Image

ഫോമാ സൗത്ത് ഈസ്റ്റ് റീജിയനെ നയിക്കാൻ പ്രകാശ് ജോസഫ് (ആര്‍.വി.പി) നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ്‌ ആയി ബബ്ലു ചാക്കോ, കാജൽ സഖറിയ

അമ്മു സഖറിയ Published on 16 August, 2024
ഫോമാ സൗത്ത് ഈസ്റ്റ് റീജിയനെ നയിക്കാൻ  പ്രകാശ് ജോസഫ് (ആര്‍.വി.പി) നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ്‌ ആയി ബബ്ലു ചാക്കോ, കാജൽ സഖറിയ

പുന്റകാനാ: ഓഗസ്റ്റ്  8,9,10 തീയതികളിൽ നടത്തപ്പെട്ട ഫോമയുടെ അന്താരാഷ്ട്ര മലയാളി കൺവെൻഷനിൽ വച്ച്, സൗത്ത് ഈസ്റ്റ് റീജിയന്റെ അമരക്കാരനായി അറ്റ്ലാന്റയിൽനിന്നുമുള്ള   പ്രകാശ്‌ ജോസഫ് വലിയാകണ്ടതിൽനെയും, നാഷണൽ കമ്മിറ്റി മെംബേർസ് ആയി നാഷ്‌വില്ലിൽനിന്നും  ബബ്ലു ചാക്കോ,  അറ്റ്ലാന്റ മെട്രോ മലയാളീ അസോസിയേഷന്റെ വൈസ് പ്രസിഡന്റ്  കാജൽ  സഖറിയായും തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നതായി, ഫോമാ  തെരഞ്ഞെടുപ്പ് കമ്മീഷണർ  ബേബി ഊരാളിൽ അറിയിച്ചു.



ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ RVP ഡോമിനിക്  ചാക്കോനാൽ,  പുതിയ ഭാരവാഹികള്ക്കു എല്ലാവിധ പിന്തുണയും പ്രോൽസാഹനവും നൽകുമെന്നും, പുതു തലമുറയെ നയിക്കാൻ യുവജന നേതാക്കൾ മുന്നോട്ട് വന്നിരിക്കുന്നതിൽ സന്തോഷവും  അനുമോദനങ്ങളും അറിയിച്ചു. പ്രകാശ് ജോസഫിന്റെ നേതൃത്വത്തിൽ സൗത്ത് ഈസ്റ്റ് റീജിയൻ വളരുമെന്നും, പുതിയ നല്ല ആശയങ്ങൾ നടപ്പിലാക്കുമെന്നും ഔട്ട്ഗോയിംഗ്  നാഷണൽ കമ്മിറ്റി മെംബേസ് ആയ ദീപക് അലക്സാണ്ടറും, ബിജു ജോസ്ഫ്ഉം അഭിപ്രയപെടുകയും, ഉടൻ തന്നെ ഭരവാഹിത്തം മാറ്റുന്ന ചടങ്ങു ഉണ്ടാകുമെന്നും അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക