ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജൂലൈ 26 ന് വെള്ളിയാഴ്ച ഹാര്‍ലോ ഹോളി ഫാമിലി സീറോമലബാര്‍ മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കുക. ഹാര്‍ലോയിലെ സെന്റ് തോമസ് മൂര്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് ദിനാന്ത യാമങ്ങളില്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥനക്കും ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകള്‍ അവസാനിക്കും.
യേശുവിന്റെ തിരുരക്ത വണക്കത്തിനായി കത്തോലിക്കാ സഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂലൈ മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ദൈവീക കൃപകളുടെയും, ക്രിസ്തുവിന്റെ തിരുനിണത്താല്‍ വിശുദ്ധീകരണവും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
മനോജ് തയ്യില്‍-07848808550, മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258
നൈറ്റ് വിജില്‍ സമയം:
ജൂലൈ 26, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:30 വരെ.
St. Thomas Moor RC Church, Hodings Road, Harlow,
CM20 1TN.