Image

തെണ്ടി (കവിത : ജയൻ വർഗീസ്)

Published on 24 August, 2024
തെണ്ടി (കവിത : ജയൻ വർഗീസ്)

നീയൊരു തെണ്ടിയാണ്.

വല്ലവനും വേരുതേ തരുന്ന

സാഹചര്യങ്ങൾ ആസ്വദിച്ച്

വല്ലവന്റെയും കൈവേലകൾ

കട്ട് കവർന്ന് കൂട്ടി വച്ച്‌

കൂടുണ്ടാക്കി വസിക്കുന്നവൻ.

ഇര തേടാനും ഇണ ചേരാനുമായി

നിന്നിൽ നുരയുന്ന വിഭ്രമത്തെ

ജീവിതം എന്ന് വിളിച്ച്

അർമ്മാദിക്കുന്നവൻ നീ ?

അതെല്ലാം ഉണ്ടാക്കിയത്

നീയാണെന്ന് നീ പറയുന്നു ?

സത്യത്തിൽ നിനക്കത്

വെറുതെ കിട്ടുകയായിരുന്നു

എന്നറിയുമ്പോൾ

നിനക്ക് മനസ്സിലാവുന്നു :

നീയൊരു തെണ്ടിയാണെന്ന് ,

വെറും തെണ്ടിയാണന്ന് ? 

Join WhatsApp News
തെണ്ടി 2024-08-27 00:29:43
തെണ്ടികളല്ലാത്ത ആരെങ്കിലും ഉണ്ടോ ഇവിടെ? ഉണ്ടെങ്കിൽ കൈ പൊക്കട്ടെ . ഓരോ അവന്മാരുടെ ഗമ കണ്ടാൽ അവനൊഴിച്ചു ബാക്കി എല്ലാം തെണ്ടികകലാണെന്നു തിന്നും. തെണ്ടികളല്ലാത്ത ആരെങ്കിലും ഉണ്ടോ ഇവിടെ? ഉണ്ടെങ്കിൽ കൈ പൊക്കട്ടെ . ഓരോ അവന്മാരുടെ ഗമ കണ്ടാൽ അവനൊഴിച്ചു ബാക്കി എല്ലാം തെണ്ടികകലാണെന്നു . തെണ്ടികളല്ലാത്ത ആരെങ്കിലും ഉണ്ടോ ഇവിടെ? ഉണ്ടെങ്കിൽ കൈ പൊക്കട്ടെ . ഓരോ അവന്മാരുടെ ഗമ കണ്ടാൽ അവനൊഴിച്ചു ബാക്കി എല്ലാം തെണ്ടികകലാണെന്നു തിന്നും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക