രബീന്ദ്രനാഥ് ടാഗോറിന് 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് ഗീതാഞ്ജലി. 1910 ജൂലൈയിലാണ് 157 ഗാനങ്ങളോടെ ബംഗാളി ഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധമായത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ കപ്പലിൽ വെച്ചാണ് ടാഗോർ ഗീതാഞ്ജലി ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്.
ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ 103 ഗാനങ്ങൾ ടാഗോർ 1912 നവംബർ ഒന്നാം തീയതി ലണ്ടനിലെ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലി പ്രസിദ്ധപ്പെടുത്തി. ഈ പരിഭാഷക്ക് ഡബ്ല്യു. ബി. യീറ്റ്സ് ആണ് അവതാരികയെഴുതിയത്[ ഭാരതത്തിലെ പതിന്നാലു ഭാഷകളിലും വിദേശ ഭാഷകളിലും ഇതിന്റെ പരിഭാഷകൾ ഉണ്ട്. മലയാളത്തിൽ തന്നെ ഒന്നിലധികം പരിഭാഷകൾ ലഭ്യമാണ്. ഏകദേശം എട്ടുവര്ഷത്തോളം ചിലവഴിച്ച് ഞാൻ തയ്യാറാക്കിയ ഗീതാഞ്ജലി അമേരിക്കൻ മലയാളി വായനക്കാരുമായി പങ്കു വയ്ക്കാൻ ആഗ്രഹമുണ്ട്. ഇത് പ്രസിദ്ധീകരിക്കാൻ സമ്മതം തന്ന ഇ മലയാളിക്ക് എന്റെ നന്ദി. ഉടനെ വായിച്ചുതുടങ്ങുക. അഭിപ്രായങ്ങൾ അറിയിക്കുക. സ്നേഹത്തോടെ എൽസി യോഹന്നാൻ ശങ്കരത്തിൽ .