കൊല്ലം പ്രവാസി അസോസിയേഷന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2024 കെ.സി.എ ആഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആഘോഷപൂര്‍വ്വമായി നടന്നു. വൈകിട്ട് നടന്ന പൊതു സമ്മേളനം കെ.പി.എ രക്ഷാധികാരിയും മുന്‍ ലോക കേരളാ സഭ അംഗവുമായിരുന്ന ബിജു മലയില്‍ ഉത്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. ശൂരനാട് അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരീഷ് നായര്‍, കെ.സി.എ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, കെ.എം.സി.സി. ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, സാമൂഹ്യ പ്രവര്‍ത്തകരായ സെയ്ദ് ഹനീഫ്, ഷിബു പത്തനം തിട്ട, നൗഷാദ് മഞ്ഞപ്പാറ, സുനില്‍ കുമാര്‍, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ,രാജ് കൃഷ്ണന്‍, അനോജ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. രക്ഷാധികാരി ബിനോജ് മാത്യു കെ.പി.എ യുടെ വിളക്കു മരം എന്ന സുവനീറിന്റെ പ്രകാശനം റഹിം വാവകുഞ്ഞിനു നല്‍കി നിര്‍വഹിച്ചു.
തുടര്‍ന്ന് ബഹറിനില്‍ വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപകരായി സേവനം അനുഷ്ടിക്കുന്ന 20 ഓളം കൊല്ലം പ്രവാസികളെ വേദിയില്‍ ആദരിച്ചു.
കഴിഞ്ഞ കമ്മിറ്റിയില്‍ നിന്ന് പോകുന്ന സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങള്‍ക്കും, മികച്ച പ്രവര്‍ത്തനം നടത്തിയ ഏരിയ കമ്മിറ്റികളായ ഹമദ് ടൌണ്‍, റിഫ, സല്‍മാബാദ്, കൂടാതെ അമ്മക്കൊരുമ്മ , മെഹന്ദി , ഫോട്ടോ കോണ്ടെസ്‌റ് എന്നി മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വച്ച് നല്‍കി.
തുടര്‍ന്ന് സൃഷ്ടി ഗായകരുടെ നേതൃത്വത്തില്‍ ഗാന സന്ധ്യയും കെപിഎ ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ആഘോഷപരിപാടികള്‍ക്ക് മികവേകി.
സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.