Image

കുവൈത്തിൽ സ്വദേശി വീട്ടിൽ ഗാർഹിക പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശി യുവതിയെ നാട്ടിലേക്ക് അയച്ചു

Published on 09 June, 2024
കുവൈത്തിൽ സ്വദേശി വീട്ടിൽ ഗാർഹിക പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശി യുവതിയെ നാട്ടിലേക്ക് അയച്ചു

കുവൈറ്റ്: കുവൈത്തിൽ സ്വദേശി വീട്ടിൽ പീഡനത്തിന് ഇരയായ ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശിനിക്ക് മോചനം. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ (AJPAK) സമയോചിതമായ ഇടപെടൽ മൂലമാണ് ഇവർക്ക് മോചനം ലഭിച്ചത്.

 കേരളത്തിന്റെ മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഓഫീസിൽ നിന്നും അറിയിതിനെ തുടർന്നു കുവൈത്തിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ അജപാക്‌ നേതൃത്വം വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ നിയമപരമായ രേഖകൾ തയ്യാറാക്കി വിമാന ടിക്കറ്റു നൽകി നാട്ടിലേക്ക് തിരിച്ചു പോകുവാൻ സൗകര്യം ഒരുക്കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക