അഖിലാണ്ഡ മണ്ഡല ഗാനമുണർന്നു
അങ്കണമുറ്റത്തായല്ലോ നിരന്നു
അക്ഷരപ്പൂക്കൾ നുകരുവാനെത്തും
ആയിരം പൈതങ്ങളന്നവരല്ലോ
അറിവിന്റെ ഭണ്ഡാരച്ചെപ്പിൽ നിന്നായി
നൂതനവിത്തു വിതച്ചു ഗുരുക്കൾ
ഉദ്യേഗമേറും കിടാങ്ങൾ പലരും
ഉർവ്വിയെക്കണ്ടു പുതിയതു പോലെ
വർണ്ണവിവേചനമേതുമില്ലാതെ
വർണ്ണേമേറുന്ന പതംഗങ്ങൾ പോലെ
വേറിട്ടുനിന്നവർ മുന്നിലായല്ലോ
വിദ്യ നുകർന്നവരെങ്ങോ പറന്നു
ആയിരം കാതമകലെയെന്നാലും
അന്നു പോലിന്നും വണങ്ങുന്നു മുന്നിൽ
വിദ്യയാകും ക്ഷരമില്ലാത്ത പുണ്യം
വീതിച്ചു നൽകിയെന്നദ്ധ്യാപകരെ....
Salutations to the Guru