Image

ഗീതാഞ്ജലി (ഗീതം- 6,7: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 24 August, 2024
ഗീതാഞ്ജലി (ഗീതം- 6,7: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Pluck this little flower and take it, delay not ! I fear lest it droop and drop into the dust.

It may not find a place in thy garland, but honour pit with a touch of pain from thy hand and pluck it. I fear lest the day end before I am aware and the time of offering go by.

Though its color be not deep and its smell be faint, use this flower in thy service and pluck it where there is time.

ഗീതം 6

ഇറുത്തെടുത്തു കൊള്ളുവാനമാന്തമെന്തിനെന്‍ വിഭോ! 
നറുംമലര്‍ കണക്കയേ ചമച്ച ജീവപങ്കജം 
ഇറുക്കുവാനമാന്തമങ്ങു കാട്ടിടുന്നുവെങ്കിലോ 
കരിഞ്ഞു മണ്ണില്‍ വീണുപോമിതെന്നു ശങ്കയുണ്ടു മേ.

അമൂല്യമായ മാല്യമൊന്നു തീര്‍ക്കുവാ നെടുക്കുവാന്‍ 
അമാന്ത മങ്ങു കാട്ടിടല്ലെയീസരോജമെങ്കലും 
അമേയമാം തലോടലില്‍ പ്രമോദമായ്ച്ചമഞ്ഞിടാന്‍ 
സമോദമത്ര പാര്‍ത്തിടുന്നു മല്‍പ്രഭോ തുണയ്ക്കണേ !

ഒടുങ്ങിടും പ്രകാശവും പരക്കുമന്ധകാരവും 
കടന്നു പോയിടാം നിശബ്ദമായി ദിവ്യപൂജയും 
എടുത്തിടേണമീ മലര്‍ നിറം തെളിഞ്ഞ വേളയില്‍ 
തിടുക്കമായിറുത്തെടുക്ക, താവകാര്‍ച്ചനത്തിനായ്.

അമാന്തം= താമസം പങ്കജം= താമര മാല്യം= മാല സരോജം= താമര 
താവകം= അങ്ങയുടെ മലര്‍= പൂവ് അമേയം= അളവറ്റ

ഗീതം 7

My song has put off her adornments She has no pride of dress and decoration, Ornaments should mar our union; they would come between thee and me; their jingling would drown thy whispers.

My poet’s vanity dies in shame before thy sight. O master poet, I have sat down at thy feet. Only let me make my life simple and straight, like a flute of read for thee to fill with music.

പരിത്യജിച്ചിടുന്നിതെന്റെ ഗാനമേതു ഭൂഷയും 
ഒരിക്കലും പ്രദര്‍ശനം നടത്തുകില്ല ഹന്തയും 
പരസ്പരം അകറ്റിടുന്ന ബന്ധനങ്ങളായിടും 
സ്വരക്ഷയങ്ങളേകിടുന്നു മിഥ്യയാം വിഭൂഷകള്‍.

മഹാകവേ! കൊതിപ്പു ത്വല്‍പ്പദാംബുജം നമിക്കുവാന്‍ 
അഹോ വിലപ്പെടില്ലയെന്‍ കവിത്വഗര്‍വ്വമൊട്ടുമേ 
മഹാനുഭാവ പാദപീഠമൊന്നു പുല്‍കുവാന്‍ സദാ 
മഹാപ്രതീക്ഷയോടെ ഞാനിരുന്നിടുന്നു പൂജ്യനേ!

തവാശിഷം കനിഞ്ഞിടേണമെന്റെ ജീവിതത്തെയീ 
ഭവാബ്ധിയേയുണര്‍ത്തിടുന്ന വേണുവായ്‌ത്തെളിച്ചിടാന്‍ 
നവങ്ങളായ നിന്‍സ്വരങ്ങളാലെ രന്ധ്രമൊക്കെയും 
പവിത്രമായ് നിറച്ചു പൂര്‍ണ്ണമാക്കിടേണമെന്‍ പ്രഭോ!

പരിത്യജിക്കുക = ഉപേക്ഷിക്കുക ഹന്ത = അഹങ്കാരം 
പദാംബുജം = പാദങ്ങളാകുന്ന താമര രന്ധ്രം = സുഷിരം .

Read More: https://emalayalee.com/writer/22

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക