അവളുടെ മുഖഭാവം
എന്നുമെപ്പോഴും പരാജിതയുടേതായിരുന്നു...
വീണ്ടും വീണ്ടും സങ്കടക്കടലിലേക്കു വീണുപോകുന്നവള്‍
അതൊരു
പ്രതീതിയല്ലായിരുന്നു, പരമാര്‍ത്ഥമായിരുന്നു ..
തിരിച്ചു കയറാനാവാത്തവണ്ണം
താണു താണ്
ആഴങ്ങളിലേക്കു കൂപ്പുകുത്തുന്ന പ്രതീതി ..
ശ്വാസത്തിനു തണുപ്പും മരവിപ്പും..
ഇരുട്ടിനെ പുണര്‍ന്ന് ശ്വാസത്തിനായ്
പരതി..
ഉയര്‍ന്നുപൊങ്ങാനായുമ്പോഴെല്ലാം
ഏകാന്തതയുടെ കൈപ്പിടി
വലിഞ്ഞു മുറുക്കി
വീണ്ടും വീണ്ടുമവളെ താഴേക്കു വലിച്ചു ...
ലോകം അവള്‍ക്കേകിയ ക്ഷതം അത്രയ്ക്ക് വലുതായിരുന്നു ..
അവളെ വിധിച്ചവരുടെ കൂട്ടത്തില്‍ അവള്‍ സ്‌നേഹിച്ചവര്‍ മാത്രമായിരുന്നു ..
അതാണവളുടെ വേദനയുടെ ആഴം കൂട്ടിയത് ...
അതാണു ലോകവും ലോകനീതിയും ..
അവളുടെ വ്രണപ്പെട്ട ഹൃദയം പതിയെപ്പതിയെ മാഞ്ഞു മാഞ്ഞ്
ആകാശ മേഘങ്ങളി- ലലിഞ്ഞു ചേരാന്‍ തുടങ്ങിയിരുന്നു.
പുഷ്പമ്മ ചാണ്ടി