Image

ഫോമ കണ്‍വന്‍ഷനിലെ എത്‌നിക് ഫാഷന്‍ ഗ്രാന്റിയര്‍ ഒരു പ്രൊഫഷ്ണല്‍ സ്റ്റൈലില്‍- മാത്യുകുഴല്‍നാടന്‍ എം.എല്‍.എ.

ജൂബി വള്ളിക്കളം Published on 14 August, 2024
ഫോമ കണ്‍വന്‍ഷനിലെ എത്‌നിക് ഫാഷന്‍ ഗ്രാന്റിയര്‍ ഒരു പ്രൊഫഷ്ണല്‍ സ്റ്റൈലില്‍- മാത്യുകുഴല്‍നാടന്‍ എം.എല്‍.എ.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റാകാനായില്‍ വച്ചു നടന്ന ഫോമയുടെ എട്ടാമത് ഇന്റര്‍നാഷ്ണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ 'എത്‌നിക് ഫാഷന്‍ ഗ്രാന്റിയര്‍' എന്ന ഫാഷന്‍ ഷോ ഏവര്‍ക്കും ഒരു നവ്യാനുഭവമായി. ഒരു പ്രൊഫഷ്ണല്‍ സ്റ്റൈലില്‍ തന്നെയാണ് ഈ ഫാഷന്‍ ഷോ നടത്തിയെതെന്ന് കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഖ്യാത്ഥിയായ ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. ജനശ്രദ്ധയാകര്‍ഷിച്ച  ഒരു ഫാഷന്‍ ഷോ ആണിതെന്ന് അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ.യും അഭിപ്രായം രേഖപ്പെടുത്തി.


ഫോമയുടെ ചരിത്രത്തില്‍ ആദ്യമായാണ് കണ്‍വന്‍ഷനില്‍ ഇങ്ങനെ വേറിട്ടൊരു ലെവലില്‍ ഫാഷന്‍ ഷോ നടത്തുന്നത്. വ്യത്യസ്തയാര്‍ന്ന ഫാഷനുകളിലും സ്റ്റൈലുകളിലുമായി കുട്ടികളും യുവതിയുവാക്കളുമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 32 പേര്‍ റാംപ് വാക്ക് നടത്തി. നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഇന്ത്യയിലെ കഥാപാത്രങ്ങള്‍, സാരിയുടെ ആധുനികതയും വ്യത്യസ്തതയും തെളിയിക്കുന്ന റൗണ്ട്, പല സംസ്‌ക്കാരങ്ങളിലെ വസ്ത്രവിധാനത്തെ ഒരുമിച്ചു ചേര്‍ത്തിണക്കിയ പുരുഷന്മാരുടെ റൗണ്ട്, കുട്ടികളുടേയും, കൗമാരക്കാരുടേയും റൗണ്ട് എന്നിങ്ങനെ പല തലങ്ങളിലായാണ് ഈ ഫാഷന്‍ ഷോ നടത്തിയത്. വേഷവിധാനങ്ങളുടെ കാര്യത്തിലും കോറിയോഗ്രാഫിയുടെ കാര്യത്തിലും ഒരു കുറവും വരുത്താതെ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് പങ്കെടുത്തവര്‍ നടത്തിയത്.


വിവിധ ഫാഷന്‍ ഷോകളും ഫാഷന്‍ കോമ്പറ്റീഷനുകളും നടത്തി മികവ് തെളിയിച്ച ജൂബി വള്ളിക്കളം, ജാസ്മിന്‍ പരോള്‍, ആഷമാത്യു, ഷൈനി അബൂബക്കര്‍ എന്നിവരാണ് ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിച്ചത്. ഫോമയുടെ പ്രസിഡന്റ് ജേക്കബ് തോമസ്, സെക്രട്ടരി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ.സെക്രട്ടറി ഡോ.ജയ്‌മോള്‍ ശ്രീധര്‍, ജോ.ട്രഷറര്‍ ജയിംസ് ജോസഫ് എന്നിവര്‍ നല്ലൊരു കലാവിരുന്ന് ഒരുക്കിയതിന് കോര്‍ഡിനേറ്റേഴ്‌സിനെ അഭിനന്ദിച്ചു.
 

ഫോമ കണ്‍വന്‍ഷനിലെ എത്‌നിക് ഫാഷന്‍ ഗ്രാന്റിയര്‍ ഒരു പ്രൊഫഷ്ണല്‍ സ്റ്റൈലില്‍- മാത്യുകുഴല്‍നാടന്‍ എം.എല്‍.എ.ഫോമ കണ്‍വന്‍ഷനിലെ എത്‌നിക് ഫാഷന്‍ ഗ്രാന്റിയര്‍ ഒരു പ്രൊഫഷ്ണല്‍ സ്റ്റൈലില്‍- മാത്യുകുഴല്‍നാടന്‍ എം.എല്‍.എ.ഫോമ കണ്‍വന്‍ഷനിലെ എത്‌നിക് ഫാഷന്‍ ഗ്രാന്റിയര്‍ ഒരു പ്രൊഫഷ്ണല്‍ സ്റ്റൈലില്‍- മാത്യുകുഴല്‍നാടന്‍ എം.എല്‍.എ.ഫോമ കണ്‍വന്‍ഷനിലെ എത്‌നിക് ഫാഷന്‍ ഗ്രാന്റിയര്‍ ഒരു പ്രൊഫഷ്ണല്‍ സ്റ്റൈലില്‍- മാത്യുകുഴല്‍നാടന്‍ എം.എല്‍.എ.ഫോമ കണ്‍വന്‍ഷനിലെ എത്‌നിക് ഫാഷന്‍ ഗ്രാന്റിയര്‍ ഒരു പ്രൊഫഷ്ണല്‍ സ്റ്റൈലില്‍- മാത്യുകുഴല്‍നാടന്‍ എം.എല്‍.എ.ഫോമ കണ്‍വന്‍ഷനിലെ എത്‌നിക് ഫാഷന്‍ ഗ്രാന്റിയര്‍ ഒരു പ്രൊഫഷ്ണല്‍ സ്റ്റൈലില്‍- മാത്യുകുഴല്‍നാടന്‍ എം.എല്‍.എ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക