Image

പിണറായി വിജയൻ ശൈലി മാറ്റുമോ (കാർട്ടൂൺ - കോരസൺ)

Published on 21 June, 2024
പിണറായി വിജയൻ ശൈലി മാറ്റുമോ (കാർട്ടൂൺ - കോരസൺ)

മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത് ? ഇനിയും മാറ്റാനോന്നും ആരും നോക്കണ്ട, ജനങ്ങൾ അദ്ദേഹത്തിന്റെ രീതികൾ ഇഷ്ട്ടപ്പെട്ടിട്ടാണല്ലോ ചരിത്രത്തിൽ ആദ്യമായി രണ്ടാം തവണയും 99 ഗ്രാം തങ്ക തിളക്കത്തിൽ തിരഞ്ഞെടുത്തത്. കാരണഭൂതന്റെ ഇമേജ് തകർക്കാൻ ഒരു കാരണവശാലും സിപിഐഎം വഴങ്ങുന്ന പ്രശ്നമില്ല. 

ഒരു ശൈലി ഒരു ദിവസം കൊണ്ട് ഉണ്ടാവുന്നതാണോ? പാർലമെന്റ് ഇലകഷനിൽ വന്ന പരാജയ കാരണം അവലോകനം നടത്തിയ ശേഷം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.പാർട്ടിയും നേതാക്കളുമല്ല ശൈലി മാറ്റേണ്ടത്. കേരളത്തിലെ ജനങ്ങളാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പാർട്ടി അമ്മയാണ് , ജനങ്ങളിൽനിന്നും ഒന്നും പഠിക്കാനില്ല, ജനങ്ങളാണ് പഠിക്കേണ്ടത് അല്ലെങ്കിൽ തനിയെ പഠിച്ചുകൊള്ളും.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക