കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ഡോക്ടര്‍സ് ദിനവും, കൊല്ലം ജില്ലാ രൂപീകൃത ദിനവും ഹമദ് ടൌണ്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വച്ച് കേക്ക് മുറിച്ചു ആഘോഷിച്ചു. ആഘോഷ പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ അമല്‍ ദേവ് ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി റാഫി പരവൂര്‍ സ്വാഗതവും, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ അജിത് ബാബു നന്ദിയും പറഞ്ഞു. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീജിത്ത്, ഗോകുല്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ വി.എം പ്രമോദ്, ഏരിയ ജോയിന്റ് സെക്രട്ടറി ബിനിത അജിത്, വൈസ് പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ ,ഡോ. അമല്‍ ഗോഷ്, ഡോ. ചേതന്‍, ഡോ. രാജിവ്, ഡോ. ആദര്‍ശ്, ഡോ. ദിപ്തി, ഡോ. ശ്രിജ, ഡോ. അലക്‌സ്, ഡോ. ജയന്തി, ഡോ. രാവിനാ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.