Image

ഗീതാഞ്ജലി (ഗീതം 4,5: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 19 August, 2024
ഗീതാഞ്ജലി (ഗീതം 4,5: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Life of my life , I shall ever try to keep all untruths out from my thoughts, knowing“that thou art that truth which has kindled the light of reason in my mind.

I shall ever try to drive all evils away from my heart and keep my love in“flower, knowing that thou hast 655002

thy seat in the inmost shrine of my heart.

And it shall be my endeavor to reveal thee in my actions., knowing it is thy“power gives me strength to act.


ഗീതാഞ്ജലി ഗീതം 4

അറിഞ്ഞിടുന്നു രാവിലും തെളിഞ്ഞ നീലവാനിലും
നിറഞ്ഞുനിന്നിടുന്ന ദിവ്യ ചേതനാ പ്രഭാവമെന്‍
ശരീരവും ഉപാംഗഗവും സമോദമായ് നിറപ്പതും
സ്മരിച്ചു പാവനത്വമാര്‍ന്നു കാത്തിടുന്നു ഗാത്രവും ,

വിളങ്ങിടുന്നു മാനസേപി സര്‍വ്വ വിജ്ഞനായ് ഭവാന്‍
തെളിഞ്ഞിടുന്നു സര്‍വ്വ ചിന്തയിങ്കലും തവാശിഷം
തിളങ്ങിടുന്ന ദിവ്യരൂപമെന്റെയുള്ളിലാര്‍ന്നതാല്‍
അലീമസങ്ങളായ സര്‍വ്വ മിഥ്യയാകെ നീങ്ങിടും.

അചഞ്ചലത്വമാര്‍ന്നയേ വസിപ്പിതെന്റെ മാനസേ
അകറ്റിടുന്നമംഗളപ്രദങ്ങളായ ചിന്തകള്‍
അറിഞ്ഞിടുന്നു ഞാന്‍ ഭവാന്റെ അപ്രമേയ ശക്തിയും
അമേയമായ സ്‌നേഹമെന്റെ ഹൃത്തടപ്രതിഷ്ഠയും

Gita 5
I ask for a moment’s indulgence to sit bu thy side. The works that I have in hand“I will finish afterwards.

Away from the sight of thy face my heart knows no rest nor respite, and my“work becomes an endless toil in a shoreless sea of toil.

To-day the summer has come at my window with the sighs and“murmurs; and the bees are plying their minstrelsy at the court of the flowering“grove.

Now it is time to sit quiet, face to face with thee, ad to sing“dedication of life in this silent and overflowing leisure.

ഗീതാഞ്ജലി- ഗീതം 5

ഭവാന്റെ മുന്നിലല്പനേരമൊന്നാരിപ്പതിന്നതേ
തവാശിഷം കനിഞ്ഞിടേണമെന്നൊരര്‍ത്ഥനാര്‍ത്ഥി ഞാന്‍
ഭവാബ്ധിയിങ്കലെത്ര കര്‍മ്മ ബന്ധനങ്ങള്‍ ചുറ്റിലും
പ്രവാഹമാര്‍ന്നിടുമ്പൊഴും പ്രശാന്തി നല്‍കുമാമുഖം.

വസന്തമീക്കവാടമാര്‍ന്നിടുന്നതിപ്രഭാവമായ്
ലസിപ്പിതേ പ്രമോദമായ് നികുഞ്ജമാര്‍ന്നു വണ്ടുകള്‍
ലസിക്കിലും പ്രശാന്തമായ് വസന്ത സൗഭഗങ്ങളില്‍
ത്രസിച്ചു ജീവിതം നയിച്ചു പോകിലും അശാന്തന്‍ ഞാന്‍.

പരസ്പരം നമുക്ക് നോക്കി നിന്നിടോെരീ ദിനം
പരസ്പരം പ്രശാന്തമായ്ക്കഴിഞ്ഞിടോെരീ ദിനം
ഒരുങ്ങിടുന്നു ജീവിതാര്‍പ്പണാര്‍ദ്രമായ നവ്യമാം
കരള്‍ കവര്‍ന്നിടുന്ന രമ്യഗാനമാലപിച്ചിടാന്‍.


Read More: https://emalayalee.com/writer/22

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക