Image

ഫൊക്കാന സാരഥ്യമേൽപ്പിച്ചതിനു ഡ്രീം ടീമിന്റെ നന്ദി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 24 July, 2024
ഫൊക്കാന സാരഥ്യമേൽപ്പിച്ചതിനു  ഡ്രീം ടീമിന്റെ നന്ദി

സംഘടനകളുടെ സംഘടനയായ ഫൊക്കാന എന്ന മഹാ പ്രസ്ഥാനത്തിന്റെ കണ്‍വന്‍ഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ  തെരഞെടുപ്പില്‍ ഡ്രീം ടീമിനെ  വിജയപ്പിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങള്‍ക്ക്  പിന്നില്‍ നിന്നും പ്രവര്‍ത്തിച്ചവരും, സഹായിച്ചവരുമായ  ആയ നിരവധി  ആളുകള്‍ ഉണ്ട്. ഡ്രീം ടീം എന്നത് ഫൊക്കാനയുടെ ഭാവി ഭദ്രമാക്കണം എന്ന താല്‍പര്യമുള്ള ഒരു പറ്റം  ആളുകളുടെ കൂട്ടായ്മ ആയിരുന്നു. ഒന്നരവര്‍ഷം അമേരിക്കയില്‍ ഉടനീളം സഞ്ചരിച്ചും സംഘടനകളുമായി സഹകരിച്ചുമാണ് ടീമിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോയിരുന്നത്. അതിന്റെ ഫലമോ ഫൊക്കാനയില്‍ ഡ്രീം ടീമിന്റെ തെരോട്ടമാണ് കണ്ടത്.  

ഫൊക്കാന 2024 ഇലക്ഷന്‍ ഫൊക്കാനയുടെ ചരിത്രം മാറ്റിയെഴുതിയ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു . 72 അംഗ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഇലക്ഷന്റെ വീറും വാശിയും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രതീതി ഉണര്‍ത്തുന്നതായിരുന്നു. രണ്ടു മണിക്കൂറോളം ക്ഷമയോട്  ലൈന്‍ നിന്നാണ് പലരും വോട്ട് ചെയ്തത്. ഇന്നുവരെ അമേരിക്കന്‍ സംഘടനാ രംഗത്ത് നടന്നിട്ടില്ലാത്ത വോട്ടിങ് മിഷ്യന്റെ സഹായത്തോട് നടന്ന തെരഞ്ഞെടുപ്പ് , അമേരിക്കന്‍ തെരഞ്ഞെടുപ്പ് വോട്ടിങ് രീതിയില്‍ ആണ് നടന്നത്. അമേരിക്കന്‍ പോലീസിന്റെ കാവലിലും അവരുടെ പരിശോദനക്ക് ശേഷമാണ് ഓരോ ഡെലിഗേറ്റും  വോട്ടിങ്ങു റൂമില്‍ എത്തുന്നത് , അവിടെയും രണ്ടു സ്ഥലങ്ങളില്‍ ഐഡി പരിശോദിച്ച ശേഷമാണ് ബാലറ്റ് പേപ്പര്‍ നല്‍കുന്നത്. അത്ര കുറ്റമറ്റ രീതിയില്‍ ആണ് തെരെഞ്ഞെടുപ്പ് നടന്നത്. ഏവരുടെയും മുന്നില്‍വെച്ചു സ്‌കാന്‍ ചെയ്താണ് വോട്ടുകള്‍ എണ്ണിയതും ഫലം പ്രഖ്യാപിച്ചതും സംഘടന രംഗത്ത് ഏറെ പുതുമകള്‍ നല്‍കുന്നതായിരുന്നു ഫൊക്കാന ഇലക്ഷന്‍. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഫിലിപ്പോസ് ഫിലിപ്പ് , ജോര്‍ജി വര്‍ഗീസ്, ജോജി തോമസ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം ഫൊക്കാന കണ്‍വെന്‍ഷനെ ഒരു കോളേജ് ക്യാമ്പസ് ഇലക്ഷന്റെ വേദി പോലെ ആക്കി മാറ്റി. ആടിയും, പാടിയും,ആര്‍പ്പുവിളികളുമായി  മുദ്രവാക്യങ്ങള്‍ മുഴക്കിയും റാലികള്‍ നടത്തിയും ആഹ്ളാദം പങ്കുവെച്ചു. പ്രകടനത്തില്‍ ഉടനീളം പ്രസിഡന്റിനെയും വിജയികളെയും  ഉമ്മവെച്ചും, തോളില്‍ ഏറ്റിയും, കെട്ടിപ്പിടിച്ചും, മലകള്‍ ചാര്‍ത്തിയും  പ്രാര്‍ത്ഥനകള്‍  ചെല്ലിയും സന്തോഷം പങ്കിടുന്നത്  കാണാമായിരുന്നു. ആ  കണ്‍വെന്‍ഷന്‍ വേദിയെ ഇളക്കിമറിച്ച പ്രകടനത്തില്‍ മുഴുവന്‍ ആളുകള്‍ പങ്കെടുക്കുകയും അവരുടെ സന്തോഷങ്ങള്‍ പല രീതിയില്‍ പങ്കിടുന്നത് കാണുബോള്‍  ജനം ആഗ്രഹിച്ച ഒരു തെരെഞ്ഞെടുപ്പ് ഫലമാണ് അവര്‍ക്കു ലഭിച്ചത് എന്ന് നിസംശയം പറയാമായിരുന്നു. ഫൊക്കാനയുടെ ചരിത്രത്തില്‍ തന്നെ ഒരു ടീം മുഴുവനാന്തയി വിജയിക്കുന്നത് ആദ്യമായാണ് . സജിമോന്‍ ആന്റണി നയിച്ച ശ്രീകുമാര്‍ ഉണ്ണിത്താന്‍  സെക്രട്ടറി ആയും ജോയി ചാക്കപ്പന്‍ ട്രഷര്‍ ആയും  ഡ്രീം ടീമിലെ  മുഴുവന്‍ ക്യാന്‍ഡിഡേറ്റും വിജയിച്ചപ്പോള്‍ ഫൊക്കാനയില്‍ ജനം ആഗ്രഹിച്ച ഒരു വിജയമാണ് അവിടെ കാണാന്‍ കഴിഞ്ഞത്. ആ ആഹ്‌ളാദ പ്രകടനത്തിലും ആ  സന്തോഷം നിഴലിച്ചു  നിന്നു. അങ്ങനെ ഫൊക്കാന ചരിത്രത്തിന്റെ ഭാഗമായി മുന്നേറുകയാണ്.

പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി  ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍  ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ്  പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡു മെംബേര്‍സ്  ആയി ബിജു ജോണ്‍, സതീശന്‍ നായര്‍, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കന്‍, രാജീവ് കുമാരന്‍, അഡ്വ. ലതാ മേനോന്‍, ഷിബു എബ്രഹാം സാമുവേല്‍, ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യന്‍, സുദീപ് നായര്‍, സോമന്‍ സക്കറിയ, ജീമോന്‍ വര്‍ഗീസ്, ടോജോ ജോസ്, അജിത് ചാണ്ടി, അജിത് കൊച്ചൂസ്,കെവിന്‍ ജോസഫ് .ജെനി ബാബു, റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി  ധീരജ് പ്രസാദ്, ലാജി തോമസ്, ആന്റോ വര്‍ക്കി,  കോശി കുരുവിള, ഷാജി സാമുവേല്‍, ബെന്‍ പോള്‍, ലിന്‍ഡോ ജോളി ,ജോസി കാരക്കാട്, ആസ്റ്റര്‍ ജോര്‍ജ് എന്നിവരും ഓഡിറ്റേഴ്സ് ആയി സ്റ്റാന്‍ലി ഇത്തൂണിക്കല്‍, നിതിന്‍ ജോസഫ് എന്നിവരും ഡ്രീം ടീമിന്റെ ഭാഗമായി മത്സരിച്ചു  വിജയികള്‍ ആയി.

ഡ്രീം ടീമിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള ഞങ്ങളുടെ നന്ദിയും, സ്‌നേഹവും, കടപ്പാടും ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കുന്നു. നിങ്ങളുടെ ആത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ക്ക് നന്ദി പറയുന്നതിനോടൊപ്പം അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളോടൊപ്പം കാണണമേ എന്ന് വിനീതമായി  അപേക്ഷിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക