ലണ്ടന്‍: കെ. പി. സി സിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) ശക്തമായ സംഘടന പ്രവര്‍ത്തനം യു കെയില്‍ ഉടനീളം വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. കെ. പി. സി. സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ജനറല്‍ സെക്രട്ടറി എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയില്‍ ഉടനീളമുള്ള പ്രധാന റീജിയനുകള്‍ സന്ദര്‍ശിച്ചു അറിയിച്ചതാണ്. ഒ. ഐ. സി. സി. (യു കെ) നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കാനായി യു കെയില്‍ എത്തിയതാണ് കെ പി സി സി നേതാക്കള്‍. ഉമ്മന്‍ ചാണ്ടി അനുസ്മരണം കെ പി സി സി പ്രസിഡന്റ് ശ്രീ. കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മന്‍ എം എല്‍ എ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ യു കെ ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രന്‍, എം എം നസീര്‍, റിങ്കു ചെറിയാന്‍ ഒ ഐ സി സി ഗ്ലോബല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല, ആഷ്ഫോഡ് എം പി സോജന്‍ ജോസഫ്, ക്രോയ്ഡന്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, ഒ ഐ സി സി യൂറോപ്പ് കോഡിനേറ്റര്‍ സുനില്‍ രവീന്ദ്രന്‍ ഐ ഒ സി യു കെ പ്രസിഡന്റ് കമല്‍ ദളിവാള്‍, മലങ്കര ഓര്‍ത്തോഡോക്‌സ് സഭ വൈദിക സെക്രട്ടറി ഡോ. റവ. ഫാ. നൈനാന്‍ കോശി, കെ എം സി സി ബ്രിട്ടന്‍ ചെയര്‍മാന്‍ കരീം മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല, ആഷ്ഫോഡ് എം പി സോജന്‍ ജോസഫ് എന്നിവരെ കെ. പി. സി. സി. അധ്യക്ഷന്‍ പൊന്നാട അണിയിച്ച് ആദരവ് അര്‍പ്പിച്ചു. ഒ ഐ സി സി (യു കെ) പ്രസിഡന്റ് കെ. കെ. മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. ഐ സി സി (യു കെ) ജനറല്‍ സെക്രട്ടറി ബേബി കുട്ടി ജോര്‍ജ് സ്വാഗതം ആശംസിച്ചു. ശ്രീ. വില്‍സണ്‍ ജോര്‍ജ് നന്ദി അര്‍പ്പിച്ചു.
ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയിലും വിവിധ റീജിയന്‍ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കെ പി സി സി ഭാരവാഹികള്‍ വി പി സജീന്ദ്രനും എം എം നസീറും അറിയിച്ചു. നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള കെ പി സി സി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. നാഷണല്‍ / റീജിയണല്‍ കമ്മിറ്റികളില്‍ വനിതകള്‍ അടക്കമുള്ള യുവ നേതൃത്വത്തിന് മതിയായ പ്രാതിനിധ്യം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനു വേണ്ടി പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ദേശീയ നേതാക്കളുടെ അനുസ്മരണങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനം, കലാ - സാംസ്‌കാരിക കൂട്ടായ്മകള്‍ വിവിധ റീജിയനുകളില്‍ സംഘടിപ്പിക്കും. പഠനത്തിനായും തൊഴില്‍ തേടിയും എത്തുന്നവരെയും സഹായിക്കുന്നതിന് ഒരു 'സെല്ലി'ന് രൂപം നല്‍കും. കേരളത്തില്‍ വയനാട് നടന്ന ദുരന്തത്തില്‍ ഇരയായവര്‍ക്ക് യു കെ മലയാളികള്‍ കഴിയുന്നത്ര സഹായം നല്‍കാന്‍ നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.
കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു യു കെയില്‍ തൊഴിതേടി എത്തിയവരെ സംഘടിപ്പിക്കുവാനും ബിസിനസ്സുകാര്‍, നഴ്‌സുമാര്‍ എന്നിവരെ ഒ ഐ സി സിയില്‍ അംഗങ്ങളാക്കുവാന്‍ ഒരു കര്‍മ്മ പദ്ധതിയും യു കെ ഒ ഐ സി സി രൂപം നല്‍കും.
ശ്രീ. കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗം കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ബേബിക്കുട്ടി ജോര്‍ജ്, ഷൈനു ക്ലെയര്‍ മാത്യൂസ്, സുജു കെ ഡാനിയല്‍, അപ്പാ ഗഫൂര്‍, മണികണ്ഠന്‍ ഐക്കാട്, ജവഹര്‍, വില്‍സണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.