ഫോമയുടെ എട്ടാമത് അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കടുത്തുരുത്തി എം.എൽ.എ ശ്രീ മോൻസ് ജോസഫ് അക്ഷരകേരളം മാനേജിംഗ് എഡിറ്റർ സൈജൻ കണിയോടിക്കലിൽ നിന്ന് മാസികയുടെ അച്ചടി പതിപ്പ് സ്വീകരിച്ചുകൊണ്ട് പ്രകാശനം ചെയ്തു.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഫോമ പ്രസിഡൻറ് ഡോക്ടർ ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡൻറ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ജയ്മോള്‍ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, കൺവെൻഷൻ ചെയർമാൻ കുന്നുമാലിയിൽ ഗ്രൂപ്പ് ചെയർമാൻ സാജൻ, പ്രമുഖ ചലച്ചിത്ര നടി സ്വാസിക, ഫാദർ പോൾ പൂവത്തിങ്കൽ, ചലച്ചിത്ര സംവിധായകൻ കെ മധു, റിട്ടയേർഡ് ഡി.ജി.പി ടോമിൻ തച്ചങ്കരി എന്നിവർ സന്നിഹിതരായിരുന്നു.
2021 നവംബർ ഒന്നിന് ആരംഭിച്ച ഹോമായുടെ ഓൺലൈൻ മാഗസിനായ അക്ഷര കേരളത്തിൻറെ അച്ചടി പതിപ്പ് ആദ്യമായിട്ടാണ് അമേരിക്കയിൽ പ്രസിദ്ധീകരിക്കുന്നത്. നമ്മുടെ മാതൃഭാഷയായ മലയാളത്തെ യുവതലമുറയിലേക്ക് എത്തിക്കുക, സാമൂഹിക സാംസ്കാരിക മേഖലകളിൽ ഇടപെടലുകൾ വ്യാപിപ്പിക്കുക, സാഹിത്യത്തെയും സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കുക, സർവ്വോപരി ഫോമായുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യങ്ങൾ ആണ് അക്ഷര കേരളം എന്ന ത്രൈമാസികയ്ക്ക് പിന്നിലുള്ളത്.
പ്രമുഖ എഴുത്തുകാരനും നടനും ചലച്ചിത്ര നടനും ആയ ശ്രീ. തമ്പി ആൻറണി ചീഫ് ആയ ഈ മാസികയിൽ മാനേജിംഗ് എഡിറ്ററായി ശ്രീ. സൈജൻ കണിയോടിക്കൽ, അസിസ്റ്റൻറ് എഡിറ്ററായി പ്രിയ ഉണ്ണികൃഷ്ണൻ, കണ്ടന്റ് എഡിറ്റർ ആയി സണ്ണി കല്ലുപ്പാറ, കോപ്പി എഡിറ്റേഴ്സ് ആയി ഡോക്ടർ എ.പി സുകുമാർ, അനിത പണിക്കർ എന്നിവർ പ്രവർത്തിക്കുന്നു.