വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 300 കവിയും എന്നാണ് അറിയുന്നത്. സർവതും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി എന്ത്ചെയ്യണമെന്നറിയാതെ ജീവിതം ചോദ്യചിഹ്നമായി നിൽക്കുന്നവരെ സഹായിക്കാൻ ഫൊക്കാനയും കൂടെ ഉണ്ടാകും. വയനാടിന് കരകയറാൻ സഹായഹസ്തത്തിനായി ഫൊക്കാന ഗോ ഫണ്ട് മി വഴി ഫണ്ട് സമാഹരണം നടത്തുന്നു.
https://gofund.me/bcd3f539
നോക്കിനിൽക്കെ കൺമുന്നിലൂടെ ഒരു നാടുമുഴുവൻ ഒഴുകി പോയപ്പോൾ , അവിടെ ജീവിച്ചിരുന്നവർ ജീവന് വേണ്ടി വിലപിച്ചപ്പോൾ നോക്കിനിന്നവർക്ക് ഇരു കൈകളും തലയിലമർത്തി വിലപിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. നമ്മുടെ ജീവിതം ഇത്രയേ ഉള്ളു എന്ന ചുട്ടുപൊള്ളുന്ന തിരിച്ചറിവ് നൽകുന്ന ചില അവസരങ്ങൾ കൂടിയാണ് ഇത്. പോയവർ പോയി, പക്ഷേ ജീവശ്ശവങ്ങൾ ആയി ജീവിക്കുന്ന കുറെ മനുഷ്യർ അവിടെ ബാക്കിയായി. എല്ലാം നഷ്‍ടപ്പെട്ട അവരെ സഹായിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും മനുഷ്വത്വമുള്ളവർക്ക് മാറിനിൽക്കാൻ കഴിയില്ല . ഒരു രാത്രി വെളുത്തപ്പോൾ എല്ലാം നഷ്‌ടപ്പെട്ട ഇവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാം. അതിനായി നമുക്ക് ഒരുമിച്ചു പ്രവർത്തിച്ചു ഈ ഗോ ഫണ്ട് മി ഫണ്ട് കളക്ഷൻ വൻപിച്ച വിജയമാക്കാം.
നാളെ ചാനൽ കാഴ്ചകളും പത്രവാർത്തകളും കോലാഹലങ്ങളും അവസാനിക്കുമ്പോൾ എല്ലാവരും ഇവരെ മറക്കും. പക്ഷേ പിന്നെയും അവർക്ക് ജീവിക്കണം . അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ഫൊക്കാന ഒരു ഹൗസിങ് പ്രൊജക്റ്റ് തന്നെ മുന്നോട്ട് വെക്കുന്നുണ്ട്. കൂടാതെ അനാഥരായ കുട്ടികളെ ദത്തെടുക്കുവാനും അവരുടെ ഭാവിക്കുവേണ്ടി കേരളാ ഗവൺമെന്റ്മായി ബന്ധപ്പെട്ടു വേണ്ടത് ചെയ്യുവാനും തീരുമാനിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു
വയനാട് ദുരന്തം നമ്മളിലേൽപ്പിച്ച മുറിവ് ചെറുതല്ല. വേദനയുടെ ഈ വേളയിൽ ദുരന്തബാധിതർക്കൊപ്പം നിൽക്കുക എന്നത് നമ്മുടെ കടമയാണ്. സഹജീവികളുടെ കണ്ണീരൊപ്പാനും ഈ ഭുരന്ത ഭൂമിയെ വിണ്ടുടുക്കാനും നമുക്ക് ഒരുമിച്ചു കൈ കോർക്കാം. ഗോ ഫണ്ട് മി ഫണ്ട് കളക്ഷൻ വൻപിച്ച വിജയമാക്കാൻ നിങ്ങളുടെ സഹായ സഹകരണം പ്രതിക്ഷിക്കുന്നു .
ഫൊക്കാനയ്ക്കുള്ള സംഭാവനക്ക് ടാക്സ് ഇളവ് ലഭിക്കും