Geetham 2
When thou commandest me to sing it seems that my heart would break with“pride; and I look to thy face, and tears come to my eyes. All that is harsh“and dissonant in my life melts into one sweet harmony – and my adoration“spreads wings like a glad bird on its flight across the sea.
“`I know thou takest pleasure in my singing. I know that only as a singer I“come before thy presence.
“I touch by the edge of the far spreading wing of my song thy feet which I“could never aspire to reach.
“Drunk with the joy of singing I forget myself and call thee friend who art my“Lord
ഭവാനെനിക്ക് വേണുവൂതുവാനൊരാജ്ഞ നല്‍കുകില്‍
തവാശിഷം നടത്തുവാനതീവ വാഞ്ഛയാര്‍ന്നു ഞാന്‍
ഭവാന്റെ നേര്‍ക്കണച്ചിടുമ്പൊളക്ഷികള്‍ നിറഞ്ഞിടും
വിവാദമില്ല ഹൃത്തടം ത്രസിച്ചിടുന്നു സാദരം.
എനിക്ക് ജീവിതത്തിലുള്ള കയ്പു ദുഃഖമാകവേ
സനാതനന്റെ മുമ്പിലെന്റെ ഗാനവീചി ചേര്‍ക്കവേ
മനം തെളിഞ്ഞു തൃപ്തിയോടെനിക്ക് തുഷ്ടി നല്‍കിടും
മനം കുളിര്‍ന്നു ഗാനമെന്നുമാലപിച്ചുയര്‍ത്തിടും.
മഹാനുഭാവനെന്റെ ഗാനരാഗ തൃപ്തി ചേര്‍പ്പതില്‍
അഹോ, സമോദമിന്നു സന്നിധാനമാര്‍ന്നു നില്പു ഞാന്‍
മഹാപ്രഭാവനേ, എനിക്ക് ചിന്തയാലസാദ്ധ്യമാം
മഹോന്നതങ്ങളെന്റെ ഗാനവീചികള്‍ വരിച്ചിതേ!
മനം കുളിര്‍ന്ന ഗാനധാരയൊന്നു മാത്രമെന്‍ വിഭോ,
എനിക്ക് ദിവ്യ സന്നിധാനമാര്‍ന്നിടും കവാടമേ!
എനിക്ക് തുഷ്ടി ചേര്‍ത്തിടുന്ന ദിവ്യമാം പദാംബുജം
അനര്‍ഘമെന്റെ ഗാനധാര പുല്‍കുകില്‍ കൃതാര്‍ത്ഥ ഞാന്‍.!
Geetham 3
I know not thou singest, my master ! I ever listen in silent amazement.“The light of thy music illumines the world. The life breath of thy music“runs from sky to sky. Th holy stream of thy music breaks through all stony“obstacles and rushes on.
My heart longs to join in thy song, but vainly struggles for a voice. I“would speak, but speech breaks not into song, and I cry out baffled . Ah,“thou hast made my heart captive in the endless meshes of thy music, my master
ഗീതാഞ്ജലി
ഗീതം 3
സമസ്ത നന്മ തിങ്ങിടും മനോജ്ഞ ദിവ്യ ഗീതികള്‍
സമന്വിതം ശ്രവിച്ചിടുമ്പോളത്ഭുതാര്‍ദ്രനാവു ഞാന്‍
സമസ്തവും മറന്നു ഞാനലിഞ്ഞിടുന്നു നിര്‍ണ്ണയം
തമസ്റ്റകറ്റിടുന്ന ദിവ്യ ഗാന ദീപ ദീപ്തിയില്‍.
പരന്നിടുന്നു ദിവ്യഗാന വീചികള്‍ പ്രകാശമായ്
ധരാതലം നിറഞ്ഞിടുന്നു കമ്രകാന്തി വാനിലും
മുറിച്ചു മാറ്റിടുന്നു കല്ലിനൊത്ത വിഘ്‌നമാകിലും
നിരന്തരപ്രവാഹമാം നോജ്ഞ ഗാന നിര്‍ഝരി.
എനിക്കു പാടുവാനതീവ വാഞ്ഛയുണ്‍ടു നിര്‍ണ്ണയം
അനങ്ങുകില്ല കണ്ഠവും ഉയര്‍ന്നിടില്ല രാഗവും
മനം തകര്‍ന്നു കേണു മാമകാത്മവും തളര്‍ന്നു ഞാന്‍
നനുത്ത ദിവ്യഗാനമാം വലയ്ക്കകത്തു ബന്ധി ഞാന്‍ !.
(yohannan.elcy@gmail.com)
Read More: https://emalayalee.com/writer/22