മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്‍, ബഹ്‌റൈന്‍ (APAB) യുടെ നേതൃത്വത്തില്‍ പ്രവാസി സഹോദരങ്ങള്‍ക്കായി നോര്‍ക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സും, പ്രവാസി ID കാര്‍ഡ്, ക്ഷേമനിധി എന്നിവയുടെ രജിസ്‌ട്രേഷനും മനാമ അല്‍ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ ഹാളില്‍വെച്ച് നടന്നു.
നിരവധി പ്രവാസി മലയാളികള്‍ പങ്കെടുത്ത പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപള്ളത്ത് നിര്‍വ്വഹിച്ചു. പ്രതിഭ നോര്‍ക്ക ഹെല്‍പ് ഡസ്‌ക് കണ്‍വീനര്‍ പ്രദീപന്‍ വടവന്നൂര്‍ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കി. ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, ചാരിറ്റി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് അമ്പലപ്പുഴ ആമുഖ പ്രഭാഷണവും, അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് പ്യാരേലാല്‍ ആശംസയും, വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂര്‍ നന്ദിയും അറിയിച്ചു.
പ്രവാസി ക്ഷേമനിധിയുടെ ആദ്യ അംഗത്വ കാര്‍ഡ് പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപള്ളത്തില്‍ നിന്നും അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് പ്യാരേലാല്‍ ഏറ്റുവാങ്ങി. ക്ലാസ്സുകള്‍ നയിച്ച പ്രദീപന്‍ വടവന്നൂറിന് ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് APAB യുടെ ഉപഹാരം കൈമാറി.
വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ കറ്റാനം, സെക്രട്ടറിമാരായ അനീഷ് മാളികമുക്ക്, സജി കലവൂര്‍, ജോ. ട്രഷറാര്‍ സാം കാവാലം, ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ആലപ്പുഴ, മീഡിയ കോര്‍ഡിനേറ്റര്‍ സുജേഷ് എണ്ണയ്ക്കാട്, മെബര്‍ഷിപ് കോര്‍ഡിനേറ്റര്‍ ലിജോ കൈനടി, ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ജുബിന്‍ ചെങ്ങന്നൂര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം അരുണ്‍, ഹരിപ്പാട്, വനിതാവേദി പ്രസിഡന്റ് ആതിരാ പ്രശാന്ത്, വനിതാവേദി ജനറല്‍ സെക്രട്ടറി സുനിതാ നായര്‍, വനിതാ വേദി എക്‌സിക്യൂട്ടീവ് അംഗം രശ്മി ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
നോര്‍ക്ക പ്രവാസി ID കാര്‍ഡ്, ക്ഷേമനിധി, പ്രവാസി രക്ഷ ഇന്‍ഷുറര്‍സ് എന്നീ സേവനങ്ങള്‍ക്ക് ആലപ്പുഴ പ്രവാസി അസ്സോസ്സിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.