ജര്‍മ്മനി: സെപ്റ്റബര്‍ 5 മുതന്‍ 8 വരെ ജര്‍മ്മനിയിലെ മാന്ഹയ്മില് നടക്കുന്ന ലോക വടംവലി ചാമ്പ്യാന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ജര്‍മ്മനി - കേരള ചാപ്റ്റര്‍ ഗംഭീര സ്വീകരണം ഒരുക്കി. ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വെച്ചു നടന്ന സ്വീകരണങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി പീറ്റര്‍ തേക്കാനത്ത്, കോര്‍ഡിനേറ്റര്‍ മനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
21 അംഗ സംഘത്തില്‍ ഇന്ത്യന്‍ ടീം കോച്ച് ടെലില്‍ തമ്പി, ടീം അംഗങ്ങളായ ദേവിക ദിനേശന്, സുകന്യാ മുങ്കത്ത്, രാഹുല്‍ കൃഷ്ണന് എന്നിവര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പുരുഷ - വനിതാ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഓവര്‍സീസ് ഭാരവാഹികളായ പീറ്റര്‍, മനു എന്നിവര്‍ പറഞ്ഞു. മത്സരത്തിനായി ജര്‍മ്മനിയില്‍ എത്തിയ ഇന്ത്യന്‍ ടീമിന് എല്ലിവിധ പിന്തുണയും, സഹായങ്ങളും ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.