ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായ ഫോമയുടെ 2024-2026 വര്‍ഷത്തേക്കുള്ള സെന്ററല്‍, റീജിയന്റെ, വൈസ് പ്രസിഡന്റായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സത്യപ്രതിജ്ഞ ചെയ്തു. അതില്‍ ഫോമയുടെ ഭാരവാഹികളോടും മറ്റെല്ലാ അംഗങ്ങളോടും പ്രത്യേകിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ ഫോമാ ഡെലഗേറ്റ്‌സിനോടും പ്രത്യേകം ഹൃദ്യത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു.
അതോടൊപ്പം 2024-2026 ലേക്കുള്ള സെന്റല്‍ റീജിയന്‍ ഭാരവാഹികളായ നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍ ശ്രീ.ജോസി കുരിശിങ്കല്‍, ശ്രീ.ജോര്‍ജ് മാത്യു, വിമന്‍സ് റെപ്രസന്റേറ്റീവ് ശ്രീമതി ആശ മാത്യു, അഡൈ്വസറി വൈസ് ചെയര്‍മാന്‍ ശ്രീ.ജോസ് മണക്കാട്ട് എന്നിവരെ സെന്ററല്‍ റീജിയന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ പ്രത്യേകം അനുമോദിക്കുന്നു.
അനേകവര്‍ഷം ചിക്കാഗോ മലയാളി അസോസിയേഷനില്‍ വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും കോവിഡ് എന്ന മഹാമാരിയുടെ സമയത്ത് 3 വര്‍ഷം ചിക്കാഗൊ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുകയും തദവസരത്തില്‍ ധാരാളം ജനങ്ങള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. ചിക്കാഗൊ മലയാളി അസോസിയേഷന്റെ ചാരിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതു വഴി നിര്‍ധനരായ 21 കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ വച്ചുകൊടുക്കുവാന്‍ സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായത്താല്‍ സാധിച്ചു. അനേകം കലാമേളകള്‍ കായിക മത്സരങ്ങള്‍ എന്നിവ നടത്തി വിജയിപ്പിച്ചിട്ടുണ്ട്. ഇനിയും നമ്മുടെ നാട്ടില്‍ പ്രകൃതിദുരന്തങ്ങള്‍കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന സഹോദരങ്ങളെ സഹായിക്കുവാനുള്ള പ്രയത്‌നത്തിലാണ് ഞാനിപ്പോള്‍.
2008-ല്‍ ഫോമ ആരംഭിച്ചനാള്‍ മുതല്‍ വളരെ ആക്ടീവായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. ചെറുതും വലുതുമായ അനേകം സ്ഥാനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ടവയാണ് 20018-ലെ ഫോമായുടെ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് വന്‍ വിജയമാക്കിയത് ഫോമയുടെ നാഷ്ണല്‍ ക്രെഡന്‍ഷ്യല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. 2022-ലെ കാന്‍കൂണ്‍ ഫോമ കണ്‍വെന്‍ഷന്റെ യൂത്ത് ഫെസ്റ്റീവല്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വിജയകരമാക്കി. 2024-ലെ പുന്റകാനായില്‍ വെച്ചുനടത്തിയ ഫോമാ കണ്‍വെന്‍ഷന്റെ സുവനീര്‍ കമ്മിറ്റി സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു.
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വളരെ കൃത്യതയോടും അര്‍പ്പണമനോഭാവത്തോടും കൂടി സമയോജിതമായി ചെയ്തു തീര്‍ക്കുക എന്നതാണ് എന്റെ പ്രവര്‍ത്തന ശൈലി. എല്ലാവരേയും ഒരുമിച്ച് ചേര്‍ത്ത് ഒരുമയോടെ പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ പ്രവര്‍ത്തന വിജയം.
വിഷമഘട്ടങ്ങലെ പുഞ്ചിരിയോടു കൂടി മാത്രമെ അഭിമുഖീകരിക്കാറുള്ളൂ.
നമ്മുടെ യുവജനങ്ങളേയും വനിതകളേയും സീനിയേഴ്‌സിനോയും കുഞ്ഞുമക്കളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വരും നാളുകളില്‍ വിഭാവനം ചെയ്യുന്നത്.
എന്റെ മുന്‍കാല പ്രവര്‍ത്തനപരിചയം ഫോമയ്ക്കും ഫോമയുടെ സെന്റല്‍ റീജിയനും ഒരു മുതല്‍ക്കൂട്ടായിരിക്കും. സംഘടനയുടെ എല്ലാവിധ വിജയങ്ങള്‍ക്കും വേണ്ടി ഞാന്‍ അക്ഷീണം പ്രയത്‌നിക്കുന്നതായിരിക്കും. ഒത്തൊരുമിച്ചുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കുവാന്‍ സഹൃദയരായ നിങ്ങളേവരുടേയും പ്രാര്‍ത്ഥനയും സഹായസഹകരണങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു.
2024-2026 ലേക്ക് ഫോമയുടെ പ്രസിഡന്റായി തിരഞ്ഞെുക്കപ്പെട്ട ശ്രീ.ബേബി മണക്കുന്നേലിനെയും മറ്റ് എല്ലാ ഭാരവാഹികളെയും ഫോമാ സെന്ററല്‍ റീജിയന്റെയും എന്റെയും പേരിലുള്ള അനുമോദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ട്,
ജോണ്‍സണ്‍ കണ്ണൂക്കാടന്‍,
ഫോമ-സെന്ററല്‍ റീജിയന്‍ വൈസ് പ്രസിഡന്റ്.