Image

ഫൊക്കാന നേതാവ് ലീല മാരേട്ടിനെ ഫൊക്കാന ട്രസ്റ്റീ ബോർഡ് മെംബർ ആയി നിയമിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ Published on 25 August, 2024
ഫൊക്കാന നേതാവ് ലീല മാരേട്ടിനെ ഫൊക്കാന ട്രസ്റ്റീ ബോർഡ് മെംബർ ആയി നിയമിച്ചു

ന്യൂ യോർക്ക് :ഫൊക്കാന  ട്രസ്റ്റീ ബോർഡിൽ അംഗമായി ലീല മാരേട്ടിനെ   നിയമിച്ചതായി  ബോർഡ് ചെയർ ജോജി തോമസ് അറിയിച്ചു . കഴിഞ്ഞ ദിവസം കൂടിയ ട്രസ്റ്റീ ബോർഡ് മീറ്റിങ്ങിൽ ഫൊക്കാന   പ്രസിഡന്റ് സജിമോൻ ആന്റണിയുടെ അഭ്യർത്ഥനപ്രകാരം മുൻ പ്രസിഡന്റ് കൂടിയായ ജോർജി വർഗീസ്  ആണ്  ലീല മാരേട്ടിന്റെ  പേര് നിർദ്ദേശിച്ചത്‌ .  വൈസ് ചെയർ  സതീശൻ നായർ,  സെക്രട്ടറി ബിജു ജോൺ എന്നിവർ   പിന്താങ്ങുകയും ചെയ്തു .

ഫൊക്കാന  കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ്  പ്രസിഡന്റ്, നാഷണൽ  ട്രഷറര്‍, എക്സിക്യൂട്ടീ വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ചെയർ , നാഷണൽ കോർഡിനേറ്റർ തുടങ്ങി ഫൊക്കാനയുടെ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്  ലീല മാരേട്ട് .

ഫൊക്കാനയിൽ  ദീർഘകാല പ്രവർത്തന പാരമ്പര്യവും അമേരിക്കൻ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശക്തയായ സ്ത്രീ സാന്നിധ്യം കൂടിയാണ് അവർ  .   1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ചു.   ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ പദവികള്‍ ഏറ്റെടുത്തും, ഏറ്റെടുക്കുന്ന  പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി പുലര്‍ത്തിയും  പ്രവർത്തിക്കുന്നു  .

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും വ്യപ്രുതയാണ് . രസതന്ത്രത്തില്‍ എം.എസ്.സി. ബിരുദമുള്ള ഇവര്‍ ആലപ്പുഴയിൽ  അധ്യാപിക  ആയിരുന്നു. പിന്നീട്  അമേരിക്കയിൽ എത്തിയ ശേഷം  ബ്രോങ്ക്സ് കമ്മ്യൂണിറ്റി കോളേജിലും അധ്യാപികയായി ജോലി നോക്കി. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നും വിരമിച്ചു  

ഫൊക്കാനയിലെ സംഘടനാ പ്രവർത്തങ്ങൾക്കു പുറമെ നിരവധി രാഷ്ട്രീയ- സാമുദായിക- സംഘടനാ രംഗത്ത് നേതൃത്വവും സജീ സജീവ സാന്നിധ്യവും അറിയിക്കുന്ന  നേതാവാണ്  .

ട്രസ്റ്റീ ബോർഡ് മെംബർ ആയി തെരഞ്ഞെടുത്തതിൽ ലീല മാരേട്ട്   നന്ദി രേഖപ്പെടുത്തി , ഫൊക്കാനയെ ഒരുമിച്ചു കൊണ്ടുപോകാനുള്ള പുതിയ നേതൃത്വത്തിന്റെ  പ്രവർത്തനത്തെ അവർ പ്രശംസിച്ചു.

ഫൊക്കാന ട്രസ്റ്റീ ബോർഡ് മെംബേർ ആയി തെരഞ്ഞെടുത്ത  ലീല മാരേട്ടിനെ പ്രസിഡന്റ് സജിമോൻ ആന്റണി അഭിനന്ദിച്ചു. ഇലക്ഷൻ കഴിഞ്ഞാൽ ഫൊക്കാന ഒന്നേയുള്ളു , ഇലക്ഷൻ  സമയത്തു വിപരീതമായി  മത്സരിച്ചാലും   ഇലക്ഷൻ കഴിഞ്ഞാൽ  ഫൊക്കാന ഒറ്റക്കെട്ടാണെന്നും അതിന്റെ ഉദാഹരണമാണ്  ലീല ചേച്ചിയുടെ നിയമനം എന്നും സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

ട്രസ്റ്റീ ബോർഡ് ചെയർ  ജോജി തോമസ് , വൈസ് ചെയർ  സതീഷ് നായർ , ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ  എന്നിവരും ലീല മരോട്ടിനെ അഭിനന്ദിച്ചു സംസാരിച്ചു.

ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ  ജോർജി വർഗീസ്  , കല ഷഹി , സണ്ണി മറ്റമന പ്രസിഡന്റ് സജിമോൻ ആന്റണി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരും മീറ്റിങ്ങിൽ പങ്കെടുത്തു .  

Join WhatsApp News
Purshothaman 2024-08-25 04:56:57
ഇലക്ഷൻ ഇല്ലാതെ ചുമ്മാ അങ്ങ് നിയമിക്കാൻ പറ്റുമോ? ഇത് ഭരണഘടന ലംഘനമാണ്. ഒരു കാര്യം കൂടെ ഈ സ്ഥിരം ഒട്ടിപ്പിടിച്ചിരിക്കുന്ന ആളുകളെ തന്നെ അവിടെ വീണ്ടും ഇരുത്തണോ? Actually some news faces must be appointed or elected? Any way this new fokana adminstration were elected in an illegal way.
Oru vayankkaran(fokana Sneha) 2024-08-25 14:15:13
ഇതു വല്യ തമാശ തന്നെ. നിയുക്ത ഫൊക്കാന പ്രസിഡന്റ് ചെയ്‌ത ഒരു പുണ്യ പ്രവർത്തി ആയി ഫൊക്കാന ചരിത്രത്തിൽ തങ്ക ലിപി ആകുമോ ? മൂന്നു പ്രാവശ്യം ഫൊക്കാന പ്രെസിഡന്റായി മത്സരിച്ചു തോറ്റ, വോട്ടുകൾ മൂന്നാം തവണ ഏറ്റവും കുറച്ചു നേടി മൂന്നാം സ്ഥാന കിരീടം നേടിയ " ലീലാ ചേച്ചിയെ " സുഖിപ്പിക്കാൻ ഫൊക്കാന ബോർഡ് മെമ്പർ ആക്കിയത് - മൂന്ന് തവണയും ലീല ചേച്ചിയെ ( സജിമോൻ ഇട്ട പേര് ) തോൽപ്പിച്ച ഫൊക്കാന അംഗങ്ങളോട് ചെയ്‌ത അനീതിയും അന്തസ്സ് കെട്ട നെറികേടും ആണ്. ഇങ്ങിനെ മത്സരത്തിൽ തോൽക്കുന്ന "ഉളുപ്പില്ലാത്തവർക്കു " പദവി നൽകുന്നത് ലീലാ ചേച്ചിമാരെ സുഖിപ്പിക്കാനല്ലാതെ മറ്റെന്തിനാണ് ????? “മത്സരിച്ചു ജയിക്കാനാവില്ല എന്നുറപ്പായതോടെ ഒരു സുപ്രഭാതത്തിൽ ഫൊക്കാന ബോർഡ് മെമ്പർ ആയി എന്ന കളങ്കവും ഈ ലീലാ ചേച്ചി സ്വന്തമാക്കി. ഫൊക്കാനയുടെ സൽപ്പേരിന് ഇത് ഒരു " തീരാ കളങ്കം " ആയി മാറുന്നു "ഈ ലീലാ ചേച്ചി നിയമനം "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക