റിയാദ്: കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ റിയാദ്) പുതിയ ഭാരാവഹികളെ തെരഞ്ഞെടുത്തു.
ബത്ത ലുഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തിന് പ്രസിഡണ്ട് യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു, ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖം പറഞ്ഞു. സ്ഥാപക നേതാവ് അബ്ദുല്‍സലാം എറിയാട്, ട്രഷറര്‍ വി എസ് അബ്ദുല്‍സലാം എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു തുടര്‍ന്ന് ജനറല്‍സെക്രട്ടറി സൈഫ് റഹ്മാന്‍ സംഘടനയുടെ കഴിഞ്ഞകാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ജോയിന്‍ ട്രഷറര്‍ ഷാനവാസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 2024-2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി (സംഘടനാ ചുമതല) സൈഫ് റഹ്മാന്‍, ട്രഷറര്‍ ആഷിക് ആര്‍ കെ , കോര്‍ഡിനേറ്റര്‍ ഷാനവാസ് പുന്നിലത്ത് എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. ചെയര്‍മാനായി യഹിയ കൊടുങ്ങല്ലൂര്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് അമീര്‍, വൈസ് പ്രസിഡണ്ട് വി എസ് അബ്ദുല്‍സലാം, സെക്രട്ടറി ഷഫീര്‍ ഒ എം , പ്രോഗ്രാം കൺവീനർ മുസ്തഫ പുന്നിലത്ത്, മെമ്പർഷിപ്പ് കോഡിനേറ്റർ സുബൈര്‍ അഴിക്കോട്, അഫ്സല്‍ പുത്തന്‍വീട്ടില്‍, വെല്‍ഫെയര്‍ കണ്‍വീനര്‍ ഒ എം ഷഫീര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
നിര്‍വ്വാഹക സമിതി അംഗങ്ങളായി, ജലാൽ എമ്മാട്, ജവാദ് അബ്ദുള്ള, ലോജിത് ടി എന്‍, ഷംസു ചളിങ്ങാട്, അഷറഫ് പുതിയവീട്ടില്‍, ജമാൽ മാള, മെഹബൂബ് തെക്കേച്ചാലില്‍, ശുക്കൂർ കെ എം, ജിജു അമീര്‍. പി, തൽഹത്ത് ഹനീഫ, വിൻസെൻറ് ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു. കൂട്ടായ്മയിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ‘സുരക്ഷ” എന്ന പേരില്‍ അഗസ്റ്റ് 15 മുതല്‍ നിലവില്‍ വരുന്ന സഹായ പദ്ധതിക്ക് തുടക്കം കുറിക്കാനും, അംഗത്വ വിതരണം ഊര്ജിതമാക്കാനും തിരുമാനമെടുത്തു. യോഗത്തിന് ഷാനവാസ് നന്ദി പറഞ്ഞു
ഫോട്ടോ അടികുറിപ്പ് : കിയ റിയാദ് ഭാരവാഹികള്‍ പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍, ജനറല്‍സെക്രട്ടറി സൈഫ് റഹ്മാന്‍, ട്രഷറര്‍ ആഷിക ആര്‍ കെ, കോര്‍ഡിനേറ്റര്‍ ഷാനവാസ് പുന്നിലത്ത്, ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍