Image

ദഹനപ്രശ്നങ്ങളും ഗ്യാസ്ട്രബിളും ഒഴിവാക്കാൻ രാത്രി ഭക്ഷണത്തിൽ നിന്നും ഈ പച്ചക്കറികൾ ഒഴിവാക്കൂ…

Published on 07 May, 2024
ദഹനപ്രശ്നങ്ങളും ഗ്യാസ്ട്രബിളും ഒഴിവാക്കാൻ രാത്രി ഭക്ഷണത്തിൽ നിന്നും ഈ പച്ചക്കറികൾ ഒഴിവാക്കൂ…

ശരീരത്തിന്റെ ആരോഗ്യത്തിന് അതിപ്രധാനമായ ഒന്നാണ് പച്ചക്കറികൾ. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി രാത്രിയിൽ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറികൾക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ട് നിർമിക്കുന്ന സലാഡുകൾ കഴിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ചില പച്ചക്കറികൾ രാത്രിയിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും, ഗ്യാസ്ട്രബിളിനും, ഉറക്കപ്രശ്നങ്ങൾക്കും വഴിവയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ കഴിയുന്നതും ഈ പച്ചക്കറികൾ രാത്രി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ നമ്മൾ ശ്രദ്ധിക്കണം.

ബ്രോക്കോളി

പലവിധ പോഷകങ്ങളുടെ കലവറയായ പച്ചക്കറിയാണ് ബ്രോക്കോളി. എന്നാൽ രാത്രിയിൽ ഇത് കഴിക്കുന്നത് ദഹന പ്രശ്നത്തിനും ഉറക്കം തടസപ്പെടുത്തുന്നതിനും കാരണമായേക്കും.

ബ്രസൽ സ്പ്രൗട്സ്

ദഹിക്കാൻ ബുദ്ധിമുട്ടുള്ള റാഫിനോസ് അടങ്ങിയ പച്ചക്കറിയാണ് ഇവ. രാത്രിയിൽ ഇത് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

കോളീഫ്‌ളവർ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെട്ട പച്ചക്കറിയാണ് കോളിഫ്ളവർ. എന്നാൽ ഇതിൽ സൾഫോറാഫെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വയർ വീർക്കുന്നതിനും ഗ്യാസ് ട്രബിളിനും കാരണമാകുന്നു.

കാബേജ്

റാഫിനോസും വളരെയധികം നാരുകളും അടങ്ങുന്ന കാബേജ് കഴിക്കുന്നത് ദഹിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും വയർ വീർക്കുന്നതിനും ഗ്യാസ് ട്രബിളിന് കാരണമാകുകയും ചെയ്യുന്നു

പീസ്

ഉയർന്ന അളവിലുള്ള നാരുകളും, ഫ്രക്ടോസും അടങ്ങിയിട്ടുള്ളതിനാൽ രാത്ര സമയങ്ങളിൽ പീസ് കഴിക്കുന്നത് വയർ വീർക്കാൻ കാരണമായേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക