.php?pdf=286403_1a-Oru%20neerum%20nomparamai-2%20new.pdf