പ്രസിഡന്റ് ജോ ബൈഡനെ സ്പെഷ്യൽ കൗൺസൽ റോബർട്ട് ഹുർ ഇന്റർവ്യൂ ചെയ്യന്നതിന്റെ റെക്കോർഡിങ് നൽകാൻ വിസമ്മതിച്ച അറ്റോണി ജനറൽ മെറിക് ഗാർലൻഡ് കോൺഗ്രസിനെ അധിക്ഷേപിച്ചു എന്നാരോപിച്ചു യുഎസ് ഹൗസ്. റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ഹൗസ് അദ്ദേഹത്തെ വിചാരണ ചെയ്യാൻ നീക്കം തുടങ്ങി.
റിപ്പബ്ലിക്കൻ ഡേവിഡ് ജോയ്‌സ് (ഒഹായോ) എതിർത്തു വോട്ട് ചെയ്ത പ്രമേയം ഉത്തരവാദിത്തം മറക്കുന്നവരുടെ മേൽ കുറ്റം ചുമത്താനുള്ള സഭയുടെ ഉറച്ച നിലപാട് ആവർത്തിച്ചു വ്യക്തമാക്കുന്നുവെന്നു സ്‌പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു. അന്വേഷണങ്ങൾക്കു എന്തെല്ലാം ആവശ്യമുണ്ടെന്നു സഭയാണ് തീരുമാനിക്കുക, എക്സിക്യൂട്ടീവ് അല്ല.
എന്നാൽ ഗൗരവമായ അധികാരം രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസ് റിപ്പബ്ലിക്കന്മാർ ശ്രമിക്കുന്നതെന്നു ഗാർലൻഡ് പ്രസ്താവനയിൽ ആരോപിച്ചു. റെക്കോർഡിങ് ആവശ്യപ്പെട്ടാൽ കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ എക്സിക്യൂട്ടീവിനും ജസ്റ്റിസ് ഡിപ്പാർട്മെന്റിനും അധികാരമുണ്ട്.
ഒക്ടോബർ 8നും 9നുമാണ് ഹുർ പ്രസിഡന്റിനെ ഇന്റർവ്യൂ ചെയ്തത്. ബൈഡന്റെ ഓഫിസിലും വീട്ടിലും കണ്ടെത്തിയ രഹസ്യ രേഖകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിരുന്നു അത്. ബൈഡൻ ഓര്മക്കുറവുള്ള നല്ല മനുഷ്യനാണ് എന്നാണ് ഹുർ തന്റെ റിപ്പോർട്ടിൽ പറഞ്ഞത്. രേഖകൾ കണ്ടെത്തിയതിന്റെ പേരിൽ കുറ്റം ചുമത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
House GOP moves to impeach Garland