Image

നിശീഥിനി(കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 23 August, 2023
നിശീഥിനി(കവിത: ദീപ ബിബീഷ് നായര്‍)

നവനവ ഭാവങ്ങള്‍
നറുമൊഴി ഗീതങ്ങള്‍
നന്ദനവല്ലികളില്‍ 
നിറമോലും കുസുമങ്ങള്‍

നവവധുവായല്ലോ
നിറകതിര്‍ പൊന്മണികള്‍
നറുമണമേകുന്നു
നല്ലരിമുല്ലകളും

നനുനനെ ശിഖരങ്ങള്‍
നര്‍ത്തനമാടുന്നു
നല്ലൊരിളം തെന്നല്‍
നാണമൊടണയുന്നു

നൂതന മോഹങ്ങള്‍
നിറമാര്‍ന്നുയരുന്നു
നീലനിലാവലയില്‍
നിദ്രയിലലിയുന്നു ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക