പുന്റ കാനാ : ഫോമാ അന്തർദ്ദേശീയ കൺവൻഷന് അനുബന്ധമായി നടത്തിയ കായിക മത്സരങ്ങളും സൗന്ദര്യ മത്സരങ്ങളും യൂത്ത് ഫെസ്റ്റിവലും ഏവർക്കും ആവേശം പകർന്നു. മത്സര വിജയികൾ
വോളിബോൾ
ന്യൂയോർക്ക് മെട്രോ റീജിയൻ സ്‌പൈക്കേഴ്‌സ് ചാമ്പ്യൻമാരായി. ബിഞ്ചു ജോൺ, മാത്യു ജോഷ്വ (ബോബി), ജെയിംസ് മാത്യു, മെൽക്കി ബൈജു, റൂബൻ ജോസഫ് എന്നിവരാണ് ടീമിനുവേണ്ടി കളിച്ചത്.
ടാമ്പാ ഈഗിൾസ് ആണ് റണ്ണർ അപ്പ്. ജെയിംസ് ഇല്ലിക്കൽ, കുഞ്ഞായി ന്യൂയോർക്ക്, ഷാജു ജോസഫ്, ജിനോ, ജോസ് മണക്കാട്ട് എന്നിവരാണ് ടീമംഗങ്ങൾ.
28 കളി
ന്യൂയോർക്ക് മെട്രോയിൽ നിന്നുള്ള ഫിലിപ്പോസ് ജോസഫ് (ഷാജി), തോമസ് ഉമ്മൻ (ഷിബു), ബിഞ്ചു ജോൺ ) എന്നിവർ വിജയികളായി.
ടാമ്പാ ഈഗിൾസ് ആണ് റണ്ണർ അപ്പ്. ബിജു തുരുത്തുമാലിയിൽ, ജെയിംസ് ഇല്ലിക്കൽ, ഷാജു ജോസഫ്, എന്നിവരാണ് കളിക്കാർ.
മിസ്റ്റർ ഫോമാ
മിസ്റ്റർ ഫോമാ മത്സരത്തിൽ ഡാലസിൽ നിന്നുള്ള ആരോൺ മാത്യു (കിച്ചു) ഒന്നാം സ്ഥാനത്തെത്തി. സാമുവൽ മത്തായിയുടെയും മെഴ്‌സിറ്റി സാമുവലിന്റെയും പുത്രനാണ്.
സിദ്ധാർഥ് ശ്രീധർ ആണ് റണ്ണർ അപ്പ്. അഭിജിത് കുമാർ, മെൽകി ബൈജു എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
ഫോമാ യൂത്ത് ഫെസ്റ്റിവൽ അമേരിക്കയിൽ വളർന്നുവരുന്ന മലയാളിക്കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി.
സിനിമാറ്റിക് ഡാൻസിൽ കിൻഡർ വിഭാഗത്തിൽ റയാൻ ഡാനിഷ് ഒന്നാം സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ ലിസ് മെറി ജോസ് ഒന്നും റൈഹാൻ ജോസഫ് രണ്ടും ജേഡെൻ ജോസ് മൂന്നും സ്ഥാനത്തെത്തി.
സീനിയർ വിഭാഗത്തിൽ റിയാനാ ഡാനിഷ് ഒന്നാം സ്ഥാനവും ജോർഡൻ ജോസ് രണ്ടാം സ്ഥാനവും നേടി.
നാടോടി നൃത്തത്തിൽ ജെയ്ഡൻ ജോസ് (ജൂനിയർ), റിയാനാ ഡാനിഷ് (സീനിയർ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഫാൻസി ഡ്രസിൽ റയാൻ ഡാനിഷ് (കിൻഡർ), ജെയ്ഡൻ ജോസ് (ജൂനിയർ)എന്നിവരാണ് വിജയികൾ.
മലയാള ഗാനാലാപനത്തിൽ റയാൻ ഡാനിഷ് (കിൻഡർ), ക്രിസ്റ്റിൻ ബോബി (ജൂനിയർ), റിയാനാ ഡാനിഷ് (സീനിയർ) എന്നിവർ ഒന്നാം സ്ഥാനവും ഐഡൻ ബോബി (സീനിയർ) രണ്ടാം സ്ഥാനവും നേടി.
ഇംഗ്ലീഷ് ഗാനാലാപനത്തിൽ റയാൻ ഡാനിഷ് (കിൻഡർ), ജേഡെൻ ജോസ് (ജൂനിയർ), റിയാനാ ഡാനിഷ് (സീനിയർ) എന്നിവർ ഒന്നാം സ്ഥാനവും ക്രിസ്റ്റിൻ ബോബി (ജൂനിയർ), ഐഡൻ ബോബി (സീനിയർ) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മലയാളം പ്രസംഗ മത്സരത്തിൽ റയാൻ ഡാനിഷ് (കിൻഡർ), റിയാനാ ഡാനിഷ് (സീനിയർ) എന്നിവർ ഒന്നാം സ്ഥാനം നേടി.
ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ ആഷ്ടൺ ജോസഫ് (സബ് ജൂനിയർ), ജേഡൻ ജോസ് (ജൂനിയർ), റിയാനാ ഡാനിഷ്(സീനിയർ) എന്നിവർ ഒന്നാം സ്ഥാനത്തും റൈഹാൻ ജോസഫ് (ജൂനിയർ), ഷെൽഡൺ ജോസഫ് (സീനിയർ) എന്നിവർ രണ്ടാം സ്ഥാനത്തും എത്തി.
ക്രീയേറ്റീവ് പെർഫോമൻസ് മത്സരത്തിൽ ജേഡൻ ജോസ് (ജൂനിയർ) ഒന്നാം സ്ഥാനത്തെത്തി. മലയാളം പദ്യപാരായണത്തിൽ റയാൻ ഡാനിഷ് (കിൻഡർ), റിയാനാ ഡാനിഷ് (സീനിയർ) എന്നിവർക്കാണ് ഒന്നാം സ്ഥാനം.
കിൻഡർ വിഭാഗത്തിൽ റയാൻ ഡാനിഷ്, സബ് ജൂനിയർ വിഭാഗത്തിൽ ആഷ്ടൺ ജോസഫ്, ജൂനിയർ തലത്തിൽ ജേഡെൻ ജോസ്, സീനിയർ കാറ്റഗറിയിൽ റിയാനാ ഡാനിഷ് എന്നിവർ ഫോമാ സ്റ്റാർസായി തിരഞ്ഞെടുക്കപ്പെട്ടു.